മലയാളികളുടെ ഇഷ്ട മത്സ്യമാണ് മത്തി. മത്തി ഫ്രൈ ചെയ്യുന്നതാണ് എല്ലാവർക്കും ഏറെ പ്രീയം. എന്നാൽ ഇന്ന് നമുക്കൊരു വെറൈറ്റി മത്തി ഫ്രൈ ചെയ്തത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ. ആദ്യം തന്നെ കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മത്തി നല്ലപോലെ വരഞ്ഞെടുക്കുക. മസാല ഉള്ളിൽ പിടിക്കാനായി ആണ് ഇങ്ങനെ ചെയ്യുന്നത്. ഇനി മത്തിക്ക് വേണ്ട മസാലകൾ നമുക്ക് ചേർത്തുകൊടുക്കാം.
ആദ്യംതന്നെ ഒരു ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടിയും, ഒരു ടീസ്പൂൺ ഉപ്പും ചേർത്ത് നല്ലപോലെ കൈകൊണ്ട് മിക്‌സാക്കുക. ശേഷം ഒരു കുക്കർ എടുക്കുക. ശേഷം കുക്കറിലേക്ക് 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർത്തു കൊടുക്കാം. ഇനി കുറച്ച് കറിവേപ്പിലയും, മസാല പുരട്ടി വച്ചിട്ടുള്ള മത്തിയും കൂടി കുക്കറിൽ നിരത്തി വച്ച് കൊടുക്കുക.
ശേഷം നെല്ലിക്കാ വലിപ്പത്തിലുള്ള വാളൻ പുളി അര ഗ്ലാസ് വെള്ളത്തിൽ പിഴിഞ്ഞെടുക്കുക. ആ വെള്ളം ഈ മീനിന്റെ മുകളിലായി ചേർത്തു കൊടുക്കാം. ശേഷം അതിൻറെ മുകളിൽ കാൽ ടീസ്പൂൺ ഉലുവയും
ചേർത്ത് കുക്കർ അടച്ച് വെച്ച് മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക. മൂന്ന് ഫീസിൽ മാത്രമേ കേൾപ്പിക്കാൻ പാടുള്ളൂ.
മൂന്നു വിസിൽ ആയപ്പോൾ മത്തി നല്ലപോലെ വെന്ത് മസാല ഒക്കെ പിടിച്ച് ഒരു ഫ്രൈയുമല്ല കറിയുമല്ലാത്ത പരുവത്തിൽ ഈ റെസിപ്പി നമുക്ക് കിട്ടിയിട്ടുണ്ട്. വളരെ ടേസ്റ്റിയായിട്ടുള്ള ഒരു മസാലയാണിത്. എല്ലാവരും ഉറപ്പായും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. പലഹാരങ്ങൾക്കും, കപ്പയ്ക്കും, ചൂട് ചോറിനൊപ്പവും കഴിക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയാണ് ഇത്. ട്രൈ ചെയ്യാൻ മറക്കല്ലേ.
