മുട്ടയും സവാളയും കൊണ്ട് ഒരു വേറെയ്റ്റി ചായക്കടി

ഇന്ന് നമുക്ക് ഒരു സ്നാക്ക് പരിചയപ്പെട്ടാലോ. വളരെ കുറച്ചു ചേരുവകൾ കൊണ്ട് തയ്യാറാക്കാൻ പറ്റിയ ഈ സ്നാക്ക് ഇഫ്താറിനും വൈകുന്നേരങ്ങളിൽ ചായക്കൊപ്പവും കഴിക്കാൻ ഏറെ രുചിയാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മൂന്നു മുട്ട പുഴുങ്ങി എടുക്കുക. ശേഷം മുട്ടയെ ഒന്ന് ഗ്രെറ്റാക്കി എടുക്കുക. ഇനി ഒരു ബൗളിലേക്ക് മാറ്റുക. ശേഷം അതിനൊപ്പം രണ്ട് മീഡിയം വലിപ്പത്തിലുള്ള സവാള സ്ലൈസാക്കിയത് മുട്ടക്കൊപ്പം ചേർക്കുക, ശേഷം കുറച്ചു കറിവേപ്പിലയും, ഒരു ചെറിയ പീസ് ഇഞ്ചിയും കൂടി ചെറുതായി മുറിച്ച ശേഷം ഇതിനൊപ്പം ചേർക്കുക.

ഇനി ഒരു പച്ചമുളകും, ഒരു ടീസ്പൂൺ മുളക്പൊടിയും, കാൽ ടീസ്പൂൺ ഗരം മസാല, ഒരു ടേബിൾ സ്പൂൺ അരിപ്പൊടി, ഒരു ടേബിൾ സ്പൂൺ കടലമാവ്, ആവശ്യത്തിന് ഉപ്പ്, ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം ഒരു മുട്ട നല്ല പോലെ അടിച്ചെടുത്ത ശേഷം മുട്ടയുടെ പകുതി ഈ മിക്സിലേക്ക് ചേർക്കുക. ശേഷം നല്ല പോലെ കൈ കൊണ്ട് നന്നായി ഇളക്കുക. ശേഷം ഏത് ഷെയ്പ്പിലാണോ മുട്ട ഉള്ളിവട വേണ്ടത് ആ രീതിയിൽ വട ഷെയ്‌പ്പാക്കി എടുക്കുക.

ശേഷം എല്ലാം മാവിനേയും ഇതുപോലെ ഷെയ്‌പ്പാക്കി എടുക്കുക. ഉള്ളിവടയുടെ ഷെയ്പ്പിലാക്കി എടുക്കുന്നതാണ് നല്ലത്. എന്നിട്ട് ഒരു ചട്ടിയിൽ മുക്കാൽ ഭാഗത്തോളം എണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം നല്ല പോലെ ചൂടായി വന്ന എണ്ണയിലേക്ക് ഓരോന്നായി ഇട്ടു കൊടുക്കുക. എന്നിട്ട് ഫ്രൈ ആക്കി കോരി എടുക്കുക. അരിപ്പൊടി ചേർത്തിട്ടുള്ളത് കൊണ്ട് തന്നെ നല്ല ക്രിസ്പിയാണ് ഈ സ്നാക്ക്. എല്ലാവരും ഉറപ്പായും ഈ സ്നാക്ക് ട്രൈ ചെയ്തു നോക്കണേ. ഇനി ഇഫ്താർ കാലമല്ലേ വരാൻ പോകുന്നത് എല്ലാവരും ഈ സ്നാക്ക് ട്രൈ ചെയ്യാൻ മറക്കല്ലേ.

Leave a Reply