ഒരു കപ്പ് അരിപ്പൊടി കൊണ്ട് കുട്ടികളുടെ കുറുമുറെ സ്നാക്ക് മതിയാവോളം.

ഒരു കപ്പ് അരിപ്പൊടി കൊണ്ട് ഒരു മാസത്തേക്കുള്ള ചായക്കടി വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാം. അപ്പോൾ നമുക്ക് നോക്കാം ഈ കറുമുറെ സ്നാക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഒരു കപ്പ് അരിപ്പൊടി ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം കാൽ കപ്പ് കടലമാവും കൂടി അരിപ്പൊടിക്ക് ഒപ്പം ചേർക്കുക. ശേഷം ഒരു നുള്ളു ബേക്കിങ് സോഡയും, ചേർത്ത് പൊടികൾ നന്നായി അരിച്ചെടുക്കുക. ഇനി ഒരു കപ്പ് വെള്ളം ഒരു പാനിലേക്ക് വെച്ച് ചൂടാക്കുക.

ശേഷം ചൂടായി വന്ന വെള്ളത്തിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, ഒരു ടീസ്പൂൺ ഓയിലും ചേർത്ത് കൊടുക്കുക. ഇനി തിളച്ചു വന്ന വെള്ളത്തിലേക്ക് ഈ അരിപ്പൊടി മിക്സ് ചേർത്ത് നന്നായി ഇളക്കി വേവിക്കുക. ശേഷം ഫ്ളൈയിം ഓഫ് ചെയ്തു ഈ മിക്സിനെ വേറൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ചെറിയ ചൂടോടുകൂടി മാവിനെ കൈ കൊണ്ട് കുഴച്ചെടുക്കുക. എന്നിട്ട് നല്ല മയത്തിൽ കുഴച്ചെടുത്ത ശേഷം അതിന്റെ പകുതി മാവിനെ കൈയിലേക്ക് എടുക്കുക.

എന്നിട്ട് നല്ല പോലെ ഉരുട്ടി എടുക്കുക. ശേഷം കൌണ്ടർ ടോപ്പിൽ കുറച്ചു അരിപ്പൊടി വിതറിയ ശേഷം മാവിനെ പരത്തി എടുക്കുക. ചെറിയ കട്ടിയിൽ വേണം മാവിനെ പരത്താൻ. ഇനി പരത്തിയെടുത്ത മാവിനെ ചെറിയ ചെറിയ സ്‌കോയാർ ഷെയ്പ്പിൽ മുറിച്ചടുക്കുക. എല്ലാ മാവിനേയും ഇങ്ങനെ പരത്തിയ ശേഷം നല്ല ചൂടായി വന്ന എണ്ണയിലേക്ക് മാവിനെ ഇട്ടു ഫ്രൈ ആക്കി എടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ കുറുമുറെ സ്നാക്ക് റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഈ കൊറോണ കാലത്തു കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കാൻ പറ്റുന്ന നല്ലൊരു സ്നാക്കാണ് ഇത്. ഫാത്തിമാസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനെൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply