വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കഴിക്കാൻ എന്തെങ്കിലും ചായക്കടി വേണമെന്നത് നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള കാര്യമായിരിക്കും. എന്നാൽ പൊട്ടറ്റോ കൊണ്ട് ഒരു അടിപൊളി സ്നാക്ക് തയ്യാറാക്കിയാലോ. അതിനായി 3 പൊട്ടറ്റോ പുഴുങ്ങിയെടുക്കുക. ശേഷം വെന്തുവന്ന പൊട്ടറ്റോ നല്ല പോലെ ഉടച്ചെടുക്കുക. ശേഷം ഉടച്ചെടുത്ത പൊട്ടറ്റോയിലേക്ക് രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും, ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചതും, കുറച്ചു കറിവേപ്പിലയും, ഒരു സവാള പൊടിയായി അരിഞ്ഞതും ചേർത്ത് നല്ല പോലെ കൈ കൊണ്ട് മിക്‌സാക്കുക.
ശേഷം ഈ മിക്സിലേക്ക് കാൽ ടീസ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ ഗരം മസാല, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേർത്ത് കൈ കൊണ്ട് നല്ല പോലെ കുഴച്ചെടുക്കുക. ശേഷം കുഴച്ചെടുത്ത മിക്സിലേക്ക് നാല് ടേബിൾ സ്പൂൺ കോൺ ഫ്ലോർ പൗഡർ ചേർത്ത് നല്ല പോലെ കുഴക്കുക. ശേഷം കുഴച്ചെടുത്ത മിക്സിലേക്ക് രണ്ട് ടേബിൾ സ്പൂൺ ബ്രെഡ് പൊടിയും ചേർത്ത ശേഷം ഒന്നും കൂടി നല്ല പോലെ കുഴക്കുക.
ശേഷം ഒരു ടേബിൾ സ്പൂൺ കോൺഫ്ലോർ പൗഡർ ഒരു പാത്രത്തിലേക്കെടുക്കുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നല്ല പോലെ കലക്കുക. ശേഷം നല്ല പോലെ കുഴച്ചെടുത്ത സ്നാക്ക് മിക്സിനെ കട്ലെറ്റിന്റെ ഷെയ്പ്പിലോ അല്ലെങ്കിൽ മറ്റേതെങ്കിലും ഷെയ്പ്പിലോ ആക്കി എടുക്കുക. എന്നിട്ട് ഓരോ സ്നാക്കും കോൺഫ്ലോർ മിക്സിൽ മുക്കി ബ്രെഡ് പൊടിയിൽ പൊതിഞ്ഞെടുക്കുക.
എന്നിട്ട് ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് ഓരോ സ്നാക്കായി ഇട്ട് ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പൊട്ടറ്റോ സ്നാക്ക് തയ്യറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ സ്നാക്ക് ട്രൈ ചെയ്തു നോക്കണേ. വളരെ ടേസ്റ്റിയായിട്ടുള്ള ഒരു സ്നാകാണിത്. വളരെ സിമ്പിളായി ചെയ്തെടുക്കാൻ പറ്റുന്ന ടേസ്റ്റി സ്നാക്കാണിത്. എല്ലാവരും തീർച്ചയായും ട്രൈ ചെയ്തു നോക്കണേ.
