ഈ സീക്രെട്ട് ചേരുവ ചേർത്തിട്ടൊരു നാരങ്ങാ വെള്ളം പൊളിയാണ്

ഇന്ന് നമുക്ക് ഒരു നാരങ്ങാവെള്ളം ആയാലോ. വളരെ ടേസ്റ്റിയായ ഈ ലെമൺ ജ്യൂസ് ദാഹമകറ്റാനും ശരീര ക്ഷീണത്തിനും ഏറെ ഉത്തമമാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അര കപ്പ് പഞ്ചസാര ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. അല്ലെങ്കിൽ എത്രത്തോളം മധുരമാണ് നാരങ്ങാ വെള്ളത്തിന് വേണ്ടത് അത്രയും പഞ്ചസാര ജാറിലേക്ക് ചേർക്കുക. ശേഷം നാരങ്ങാ വെള്ളത്തിന് നല്ലൊരു ഫ്ലേവറിനു വേണ്ടി മൂന്നു ഏലക്കയുടെ കുരു ചേർത്ത് കൊടുക്കുക.

ശേഷം ഒരു പീസ് ഇഞ്ചിയും, നാരങ്ങാ വെള്ളത്തിനെ സ്പെഷ്യലാക്കാനായി കുറച്ചു മാവില കൂടി ചേർത്ത് കൊടുക്കാം. മാവില ചേർക്കുന്നത് കൊണ്ട്തന്നെ നാരങ്ങാ വെള്ളത്തിന് നല്ലൊരു മണം കിട്ടാനും നല്ലൊരു കളറിനും ഇതുമതി. ആറ് പീസ് മാവിലായാണ് ഈ ജ്യൂസിനായി എടുത്തിട്ടുള്ളത്. ശേഷം ചെറിയ പീസുകളായി മാവില മുറിച്ച ശേഷം മിക്സിയുടെ ജാറിലേക്ക് ചേർക്കുക. എന്നിട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ല പോലെ അരച്ചെടുക്കുക.

ശേഷം അരച്ചെടുത്ത മിക്സിലേക്ക് അര കപ്പ് വെള്ളം കൂടി ചേർത്ത് അരിപ്പയിലൂടെ അരിച്ചെടുക്കുക. ശേഷം അരിച്ചെടുത്ത ജ്യൂസിലേക്ക് ഒരു നാരങ്ങയുടെ നീര് അരിച്ചു ചേർക്കുക. ശേഷം നല്ല പോലെ ഇളക്കി കൊടുക്കുക. എന്നിട്ട് രണ്ട് സെർവിങ് ഗ്ലാസ് എടുക്കുക. ശേഷം ഗ്ളാസ്സിന്റെ മുകൾ ഭാഗത്തേക്ക് നാരങ്ങയുടെ തൊലി കൊണ്ട് തേക്കുക. ശേഷം പഞ്ചസാരയിൽ ഈ ഗ്ലാസ്സിനെ ഒന്ന് കോട്ടാക്കുക. ശേഷം നാല് പീസ് ഐസ് ക്യൂബ്‌സും ഗ്ലാസ്സിലേക്ക് ഇട്ടു കൊടുക്കുക.

ശേഷം ജ്യൂസിനെ ഗ്ലാസ്സിലേക്ക് ഒഴിക്കുക. എന്നിട്ട് സെർവ് ചെയ്യാവുന്നതാണ്. ജ്യൂസ് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു എടുക്കുന്നതാണ് നല്ലത്. എല്ലാവരും ഈ രീതിയിൽ നാരങ്ങാ വെള്ളം ഒരു വട്ടമെങ്കിലും ട്രൈ ചെയ്തു നോക്കണേ. വിരുന്നുകാരൊക്കെ പെട്ടന്ന് കയറി വന്നാൽ ചെയ്തു കൊടുക്കാൻ പറ്റിയ കിടിലൻ ടേസ്റ്റിലുള്ള ഒരു ലെമൺ ജ്യൂസാണ് ഇത്. ഈ ജ്യൂസ് കാണാനും നല്ല ഭംഗിയാണ്.

Leave a Reply