ഇനി അരി കുതിർത്താൻ മറന്നാലും വെള്ളയപ്പം സിമ്പിളായി ഉണ്ടാക്കാം.

മിക്കവാറും ദിവസങ്ങളിലെ നമ്മുടെ പ്രഭാത ഭക്ഷണമാണ് വെള്ളയപ്പം. എന്നാൽ ഈ വെള്ളയപ്പം തലേദിവസം അരി കുതിർത്തു അരച്ച് വെച്ചിട്ടാണ് ഉണ്ടാക്കാറ് അല്ലെ. എന്നാൽ ഇനിമുതൽ വെള്ളയപ്പം അരി കുതിർത്താൻ മറന്നാലും സിമ്പിളായി ഉണ്ടാക്കാം കഴിയും. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് അപ്പം ഉണ്ടാക്കുന്നത് എന്ന്. ആദ്യം രണ്ട് കപ്പ് പത്തിരിപ്പൊടി എടുക്കുക. ശേഷം ഈ പൊടിയിലേക്ക് കുറച്ചു വെള്ളം ചേർത്ത് പൊടി കട്ടയില്ലാതെ കലക്കുക.

ഇനി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങാ ചേർക്കുക. ശേഷം അര കപ്പ് ചോറും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് നേരത്തെ കലക്കി വെച്ച അരിപ്പൊടി മിക്‌സും കൂടി ചേർത്ത് അരക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും, പാകത്തിനുള്ള ഉപ്പും, അര ടീസ്പൂൺ ഈസ്റ്റും, ചേർത്ത് അരച്ചെടുക്കുക. ശേഷം ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് കലക്കുക.

എന്നിട്ട് മൂന്നു മണിക്കൂറോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ചട്ടി വെച്ച് ചൂടാക്കി എണ്ണ തടകി അപ്പം ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ വെള്ളയപ്പം റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഫദ്ധ്വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply