വെറും 2 ചേരുവകൾ കൊണ്ട് ആർക്കും സിമ്പിളായി ചെയ്തെടുക്കാം

ഇന്നത്തെ തലമുറക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു സ്വീറ്റ് റെസിപ്പിയാണ് പുഡിങ്ങുകൾ. എന്നാൽ പല തരത്തിലുള്ള പുഡിങ്ങുകൾ നമ്മൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ ഇന്ന് നമുക്ക് വെറും 2 ചേരുവകൾ കൊണ്ട് തയ്യാറാക്കുന്ന ടേസ്റ്റിയായ ഒരു പുഡ്ഡിംഗ് റെസിപ്പി പരിചയപ്പെട്ടാലോ. അതിനായി ഒരു സോസ് പാനിലേക്ക് 250 ml കപ്പിൽ 2 കപ്പ് തേങ്ങാപ്പാൽ അടുപ്പിലേക്ക് വെക്കുക. ശേഷം അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തിളക്കുക.

ഇനി പഞ്ചസാരയ്ക്ക് പകരം കണ്ടെൻസ്ഡ് മിൽക്ക് ചേർത്ത് കൊടുത്താലും മതിയാകും. ശേഷം 10 ഗ്രാം ചൈനാഗ്രാസ്സ് വെള്ളത്തിൽ കുതിർത്തി എടുക്കുക. ശേഷം അതിനെ ഒരു പാത്രത്തിലേക്ക് ചേർത്ത് അര കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക. ശേഷം തിളച്ചുവന്ന ചൈനാഗ്രാസ്സിനെ പാലിലേക്ക് ചേർത്ത് ഇളക്കുക. ശേഷം പാലും ചൈന ഗ്രാസും നല്ലപോലെ ചൂടായി വന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം ചൂടാറി വന്ന പാലിനെ ഒരു കേക്ക് ടിന്നിലേക്ക് ഒഴിക്കുക.

ശേഷം പാലിനെ 2 മണിക്കൂറോളം ഫ്രിഡ്ജിലേക്ക് വെച്ച് തണുപ്പിച്ചെടുക്കുക. നല്ലപോലെ തണുത്തുവന്നാൽ ചെറിയ പീസുകളായി മുറിച്ച ശേഷം സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ പുഡ്ഡിംഗ് തയ്യാറായിട്ടുണ്ട്. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ടാണ് ഈ പുഡ്ഡിംഗ് തയ്യാറാക്കി ഇരിക്കുന്നത്. ആർക്കും സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഒരു പുഡ്ഡിംഗ് റെസിപ്പിയാണിത്. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.

Leave a Reply

You cannot copy content of this page