ഇതാണ് മലയാളിയുടെ മനസ്സ് തൊട്ടറിഞ്ഞ പിസ്സ

ഇന്നത്തെ തലമുറക്ക് വളരെ ഇഷ്ടമുള്ള ഒരു റെസിപ്പിയാണ് പിസ്സ. എന്നാൽ ചിക്കൻ കൊണ്ടുള്ള പിസ്സ ആണെങ്കിലോ പിന്നെ എല്ലാവർക്കും ഏറെ ഇഷ്ടമാണ്. അപ്പോൾ നമുക്ക് ഇന്ന് വളരെ ടേസ്റ്റിയായ പിസ്സ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം കുറച്ചു ചൂടുവെള്ളത്തിൽ ഈസ്റ്റ് കലർത്തി യോജിപ്പിക്കുക. ഇനി കുറച്ചു എല്ലില്ലാത്ത ബോൺലെസ്സ് ചിക്കൻ കഴുകി വൃത്തിയാക്കി ചെറിയ പീസുകളാക്കി മുറിച്ചെടുക്കുക. ശേഷം കുറച്ചു മുളക്പൊടിയും, ആവശ്യത്തിന് ഉപ്പും, കുറച്ചു കുരുമുളക്പൊടി, ചേർത്ത് ചിക്കൻ ഇളക്കി മിക്‌സാക്കുക.

വലിയ പിസ്സ ഉണ്ടാക്കുന്നത് കൊണ്ട് തന്നെ ഒരു കിലോ മൈദ മാവ് ഈസ്റ്റ് കലർത്തിയ വെള്ളത്തിൽ ആവശ്യത്തിന് ഉപ്പും രണ്ട് ടേബിൾ സ്പൂൺ ഷുഗറും ചേർത്ത് കുഴച്ചെടുക്കുക. ശേഷം കുഴച്ചെടുത്ത മാവിനെ അര മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം മസാല തേച്ചു വെച്ചിട്ടുള്ള ചിക്കൻ കുറച്ചു എണ്ണയും വീഴ്ത്തി വേവിച്ചെടുക്കുക. ശേഷം പൊങ്ങി പാകമായി വന്ന മാവിനെ നല്ല മയത്തിൽ കുഴച്ചെടുക്കുക. ശേഷം ഒരു വലിയ അടപ്പ് പാത്രത്തിൽ ഓയിൽ ചേർത്ത് ശേഷം ആ അടപ്പിന്റെ അളവിൽ പരത്തുക.

ശേഷം പരത്തിയ മാവിന്റെ ഉള്ളിലായി കുറച്ചു തുള ഇട്ട് കൊടുക്കുക. ശേഷം പിസ്സ സോസ് പരത്തിയ മാവിന്റെ മുകളിലായി തേച്ചു പിടിപ്പിക്കുക. ശേഷം പിസ്സ ചീസ് ഗ്രേറ്റാക്കിയത് സോസിന്റെ മുകളിലായി സ്പ്രെഡ്ടാക്കി കൊടുക്കുക. എന്നിട്ട് വേവിച്ചു വെച്ചിട്ടുള്ള ചിക്കൻ മുകളിലായി ഇട്ട് കൊടുക്കുക. ഇനി മൂന്നു കളറിലുള്ള ക്യാപ്‌സിക്കം അരിഞ്ഞതും, സവാള പൊടിയായി അരിഞ്ഞതും മുകളിലായി വിതറി ഇട്ട് കൊടുക്കുക. ശേഷം അതിന്റെ മുകളിലും കുറച്ചു ചീസ് ഗ്രേറ്റാക്കി ഇട്ട് കൊടുക്കുക. ശേഷം ചെറിയ കനലിൽ അടച്ചു വെച്ച് മുകളിലും കുറച്ചു കനലിട്ടു പിസ്സ വേവിച്ചെടുക്കുക.

ഏകദേശം പതിനഞ്ച് മിനിട്ടാകുമ്പോൾ പിസ്സ വെന്ത് പാകമായി കിട്ടുന്നതാണ്. പാത്രത്തിന്റെ മുകളിലും അടിയിലുമായി ഒരേപോലെ കനലിട്ടു കൊടുക്കുക. ശേഷം പിസ്സ വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പിസ്സ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് പിസ്സ തയ്യാറാക്കി നോക്കണേ. വില്ലേജ് ഫുഡ് ചാനൽ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ പിസ്സ. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply