ഗോതമ്പ് പൊടിയും പഴവും കൊണ്ട് കിടിലൻ ടേസ്റ്റിലൊരു നാലുമണി പലഹാരം

നാലുമണിക്ക് എന്തെങ്കിലും ചായക്കൊപ്പം കഴിക്കാൻ തോന്നുന്നെങ്കിൽ ഈ ഒരു സ്വീറ്റ് ഒന്ന് ഉണ്ടാക്കി നോക്കൂ. വെറും ഗോതമ്പ് പൊടിയും പഴവും ഉണ്ടെങ്കിൽ ഈ സ്വീറ്റ്‌സ് തീർച്ചയായും ട്രൈ ചെയ്തു നോക്കണേ. അപ്പോൾ വളരെ ടേസ്റ്റിയായ ഈ സ്വീറ്റ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക. ഇനി നെയ്യിലേക്ക് കുറച്ചു നെറ്റ്‌സ് കിസ്മിസും ചേർത്ത് വറുക്കുക.

ഇനി ഒരു കപ്പ് തേങ്ങാ ഈ നെയ്യിലേക്ക് ചേർത്ത് ചൂടാക്കുക. ഇനി ഒന്ന് വറുത്തെടുത്ത തേങ്ങയിലേക്ക് രണ്ട് വലിയ പഴം ചെറുതായി അരിഞ്ഞത് ചേർത്ത് ഇളക്കുക. ഇനി രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും, കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചതും, ചേർത്ത് ഇളക്കുക. പഴവും പഞ്ചസാരയും നല്ല പോലെ മിക്‌സായ ശേഷം ഫ്ളൈയിം ഓഫ് ചെയ്തു മിക്സ് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം തണുക്കാനായി വെക്കുക.

ഇനി ഒന്നര കപ്പ് ഗോതമ്പ് മാവ് ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം മൂന്ന് പീസ് ശർക്കര ഒന്നര കപ്പ് വെള്ളത്തിൽ ഉരുക്കിയ ശേഷം ഈ മാവിലേക്ക് ചേർത്ത് ഇളക്കുക. ഇനി നല്ല സ്മൂത്തായി കലക്കിയെടുത്ത മാവിലേക്ക് നേരത്തെ റെഡിയാക്കി വെച്ച പഴം മിക്സ് ചേർത്ത് ഇളക്കുക. ഇനി ഒരു പിഞ്ച് ഉപ്പും, ഒരു ടീസ്പൂൺ നെയ്യും, കാൽ ടീസ്പൂൺ ചെറിയ ജീരകവും, ചേർത്ത് മിക്‌സാക്കുക.

ഇനി ഒരു കേക്ക് ടിന്നിൽ കുറച്ചു നെയ്യ് തടകിയ ശേഷം ബാറ്റർ ഒഴിച്ച് ടാപ്പ് ചെയ്തു ഒരു സ്റ്റീമറിൽ വെള്ളം വച്ചു തിളപ്പിച്ച ശേഷം ഇത് ഇറക്കി വെച്ച് ആവിയിൽ വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പഴവും ഗോതമ്പ് പൊടിയും കൊണ്ടുള്ള കിടിലൻ പലഹാരം റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. നാല് മണിക്ക് ചായക്കൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു സ്നാക്കാണ് ഇത്. ഹിഷാസ് കുക്ക്വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page