അയൺ പാത്രങ്ങളും കാസ്റ്റ് അയൺ പാത്രങ്ങളും മയപ്പെടുത്തേണ്ട രീതി.

നമ്മുടെ എല്ലാ വീടുകളിലും ഉള്ള ഒരു പാത്രമാണ് അയൺ പാത്രങ്ങൾ. എന്നാൽ അയൺ പാത്രങ്ങളും കാസ്റ്റ് അയൺ പാത്രങ്ങളും തമ്മിലുള്ള വ്യത്യാസം എന്തൊക്കെയാ എന്ന് നിങ്ങൾക്ക് അറിയുമോ. അയൺ പാത്രങ്ങൾ ഷീറ്റ് വെച്ചിട്ടാണ് തയ്യാറാക്കുന്നത്. എന്നാൽ കാസ്റ്റ് അയൺ പാത്രങ്ങൾ തയ്യാറാക്കുന്നത് അയൺ ഉരുക്കി ഒരു മോൾഡിൽ ഒഴിച്ചിട്ടാണ് തയ്യാറാക്കുന്നത്. എന്നാൽ ഈ രണ്ട് പാത്രങ്ങളും മയപ്പെടുത്തി എടുക്കുന്നത് ഒരുപോലെയാണ്.

എന്നാൽ കാസ്റ്റ് അയൺ പത്രങ്ങളിൽ പെട്ടന്ന് അടിക്ക് പിടിക്കാത്തത് കൊണ്ട് തന്നെ ഫ്രൈ ചെയ്യുവാനും റോസ്റ്റൊക്കെ തയ്യാറാക്കാനും ഏറെ നല്ലതാണ്‌. അയൺ പാത്രങ്ങൾ വാങ്ങിയുടനെ തന്നെ നല്ലപോലെ സ്ക്രബ്ബർ ഉപയോഗിച്ച് കഴുകുക. ശേഷം ഒരു തുണി കൊണ്ട് വെള്ളം നല്ലപോലെ തുടച്ചെടുക്കുക. ശേഷം അടുപ്പിലേക്ക് വെച്ച് ഫ്ളയിം ഓണാക്കുക.

ഹൈ ഫ്ളൈമിൽ വെച്ച് വെള്ളം വറ്റി വന്നാൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചട്ടിയിലേക്ക് ഒഴിക്കുക. എന്നിട്ട് ഒരു തുണി കൊണ്ട് ഈ എണ്ണയെ ചട്ടിയുടെ എല്ലാ ഭാഗത്തും തേച്ചു പിടിപ്പിക്കുക. എന്നിട്ട് എണ്ണയിലേക്ക് കുറച്ചു വാഴയിലയും അതിന്റെ തണ്ടും ചെറുതായി മുറിച്ച ശേഷം എണ്ണയിലേക്ക് ചേർത്ത് ഒന്ന് ഇളക്കുക. ശേഷം ലോ ഫ്ളൈമിൽ വെച്ച് ഈ ഇലയെ മൂപ്പിക്കുക. ചട്ടിയുടെ എല്ലാ സൈഡിലേക്കും ഈ ഇല എത്തുന്ന രീതിയിൽ വേണം ഇളക്കാൻ.

ശേഷം മൂത്തുവന്ന മിക്സിനെ ഫ്ളയിം ഓഫ് ചെയ്തു ചട്ടിയിൽ തന്നെ ഒരു രാത്രി മുഴുവൻ വെച്ചിരിക്കുക. എന്നിട്ട് രാവിലെ നല്ലപോലെ കഴുകിയെടുക്കുക. ഇനി വീണ്ടും വെള്ളമൊക്കെ തുടച്ചെടുത്ത ശേഷം അടുപ്പിലേക്ക് വെക്കുക. എന്നിട്ട് ഫ്ളയിം ഓണാക്കുക. ഇനി ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. എന്നിട്ട് അതിലേക്ക് അര മുറി സവാള സ്ലൈസാക്കിയത് ചേർത്ത് വഴറ്റുക. എന്നിട്ട് മൂത്തുവന്ന സവാളയെ ഫ്ളയിം ഓഫ് ചെയ്തു ആ പാനിൽ തന്നെ രാത്രി മുഴുവൻ വെച്ചിരിക്കുക. എന്നിട്ട് കഴുകി കളയുക. ഇത്രയും ചെയ്യുമ്പോൾ തന്നെ ചട്ടി നല്ലപോലെ മയമായി കിട്ടുന്നതാണ്. കൂടുതൽ അറിവിലേക്കായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply