പച്ചക്കറിയിലെ മിക്കവാറും പേർക്കും ഇഷ്ടമില്ലാത്ത ഒരു പച്ചക്കറിയാണ് വഴുതനങ്ങ. എന്നാൽ ഇങ്ങനെ വഴുതനങ്ങ കറി വെച്ചാൽ പിന്നെ ഇഷ്ടമില്ലാത്തവർ പോലും ഇഷ്ടത്തോടെ കഴിക്കും. അപ്പോൾ ആന്ത്ര സ്റ്റൈലിലുള്ള വഴുതനങ്ങ ഫ്രൈ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു പിടി വറ്റൽമുളകും, പത്തു പീസ് വെളുത്തുള്ളിയും, ചേർത്ത് നന്നായി മൂപ്പിക്കുക. ശേഷം മൂത്തു വന്ന മിക്സിലേക്ക് അര ടീസ്പൂൺ മുളക്പൊടി, ഒരു ടീസ്പൂൺ കടുക് പൊടിച്ചത്, ചേർത്ത് മൂപ്പിക്കുക.
നല്ല പോലെ മൂപ്പിച്ചെടുത്ത മസാലയെ ഫ്ളയിം ഓഫ് ചെയ്തു തണുത്തു വരുമ്പോൾ ഒരു മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക. ഇനി മൂന്നു വഴുതനങ്ങ ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം മുറിച്ചെടുത്ത വഴുതനങ്ങയിലേക്ക് മസാല തേച്ചു പിടിപ്പിക്കുക. ഇനി ആവശ്യത്തിനുള്ള ഉപ്പും കൂടി ചേർത്ത് വഴുതനങ്ങ മിക്സാക്കുക. ശേഷം പതിനഞ്ചു മിനിറ്റോളം വഴുതനങ്ങ റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ഇനി മെൽറ്റായി വന്ന നെയ്യിലേക്ക് കാൽ ടീസ്പൂൺ ഉലുവപ്പൊടി ചേർത്ത് വറുക്കുക.
ഇനി ചതച്ചെടുത്ത വെളുത്തുള്ളി ചേർത്ത് ഇളക്കുക. ശേഷം മൂന്ന് വറ്റൽമുളകും, മസാല തേച്ചു വെച്ച വഴുതനങ്ങ ചേർത്ത് ഇളക്കുക. ശേഷം ഒരു ടീസ്പൂൺ നെയ്യും കൂടി ചേർത്ത് ഇളക്കി വേവിക്കുക. ലോ ഫ്ളൈമിലിട്ട് വേണം വഴുതനങ്ങ ഫ്രൈ ആക്കി എടുക്കാൻ. ശേഷം നല്ല പോലെ വാടി വന്ന വഴുതനങ്ങ ഫ്ളയിം ഓഫ് ചെയ്തു സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ വഴുതനങ്ങ ഫ്രൈ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഫ്രൈ തയ്യാറാക്കി നോക്കണേ. ഓൾ മീഡിയ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
