ഗോതമ്പ് മാവ് വീട്ടിലുണ്ടോ ? എങ്കിൽ ഇങ്ങനെ ഒരു മധുരം മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം

ഇടക്കൊക്കെ എന്തെങ്കിലും മധുരം കഴിക്കാൻ കൊതിയുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ ഇന്ന് നമുക്ക് വളരെ കുറച്ചു ചേരുവകൾ കൊണ്ട് തയ്യാറാക്കി എടുക്കുന്ന ഈ മധുരം വളരെ രുചികരമാണ് കഴിക്കാൻ. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക. ഇനി ബട്ടർ ഒന്ന് മെൽറ്റായി വന്നാൽ ഒരു പിടി തേങ്ങാ ചിരകിയത് ചേർത്തിളക്കുക. ശേഷം തേങ്ങാ ഒന്ന് വറുത്തെടുക്കുക.

ചെറുതായി ഒരു കളർ മാറി വന്ന തേങ്ങയെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി 70 ഗ്രാം ശർക്കര ഒരു പാത്രത്തിലേക്ക് എടുക്കുക. എന്നിട്ട് ശർക്കരയിലേക്ക് അര ഗ്ലാസ് വെള്ളവും ചേർത്ത് ഉരുക്കി എടുക്കുക. ശേഷം ഒന്ന് ചൂടാറി വന്നാൽ അരിച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് 8 ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക. ശേഷം ബട്ടറിലേക്ക് ഒരു കപ്പ് ഗോതമ്പ് മാവ് ചേർത്ത് ലോ ഫ്ളൈമിൽ വെച്ച് വറുക്കുക. ഒരു യെല്ലോ കളറായി വന്നാൽ നേരത്തെ വറുത്തെടുത്ത തേങ്ങാ ചേർക്കുക.

ശേഷം എല്ലാം കൂടി നല്ലപോലെ വറുക്കുക. എന്നിട്ട് കാൽ ടീസ്പൂൺ ഏലക്ക പൊടിയും, അരിച്ചെടുത്ത ശർക്കര പാനിയും കൂടി മാവിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ശേഷം മീഡിയം ഫ്ളൈമിൽ ഈ സ്വീറ്റിനെ ഇളക്കി വറ്റിച്ചെടുക്കുക. ഇനി അതിലേക്ക് രണ്ട് നുള്ള് ഉപ്പും ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം പാനിൽ നിന്നും വിട്ട് വരുന്ന പരുവമായാൽ ഫ്‌ളയിം ഓഫ് ചെയ്യുക. എന്നിട്ട് ഒരു സെർവിങ് പ്ലേറ്റിലേക്ക് മാറ്റുക.

എന്നിട്ട് മുകളിലായി കുറച്ചു കാഷ്യു ചെറുതായി മുറിച്ചതും, കുറച്ചു ബദാം ചെറുതായി അരിഞ്ഞതും ചേർത്ത് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ഗോതമ്പ് കൊണ്ടുള്ള സ്വീറ്റ് തയ്യാറായിട്ടുണ്ട്. നല്ല രുചികരമായ ഒരു പലഹാരമാണിത്. ഈ സ്വീറ്റ് ഗോതമ്പ് മാവ് കൊണ്ടാണ് തയ്യാറാക്കിയത് എന്ന് തോന്നുകയേ ഇല്ല. അത്രയും രുചികരമാണ് ഈ സ്വീറ്റ്. എല്ലാവരും വിശേഷം ദിവസങ്ങളിലൊക്കെ ഈ മധുരം തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page