നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു ഫ്രൂട്ടാണ് ഓറഞ്ച്. മിക്കവാറും ദിവസങ്ങളിൽ ഓറഞ്ച് നമ്മുടെ വീടുകളിൽ കാണാറുണ്ട്. ഒരുപാട് വിറ്റാമിൻസും പ്രോട്ടീനും അടങ്ങിയ ഒരു ഫ്രൂട്ട് കൂടിയാണ് ഓറഞ്ച്. എന്നാൽ ഓറഞ്ചിന്റെ തൊലി നമ്മൾ കളയാറല്ലെ പതിവ്. എന്നാൽ ഒരുപാട് ഉപയോഗങ്ങൾ ഉള്ള ഒന്നാണ് ഈ ഫ്രൂട്ടിന്റെ തൊലി. അപ്പോൾ നമുക് ഈ ഓറഞ്ചിന്റെ തൊലി കൊണ്ടുള്ള ഉപയോഗങ്ങൾ എന്തെല്ലാം എന്ന് നോക്കാം. നമ്മുടെ അടുക്കളയിലും വീടിനുള്ളിലും ആഹാരം പാകം ചെയ്താൽ അതിന്റെ സ്മെൽ തങ്ങി നിൽക്കാറുണ്ട്.
എന്നാൽ ഇനിമുതൽ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകില്ല. കാരണം ഓറഞ്ചിന്റെ തൊലി കൊണ്ട് നമുക്ക് ഇത് ഈസിയായി പരിഹരിക്കാൻ കഴിയും. അപ്പോൾ നമുക് ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ഒരു ഓറഞ്ചിന്റെ തൊലി റൗണ്ട് പീസിൽ രണ്ടായി കിട്ടത്തക്ക വിധം മുറിച്ചെടുക്കുക. ശേഷം ഈ ഓറഞ്ച് തൊലി തങ്ങി നിൽക്കാൻ പാകത്തിന് ഉള്ള ഒരു ബൗൾ എടുക്കുക. ശേഷം ഈ ഓറഞ്ചിന്റെ തൊലിയെ ആ ബൗളിലേക്ക് ഇറക്കി വെക്കുക. എന്നിട്ട് അതിലേക്ക് ഏത് എണ്ണയാണോ എന്നും എടുക്കുന്നത് ആ ഓയിൽ ഓറഞ്ചിന്റെ തൊലിയിലേക്ക് ഒഴിക്കുക.
ശേഷം അതിന്റെ നടുവിലായി ഒരു തിരി ഇട്ട് കൊടുക്കുക. എന്നിട്ട് അത് കത്തിക്കുക. അപ്പോൾ ഇങ്ങനെ ചെയ്യുമ്പോൾ ഓറഞ്ചിന്റെ തൊലിയിലെ ഒരു മണം പുറത്തു വരികയും അതിലൂടെ വീടിനുള്ളിലും കിച്ചണിലും കാണുന്ന ബാഡ് സ്മെല്ലുകളെല്ലാം പോകുന്നതാണ്. പിന്നീട് നിങ്ങളുടെ വീട്ടിൽ നല്ലൊരു റീഫ്രഷിങ് സ്മെൽ വരുന്നതാണ്. അപ്പോൾ നമ്മുടെ മനസ്സും നമ്മുടെ വീടും നല്ല മണം കൊണ്ട് നിറയും. അപ്പോൾ ഇനി മുതൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. പിന്നെ വീടും പരിസരവും മണം കൊണ്ട് നിറയും.
