റെസ്റ്റോറെന്റിലെ പോലത്തെ ഫിഷ് ബിരിയാണി വീട്ടിലും സിമ്പിളായി ഉണ്ടാക്കാം.

പല തരത്തിലുള്ള ബിരിയാണികൾ നാം കഴിച്ചിട്ടുണ്ടാകും. എന്നാൽ ഇന്ന് നമുക്ക് ഒരു കിടിലൻ ഫിഷ് ബിരിയാണി ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ ബിരിയാണി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ മുളക്പൊടി എടുക്കുക. ശേഷം മുളക് പൊടിക്ക് ഒപ്പം അര ടീസ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ ടീസ്പൂൺ കുരുമുളക് പൊടി, അര ടീസ്പൂൺ ഗരം മസാല, ഒരു നാരങ്ങയുടെ നീര്, ആവശ്യത്തിന് ഉപ്പ്, കുറച്ചു വെള്ളവും ചേർത്ത് എല്ലാം കൂടി കൈ കൊണ്ട് മിക്‌സാക്കുക. ശേഷം മസാലയിലേക്ക് തൊലി കളഞ്ഞു നുറുക്ക് കഷ്ണം മീനുകളായി മുറിച്ചു വെച്ചിട്ടുള്ള മീൻ ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക.

ശേഷം അര മണിക്കൂറോളം മീനിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു ചട്ടിയിലേക്ക് നാല് ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക. ശേഷം നെയ്യിലേക്ക് മൂന്നു ഏലക്ക, നാല് ഗ്രാമ്പൂ, ഒരു കഷ്ണം കറുകപ്പട്ട, ഒരു ജാതി പത്തിരി, എന്നിവ ചേർത്ത് മൂപ്പിക്കുക. ഇനി നാല് ഗ്ലാസ് ബിരിയാണി അരി നല്ല പോലെ കഴുകിയ ശേഷം ഈ നെയ്യിൽ ഒന്ന് വറുത്തെടുക്കുക. ആറ് മിനിറ്റോളം വറുത്തെടുത്ത അരിയിലേക്ക് ഏഴര ഗ്ലാസ് വെള്ളം ചേർത്ത് ഇളക്കുക. ശേഷം ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഇളക്കി അടച്ചു വെച്ച് ചോറ് വേവിക്കുക. ഇനി ഒരു പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിൽ ചേർക്കുക. ശേഷം മീനിനെ എണ്ണയിലേക്ക് ചേർത്ത് ഫ്രൈ ചെയ്തു എടുക്കുക.

ഇനി ചോറും വെള്ളവും ഒരേ പാകത്തിനായി വന്നാൽ ലോ ഫ്ളൈമിലിട്ടു അടച്ചു വെച്ച് ചോറ് നന്നായി പാകത്തിന് വേവിക്കുക. ഇനി മീനും നല്ല പോലെ വെന്തു കിട്ടിയിട്ടുണ്ട്. ശേഷം മീനിനെ എണ്ണയിൽ നിന്നും കോരി എടുക്കുക. ഇനി ബാക്കിയുള്ള എണ്ണയിൽ ആറ് സവാള സ്ലൈസാക്കിയത് ചേർത്ത് വഴറ്റുക. ഇനി ഉള്ളിയിലേക്ക് കുറച്ചു പച്ചമുളകും, കുറച്ചു വെളുത്തുള്ളിയും, ഒരു ചെറിയ കഷ്ണം ഇഞ്ചിയും കൂടി ചതച്ചെടുക്കുക. ശേഷം എല്ലാം വഴറ്റി എടുത്ത ശേഷം രണ്ട് തക്കാളി അരിഞ്ഞത് ചേർത്ത് വേവിക്കുക. ഇനി കുറച്ചു മല്ലിയില അരിഞ്ഞതും കൂടി ചേർത്ത് മിക്‌സാക്കുക. ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരം മസാല,അര കപ്പ് തേങ്ങാപ്പാൽ എന്നിവ ചേർത്ത് ഇളക്കുക,

ശേഷം എല്ലാം കൂടി ഇളക്കി മിക്‌സാക്കിയ ശേഷം ഫ്രൈ ചെയ്തു വെച്ചിട്ടുള്ള മീൻ ചേർത്ത് ഇളക്കുക. ശേഷം പകുതി മീൻ മസാല എടുത്തു മാറ്റിയ ശേഷം വേവിച്ചു വെച്ചിട്ടുള്ള ചോറ് ഒരു ലെയർ ഇട്ടു കൊടുക്കുക. ശേഷം അടുത്ത ലെയറായി മീൻ മസാല ചേർത്ത് കൊടുക്കുക. ശേഷം വീണ്ടും ഒരു ലെയർ ചോറ് ചേർത്ത് കൊടുക്കുക. എന്നിട്ട് അതിന്റെ മുകളിൽ ഒരു ടീസ്പൂൺ നെയ്യും കുറച്ചു സവാള ഫ്രൈ ചെയ്തതും ചേർത്ത് അടച്ചു വെച്ച് ധം ചെയ്തു എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഫിഷ് ബിരിയാണി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ബിരിയാണി തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page