എല്ലാവർക്കും ഏറെ ഇഷ്ടമുള്ള റെസിപ്പീസാണ് ചിക്കൻ റെസിപ്പീസ്. എന്നാൽ ഇന്ന് നമുക്ക് ചിക്കൻ കൊണ്ട് പെരട്ട് ഉണ്ടാക്കിയാലോ. വളരെ ഈസിയായ ഒരു റെസിപ്പിയാണ് ഇത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കിലോ ചിക്കൻ ചെറിയ പീസുകളായി മുറിക്കുക. ശേഷം വൃത്തിയാക്കി വെച്ചിട്ടുള്ള ചിക്കനിലേക്ക് ഒരു കപ്പ് ചെറിയ ഉള്ളി തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി എടുക്കുക. ഇനി ചതച്ചെടുത്ത രണ്ട് ടേബിൾ സ്പൂൺ വെളുത്തുള്ളി ഇഞ്ചി ചേർത്ത് കൊടുക്കുക. ഇനി മൂന്നു പച്ചമുളക് അരിഞ്ഞതും ചേർത്ത് കൊടുക്കുക.
ഇനി ഒരു ടേബിൾ സ്പൂൺ പെരിഞ്ജീരകം ചതച്ചതും,ഒരു നാരങ്ങയുടെ നീര്, രണ്ട് ടേബിൾ സ്പൂൺ മുളക്പൊടി, രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ ചിക്കൻ മസാല, ആവശ്യത്തിന് ഉപ്പും, കുറച്ചു കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കുക. ഇനി അര കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് ഇളക്കുക. ഇനി കൈ കൊണ്ട് നന്നായി കുഴക്കുക. ശേഷം അര മണിക്കൂറോളം ചിക്കൻ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി അടുപ്പിലേക്ക് ഒരു പാൻ വെച്ച് ചൂടാക്കുക. ശേഷം ചട്ടിയിലേക്ക് നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി എണ്ണയിൽ ഒരു കഷ്ണം പട്ടയും, നാല് പീസ് ഏലക്ക, രണ്ട് പീസ് ഗ്രാമ്പൂ എന്നിവ ചേർത്ത് മൂപ്പിക്കുക.
ശേഷം രണ്ട് സവാള സ്ലൈസാക്കിയത് ചേർത്ത് ഇളക്കുക. ബ്രൗൺ കളർ ആകുന്നത് വരെ സവാള മൂപ്പിക്കുക. ശേഷം അരപ്പ് ചേർത്ത് വെച്ചിട്ടുള്ള ചിക്കൻ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഹൈ ഫ്ളൈമിൽ അഞ്ചു മിനിറ്റോളം ചിക്കൻ അടച്ചു വെച്ച് വേവിക്കുക. ഇനി ലോഫ്‌ളൈമിൽ കാൽ കപ്പ് വെള്ളവും ചേർത്ത് അടച്ചു വെച്ച് ചിക്കൻ വേവിക്കുക. ഇനി വെന്തുവന്ന ചിക്കൻ തുറന്നു വെച്ച് വറ്റിച്ചെടുക്കുക. ഇനികുറച്ചു കറിവേപ്പിലയും ചേർത്ത് കറി ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ പെരട്ട് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ കറി തീർച്ചയായും ട്രൈ ചെയ്തു നോക്കണേ.
