നമ്മൾ എല്ലാവരും ഒരു നേരമെങ്കിലും മധുരം കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും അല്ലെ. എന്നാൽ ഇന്ന് നമുക്ക് വെറും മൂന്നു ചേരുവകൾ കൊണ്ട് ഒരു സൂപ്പർ സ്വീറ്റ് തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ പലഹാരം ഉണ്ടാക്കുന്നത് എന്ന്. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുക്കുക. ഇനി റവയെ നന്നായി പൊടിച്ചെടുക്കുക. ശേഷം ഒരു പാൻ വെച്ച് ചൂടാക്കുക. ഇനി ചൂടായി വന്ന പാനിലേക്ക് ഒരു കപ്പ് പാൽ ചേർത്ത് കൊടുക്കുക.
എന്നിട്ട് പാലിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാര കൂടി ചേർത്ത് ഇളക്കുക. ഇനി പാൽ നല്ല പോലെ തിളച്ചു വന്നാൽ ഫ്ളൈയിം ഓഫ് ചെയ്യാം. ഇനി പൊടിച്ചു വെച്ചിട്ടുള്ള റവ കൂടി ചേർത്ത് മിക്സാക്കുക. ഇനി ഫ്ളൈയിം ഓണാക്കുക. ശേഷം ഒരു കപ്പ് തിളച്ച ചൂടുവെള്ളം ചേർത്ത് റവ നല്ല പോലെ ഇളക്കുക. ഇനി നല്ല പോലെ സോഫ്റ്റായി വന്നാൽ ഫ്ളൈയിം ഓഫ് ചെയ്യാം. ഇനി ഒരു പാത്രത്തിലേക്ക് ഈ മിക്സിനെ മാറ്റുക. ഇനി ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് മാവിനെ കൈ കൊണ്ട് കുഴച്ചെടുക്കുക.
ഇനി മറ്റൊരു പാനിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർക്കുക. ശേഷം ഒരു കപ്പ് വെള്ളവും ചേർത്ത് അടുപ്പിലേക്ക് വെക്കുക. ഇനി ഒരു ഏലക്ക പീസും, കാൽ ടീസ്പൂൺ ഫുഡ് കളറും ചേർത്ത് മിക്സാക്കുക. ഇനി ഒരു നൂൽ പരുവമായാൽ ഫ്ളൈയിം ഓഫ് ചെയ്യുക. ഇനി സോഫ്റ്റായി വന്ന മാവിനെ പേടയുടെ ഷെയ്പ്പിൽ ഉരുട്ടി എടുക്കുക. ശേഷം എണ്ണ നല്ല പോലെ ചൂടാക്കുക. ഇനി ചൂടായി വന്ന എണ്ണയിൽ ഈ സ്നാക്കിനെ ഇട്ട് ഫ്രൈ ആക്കി എടുക്കുക.
ഇനി വറുത്തെടുത്ത സ്നാക്കിനെ ചൂടോടുകൂടി പഞ്ചസാര പാനിയിലേക്ക് ഇട്ടു വെക്കുക. ഇനി പതിനഞ്ചു മിനിറ്റോളം ഷുഗർ സിറപ്പിൽ ഇട്ടു വെച്ച ശേഷം എടുത്തുമാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ റവ വെച്ചിട്ടുള്ള കിടിലൻ സ്നാക്കാണ് ഇത്. എല്ലാവരും ഇത് ട്രൈ ചെയ്തു നോക്കണേ. മാംസ് ഡെയ്ലി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
