കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഇഷ്ടപെടുന്ന ഒരു സ്വീറ്റാണ് ഐസ്ക്രീം. എന്നാൽ ഇന്ന് നമുക്ക് ഒരു കിടിലൻ ഐസ്ക്രീം ഉണ്ടാക്കിയാലോ. അമൃതം പൊടി കൊണ്ടാണ് ഈ ഐസ്ക്രീം തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് അമൃതം പൊടി കൊണ്ട് ഐസ്ക്രീം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു മുട്ട പൊട്ടിച്ചു വീഴ്ത്തുക. ഇനി മുട്ട ഇഷ്ടമില്ലാത്തവരാണ് നിങ്ങൾ എങ്കിൽ അര കപ്പ് കണ്ടെൻസ്ഡ് മിൽക്ക് മുട്ടയ്ക്ക് പകരം ചേർത്താലും മതിയാകും. ശേഷം മുട്ടക്കൊപ്പം അഞ്ചു ടീസ്പൂൺ അമൃതം പൊടി ചേർത്ത് കൊടുക്കുക.
ഇനി മൂന്നു ടേബിൾ സ്പൂൺ പാലും, അര ടീസ്പൂൺ വാനില എസ്സൻസും, ഇനി അഞ്ചു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് സ്മൂത്തായി അടിച്ചെടുക്കുക. ഇനി ഒരു സോസ് പാനിൽ ഈ മിക്സ് ഒഴിക്കുക. ശേഷം അതിനൊപ്പം ഒന്നേമുക്കാൽ കപ്പ് പാലും കൂടി ചേർത്ത് ഇളക്കുക. ഇനി ഫ്ളയിം ഓണാക്കി അടുപ്പിൽ വെച്ച് തിളപ്പിക്കുക. ഇനി തിളച്ചു ഒന്ന് കുറുകി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം നല്ല പോലെ തണുപ്പിച്ചെടുക്കുക. ഇനി നല്ല പോലെ തണുത്തു വന്ന മിക്സിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് നന്നായി അടിച്ചെടുക്കുക.
ഇനി നല്ല സ്മൂത്തായി അടിച്ചെടുത്ത മിക്സിനെ ഒരു അടപ്പ് ടൈറ്റുള്ള കണ്ടെയ്നറിൽ വീഴ്ത്തി അടച്ചു ഫ്രീസറിലേക്ക് വെക്കുക. ഒരു രാത്രി ഫുള്ളായി ഫ്രീസറിൽ വെച്ച് തണുപ്പിക്കുക. ശേഷം സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ അമൃതം പൊടി കൊണ്ട് തയ്യാറാക്കിയ കിടിലൻ ഐസ്ക്രീം തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ഐസ്ക്രീം തയ്യാറാക്കി നോക്കണേ. അമൃതം പൊടിയുടേയോ മുട്ടയുടെയോ ഒരു സ്മെലും ഈ ഐസ്ക്രീമിന് ഉണ്ടാകില്ല. പകരം വളരെ ടേസ്റ്റിയായ ഒരു ഐസ്‌ക്രീമാണ് ഇത്.
