കിളിമീൻ കറി ഇനി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ.

കാണാൻ നല്ല ഭംഗിയുള്ളതും കഴിക്കാൻ ഏറെ രുചിയുമുള്ള മത്സ്യമാണ് കിളിമീൻ. ഈ കിളിമീൻ വെച്ചിട്ട് തയ്യാറാക്കുന്ന പല റെസിപ്പീസും നമ്മൾ കഴിച്ചിട്ടുണ്ടാകും അല്ലെ. എന്നാൽ ഇന്ന് നമുക്ക് ഈ മീൻകറി തേങ്ങാ അരച്ച് മാങ്ങയുമിട്ട് വെച്ചാലോ. നല്ല ടേസ്റ്റാണ് ഇങ്ങനെ മാങ്ങാ ഇട്ടു കറിവെച്ചാൽ. അപ്പോൾ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ കിളിമീൻ എങ്ങെനയാണ് കറി വെക്കുന്നത് എന്ന് നോക്കാം. അതിനു വേണ്ടി എണ്ണൂറ് ഗ്രാം കിളിമീനാണ് എടുത്തിട്ടുള്ളത്.

ആദ്യം ഒരു ചട്ടി അടുപ്പിലേക്ക് വെക്കുക. ശേഷം ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ എണ്ണ ചേർക്കുക. ഇനി ചൂടായി വന്ന ചട്ടിയിലേക്ക് ഒരു സ്പൂൺ ഉലുവയും ഒരു ചെറിയ പീസ് മുഴുവൻ വെളുത്തുള്ളി അരിഞ്ഞതും ചേർക്കുക. ശേഷം ഒരു എട്ടോ ഒൻപതോ ചുവന്ന ഉള്ളി അരിഞ്ഞത്,ഒരു പത്തു പീസ് കാന്താരി മുളക്,ഒരു ചെറിയ പീസ് ഇഞ്ചി അരിഞ്ഞത്,കുറച്ചു കറിവേപ്പിലയും,ചേർത്ത് മൂപ്പിക്കുക. ഇനി ഒരു സ്പൂൺ മുളക്പൊടിയും,കാൽ ടീസ്പൂൺ മഞ്ഞൾപൊടി,ഒരു സ്പൂൺ മല്ലിപ്പൊടിയും ചേർത്ത് നന്നായിട്ട് മൂപ്പിക്കുക.

ഇനി ഒരു തേങ്ങാ അരച്ച് വെച്ചിട്ടുള്ള മിക്സ് ചേർത്ത് ഇളക്കി കൊടുക്കുക. ഇനി ഒരു കാൽ കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. ഇനി ഒരു മുന്നൂറു ഗ്രാം നല്ല പുളിപ്പുള്ള മാങ്ങാ ചേർത്ത് മിക്‌സാക്കുക. ഇനി അടച്ചു വെച്ച് കറിയെ തിളപ്പിക്കുക. ശേഷം വൃത്തിയാക്കി വെച്ചിട്ടുള്ള മീൻ ചേർത്ത് കൊടുക്കുക. ഇനി അടച്ചു വെച്ച് കറി വേവിച്ചെടുക്കുക. ഇനി പകുതി വെന്തു വന്ന കറിയിലേക്ക് അര ടീസ്പൂൺ കുരുമുളക് പൊടിയും ചേർത്ത് ചട്ടിയോടെ എടുത്തു ചുറ്റിച്ച ശേഷം അടച്ചു വെച്ച് വേവിച്ചെടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ കിളിമീൻ കറി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. തേങ്ങാ അരച്ച് മാങ്ങയും ചേർത്ത് വെച്ച കറി ചോറിനൊപ്പം കഴിക്കാൻ നല്ല ടേസ്റ്റാണ്. മമ്മീസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply

You cannot copy content of this page