കോളിഫ്‌ളവർ കൊണ്ട് ഇത്രയും ടേസ്റ്റിയായ ഒരു ഫ്രൈ ആരും ഇതുവരെ കഴിച്ചിട്ടുണ്ടാകില്ല.

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു പച്ചക്കറിയാണ് കോളിഫ്ലവർ. കോളിഫ്ലവർ കൊണ്ട് പലതരത്തിലുള്ള റെസിപ്പികളും നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് ഒരു കോളിഫ്ലവർ ഫ്രൈ ആയാലോ. വളരെ ടേസ്റ്റിയായിട്ടുള്ള ഒരു ഫ്രൈ ആണിത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് നാല് കപ്പ് വെള്ളം അടുപ്പിലേക്ക് വെച്ച് തിളപ്പിക്കുക ശേഷം വെള്ളം നല്ലപോലെ തിളച്ചു വരുമ്പോൾ 300ഗ്രാം കോളിഫ്ലവർ വെള്ളത്തിലേക്ക് ചേർത്തുകൊടുക്കുക.

ചെറിയ ഇതളുകളായി ഇളക്കിയശേഷം വേണം വെള്ളത്തിലേക്ക് കോൺഫ്ലവർ ചേർത്തു കൊടുക്കാൻ. ശേഷം രണ്ട് മിനിട്ടോളം കോളിഫ്ലവർ നല്ലപോലെ തിളപ്പിച്ചെടുക്കുക. ഇനി വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് രണ്ടു മിനിറ്റ് ആയപ്പോൾ കോളിഫ്ലവർ പാകത്തിനു വെന്തു കിട്ടിയിട്ടുണ്ട്. ഇനി വെള്ളത്തിൽ നിന്നും കോളിഫ്ലവർ കോരി മാറ്റി ഒരു സ്‌ട്രെയ്നറിലേക്ക് ഇട്ടു വെക്കുക.

എന്നിട്ട് ഒരു ബൗളിലേക്ക് മസാല തയ്യാറാക്കാനായി ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, ഒരു ടീസ്പൂൺ പെരുംജീരകം പൊടിച്ചത്, ഒരു ടീസ്പൂൺ മല്ലിപ്പൊടിയും, ഒന്നര ടേബിൾസ്പൂൺ മുളകുപൊടിയും,
അര ടീസ്പൂൺ കുരുമുളക് പൊടിയും, രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ്, ഒരു ടീസ്പൂൺ സോയാസോസും, ഒരു പകുതി നാരങ്ങയുടെ നീരും ചേർത്ത് നല്ലപോലെ മിക്സ് ആക്കി എടുക്കുക. ശേഷം ഈ മിക്സിലേക്ക് ഒരു കപ്പ് കോൺഫ്ലോർ പൗഡറും കൂടി ചേർത്ത് നല്ലപോലെ മിക്‌സാക്കി എടുക്കുക.

ഇതിനുപകരം അരക്കപ്പ് അളവിൽ അരിപ്പൊടിയും അരക്കപ്പ് അളവിൽ കോൺഫ്ലോർ പൗഡർ വേണമെങ്കിലും നമുക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് ആവശ്യമായ വെള്ളം ചേർത്ത് മസാല നല്ലപോലെ മിക്സ് ആക്കി എടുക്കുക. കട്ടിയുള്ള മിക്‌സായി വേണം കലക്കിയെടുക്കാൻ. ശേഷം മസാലയ്ക്ക് ആവശ്യമായ ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് വേവിച്ച് മാറ്റി വച്ചിട്ടുള്ള കോളിഫ്ലവർ ഈ മസാലയിലേക്ക് ചേർത്ത് നല്ലപോലെ മിക്സ് ആക്കി എടുക്കുക.

മസാല നല്ലപോലെ പിടിച്ചു കിട്ടാനായി 30 മിനിറ്റോളം റസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം കടായിലേക്ക് അര ഭാഗത്തോളം എണ്ണ വച്ച് ചൂടാക്കുക. ശേഷം മീഡിയം ഫ്ളൈമിൽ ചൂടായി വന്ന എണ്ണയിലേക്ക് ഓരോ പീസ് ആയിട്ട് ഇട്ട് കോളിഫ്ലവർ ഫ്രൈ ആക്കി എടുക്കുക. മീഡിയം ഫ്ളൈമിൽ വെച്ച് തിരിച്ചും മറിച്ചുമിട്ട് കോളിഫ്ലവർ നല്ലപോലെ ഫ്രൈ ആക്കി എടുക്കാം. വളരെ ടേസ്റ്റി ആയിട്ടുള്ള കോളിഫ്ലവർ ഫ്രൈ തയ്യാറായിട്ടുണ്ട്. അപ്പോൾ ഫിഷ് ഫ്രൈ ഇല്ലെങ്കിലും നമുക്ക് ഇതു മാത്രം മതി ചോറ് കഴിക്കാൻ. വളരെ ടേസ്റ്റിയാണിത്. എല്ലാവരും ഈ ഫ്രൈ ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page