നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു കറിയാണ് ഫിഷ്ക്കറി. പലയിടങ്ങളിലും പല രീതിയിലായിരിക്കും ഫിഷ് കറി തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് വാളംപുളിയും, കുടംപുളിയും ചേർക്കാതെ വളരെ ടേസ്റ്റിയായിട്ടുള്ള മീൻ കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഏതു മീൻ ആയാലും ഈ രീതിയിൽ നമുക്ക് കറി വെക്കാവുന്നതാണ്. അതിനായി മുക്കാൽ കിലോ ആവോലി മീനാണ് എടുത്തിട്ടുള്ളത്. ശേഷം മീനിനെ നല്ലപോലെ കഴുകി വൃത്തിയാക്കി ചെറിയ പീസുകളായി മുറിച്ചെടുക്കുക.
ആദ്യം തന്നെ ഒരു ചെറിയ പീസ് ഇഞ്ചിയും അഞ്ച് അല്ലി വെളുത്തുള്ളിയും കൂടി നല്ലപോലെ ചതച്ചെടുക്കുക. ശേഷം രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് മിക്സിയുടെ ജാറിലേക്ക് ചേർത്ത് പേസ്റ്റാക്കി എടുക്കുക. ശേഷം ഒരു മൺചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്തു കൊടുക്കുക. ശേഷം ചൂടായ എണ്ണയിലേക്ക് അരടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം പൊട്ടി വന്ന കടുകിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലപോലെ ഇളക്കുക.
ശേഷം നേരത്തെ ചതച്ചെടുത്ത ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഈ സമയം സവാളയിലേക്ക് ചേർത്ത് എല്ലാം നല്ലപോലെ മൂപ്പിച്ചെടുക്കുക. ശേഷം ഇതെല്ലാം നല്ലപോലെ വാടി വന്നാൽ ഇനി മസാലകൾ ചേർത്ത് കൊടുക്കുക. ആദ്യം തന്നെ രണ്ട് ടീസ്പൂൺ മല്ലിപ്പൊടിയും, രണ്ടര ടേബിൾ സ്പൂൺ മുളകുപൊടിയും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ ഇളക്കുക. മസാല നല്ലപോലെ ചൂടായി വന്നാൽ ഇനി അടിച്ചെടുത്ത തക്കാളിയുടെ പേസ്റ്റ് ചേർത്ത് നല്ലപോലെ ഇളക്കുക
ശേഷം തക്കാളി നല്ല പോലെ മൂത്തു വരുന്നതുവരെ ലോ ഫ്ളൈമിൽ വെച്ച് വഴറ്റുക. ശേഷം നല്ലപോലെ വഴറ്റി എടുത്ത തക്കാളി പാസ്റ്റിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ശേഷം രണ്ട് കപ്പ് വെള്ളവും ചേർത്ത് കറി നല്ലപോലെ തിളപ്പിക്കുക. ശേഷം കാൽ ടീസ്പൂൺ ഉലുവാപ്പൊടിയും ചേർത്ത് കറി തിളച്ചുവരുമ്പോൾ മീൻ ചേർത്ത് കൊടുക്കുക. ശേഷം മുകളിലായി കുറച്ചു കറിവേപ്പിലയും ചേർത്ത് അടച്ചുവെച്ച് കറി നല്ലപോലെ വേവിക്കുക. 15 മിനിട്ടോളം കറി നല്ലപോലെ വേവിച്ചശേഷം ലോ ഫ്ളൈമിൽ വെച്ച് വറ്റിച്ചെടുക്കുക.
ശേഷം കറിയുടെ മുകളിലായി എണ്ണയൊക്കെ തെളിഞ്ഞു കറി നല്ല പോലെ കുറുകി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള മീൻ കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇതുപോലെതന്നെ മീൻകറി തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയാണ് ഈ മീൻകറി. ചോറ്, ചപ്പാത്തി, എല്ലാത്തിനുമൊപ്പവും കഴിക്കാൻ രുചികരമാണ് ഈ മീൻ കറി. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.
