നടൻ രുചിയോടെ ചിക്കൻ കറി..

കറികളിൽ വെച്ച് ഏറ്റവും രുചിയേറിയതും ജനങ്ങൾക്ക് ഏറ്റവും പ്രിയങ്കരമായതും ചിക്കൻ വെച്ച് ഉണ്ടാക്കുന്ന വിഭവങ്ങൾ ആണല്ലോ. അനേകം വ്യത്യസ്തമായിട്ടുള്ള വിഭവങ്ങൾ ചിക്കൻ വെച്ച് തയ്യാറാക്കാൻ സാധിക്കുന്നു. അതിൽ പ്രധാനമായും കേരളീയർക്ക് ഏറ്റവും പ്രിയപ്പെട്ടതായി നാടൻ രീതിയിൽ തയ്യാറാക്കാവുന്ന ചിക്കൻ കറിയാണ് ഇന്ന് തയ്യാറാക്കുന്നത്. അതിനു വേണ്ടിയിട്ടുള്ള ചേരുവകൾ എന്തെന്നും അത് എങ്ങനെ തയ്യാറാക്കുന്നത് എന്നും നമുക്ക് നോക്കാം. നാടൻ ചിക്കൻ കറിക്കു ആവശ്യമായിട്ടുള്ള സാധനങ്ങൾ ഇവയാണ്. ചിക്കൻ – 1 കിലോ ഗ്രാം, സവാള – 4 എണ്ണം, തക്കാളി – 1 എണ്ണം, വെളുത്തുള്ളി – 2 എണ്ണം, ചെറിയ ഉള്ളി – 100 ഗ്രാം, കിറിവേപ്പില – 2 ഇതൾ, പച്ചമുളക് – 2 എണ്ണം, ഇഞ്ചി – 2 എണ്ണം, മല്ലിയില – 1 ഇതൾ, കുരുമുളക് പൊടി – 50 ഗ്രാം, ഗരം മസാല പൊടി – 50 ഗ്രാം, മഞ്ഞൾ പൊടി – 50 ഗ്രാം, മുളക് പൊടി – 50 ഗ്രാം, മല്ലിപൊടി – 50 ഗ്രാം.

ഇനി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യമായി ചിക്കൻ കറി വെക്കുവാൻ വേണ്ടി ഒരു പാത്രം അടുപ്പിലേക്ക് വെക്കാം. നന്നായി ചൂടായി വന്നതിനു ശേഷം ഇതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ നന്നായി ചൂടായി വന്നതിനു ശേഷം ഇതിലേക്ക് ഉലുവ ഇട്ടു കൊടുക്കുക. ഉലുവ നന്നായി പൊട്ടി വന്നതിനു ശേഷം നമ്മൾ അരിഞ്ഞു വെച്ചേക്കുന്ന സവാള ഇതിലേക്ക് ഇട്ടു കൊടുക്കുക. ഇതിന്റെ കൂടെ തന്നെ പൊളിച്ചു വെച്ചേക്കുന്ന വെളുത്തുള്ളി ഇതിലേക്ക് ഇട്ടു കൊടുക്കുക. ചെറുതായി ചതച്ചു എടുത്ത കൊച്ചുള്ളി കൂടി ഇതിലേക്ക് ഇട്ടു കൊടുക്കുക. പിന്നെ കുറച്ചു പച്ച മുളക് കൂടി ഇട്ടു കൊടുക്കുക. സവാളയും കൊച്ചുള്ളിയും പെട്ടന്ന് വാടിക്കിട്ടുവാൻ വേണ്ടിയിട്ടു ഇതിലേക്ക് ഒരു സ്‌പൂൺ ഉപ്പ് ഇട്ടു കൊടുക്കുക.

സവാള നന്നായി വയണ്ട് വന്നതിനു ശേഷം ഇതിലേക്ക് 2 സ്പൂൺ ഇഞ്ചി ചതച്ചത് കൂടി ഇട്ടു കൊടുക്കുക. ഇതിന്റെ കൂടെ തന്നെ 2 ഇതൾ കറിവേപ്പില കൂടി ഇട്ടു കൊടുക്കുക. ശേഷം കുറച്ചു നേരം നന്നായി ഇളക്കി കൊടുക്കുക. അടുത്തതായി നമ്മൾ എടുത്തു വെചേക്കുന്ന തക്കാളി 4 ആയി കഷ്ണിച്ചു ഇതിലേക്ക് ഇട്ടു കൊടുക്കുക. അടുത്തതായി നമ്മൾ ചെയ്യേണ്ടത് ഇതിലേക്ക് ഇടാനുള്ള മസാലകൾ എല്ലാം ഇട്ടു കൊടുക്കുക എന്നതാണ്. ആദ്യം അര ടി സ്പൂൺ മഞ്ഞൾ പൊടി, ഒന്നര ടി സ്പൂൺ മല്ലിപ്പൊടി, ഒരു സ്പൂൺ മുളക് പൊടി, ഇനി ഇത് നന്നായി ഒന്ന് മിക്സ് ചെയ്തെടുക്കുക. മസാലകൾ എല്ലാം നന്നായി പിടിച്ചു വന്നതിനു ശേഷം നമ്മൾ എടുത്തു വെച്ചേക്കുന്ന ചിക്കൻ ഇതിലേക്ക് ഇട്ടു കൊടുക്കുക.

ചിക്കൻ ഇട്ട ശേഷം മാസാലയുടെ കൂടെ എല്ലാം നന്നായി ഇളക്കി മിക്സ് ചെയ്തെടുക്കുക. ഇനി കുറച്ചു നേരം ചിക്കൻ നന്നായി വെന്തു വരുവാൻ വേണ്ടിയിട്ടു ഇതൊന്നു അടച്ചു വെക്കാം. കുറച്ചു കഴിഞ്ഞു ഒന്ന് തുറന്നു നോക്കിയിട്ടു ചിക്കനിൽ വെള്ളം കുറവാണെങ്കിൽ അൽപം വെള്ളം ഒഴിച്ച് കൊടുക്കാം. ഇനി അൽപം ഉപ്പു ചിക്കന് വേണ്ടിയിട്ടു ഇട്ടു കൊടുക്കാം. പകുതി വെന്തു വന്നതിനു ശേഷം നല്ല ടേസ്റ്റിനും മണത്തിനും വേണ്ടിയിട്ടു കുറച്ചു ഗരം മസാല പൊടി കൂടി ഇട്ടു കൊടുക്കാം. ഇതിന്റെ കൂടെ തന്നെ ഒരു കാൽ ടി സ്പൂൺ കരുമുളകു പൊടി കൂടി ഇട്ടു കൊടുക്കാം. കുറച്ചു നേരം കൂടി ഇട്ടു ചിക്കൻ നന്നായി വേവിച്ചെടുക്കുക. ശേഷം അടപ്പു തുറന്നു പാകമായോ എന്ന് നോക്കാം. നന്നായി വെന്തു വന്നതിനു ശേഷം മല്ലിയിലയുടെ ടേസ്റ്റ് ഇഷ്ടമുള്ളവർക്ക് ഇതിന്റെ മുകളിലായി കുറച്ചു മല്ലിയില കൂടി ഇട്ടു കൊടുക്കാം. എല്ലാം കഴിഞ്ഞു മറ്റൊരു പാത്രത്തിലേക്ക് ചിക്കൻ കറി മാറ്റാവുന്നതാണ്.