ജീവിതത്തിൽ ഒരുതവണ എങ്കിലും ഈ ചായ ഒന്ന് കുടിച്ചു നോക്കൂ.

നമ്മുടെ ദിന ചര്യയിൽ പെട്ടതാണ് ചായ. ഒരു ദിവസം പോലും ചായ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന രീതിയിലാണ് നാം ഓരോരുത്തരും കടന്നു പോകുന്നത്. അപ്പോൾ ഇന്ന് നമുക്ക് ഒരു സ്പെഷ്യൽ ചായ വളരെ ടേസ്റ്റിയായി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഒരു മസാല ചായയാണ് ഇത്. അതിനായി ഇരുന്നൂറ് എം എല്ലോളം പാൽ അടുപ്പിലേക്ക് മാറ്റുക. ശേഷം പാലിലേക്ക് മൂന്നു റ്റീസ്പൂണോളം പഞ്ചസാര ചേർത്ത് മിക്‌സാക്കുക.

ഇനി തിളച്ചു വന്ന പാലിനെ ഫ്ളൈയിം ഓഫ് ചെയ്തു പാലിനെ അടിച്ചു പതച്ചെടുക്കുക. ശേഷം മാറ്റി വെക്കുക. ഇനി ഇരുന്നൂറ് എം ൽ വെള്ളം അടുപ്പിൽ വെച്ച് തിളപ്പിക്കുക. ശേഷം രണ്ട് റ്റീസ്പൂണോളം തേയില ചേർത്ത് കൊടുക്കുക. ഇനി രണ്ട് കുരുമുളകും, ഒരു ഏലക്ക, ഒരു ഗ്രാമ്പൂ, ചേർത്ത് നന്നായി തിളപ്പിക്കുക. ശേഷം ഈ ചായയെ ഒരു അരിപ്പയിലേക്ക് ഒഴിച്ച് അരിച്ചെടുക്കുക.

ഇനി ഒരു ഗ്ലാസ്സിലേക്ക് മുക്കാൽ കപ്പോളം പാൽ ഒഴിക്കുക. ഇനി ഈ പാലിലേക്ക് തിളപ്പിച്ച് വെച്ച തേയില മിക്സ് ഒരു സ്പൂൺ തിരിച്ചു വെച്ച് പതിയെ പാലിലേക്ക് ഒരു ലെയർ പോലെ ചേർക്കുക. ശേഷം രണ്ട് ലെയർ പോലെ ചായ കിട്ടുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ മസാല ചായ ഇവിടേ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മാംസ് ഡെയ്‌ലി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page