തട്ടുകടയിലെ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് പഴംപൊരി. എന്നാൽ ഇന്ന് നമുക്ക് പഴംപൊരി തട്ടുകടകളിലെ അതെ ടെസ്റ്റിൽ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം മൂന്ന് നേന്ത്രപോപ്പഴം എടുക്കുക. ഒരുപാട് പഴുത്തു പോയ പഴം എടുക്കരുത്. ശേഷം പഴം തൊലി കളഞ്ഞെടുക്കുക. ശേഷം പഴത്തെ മൂന്ന് പീസുകളായി നീളത്തിൽ മുറിച്ചെടുക്കുക. ഇനി ഒരു ബൗളിലേക്ക് ഒരു കപ്പ് മൈദ മാവ് എടുക്കുക. ശേഷം കാൽ കപ്പ് അരിപ്പൊടി എടുക്കുക. ഇനി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കുക.
ഇനി കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് കൈ കൊണ്ട് ഇളക്കി യോജിപ്പിക്കുക. ശേഷം കാൽ ടീസ്പൂൺ കറുത്ത എള്ളും, കാൽ ടീസ്പൂൺ ഉലുവാപ്പൊടിയും ചേർത്ത് ഇളക്കുക. ഇനി അര കപ്പ് തൈര് ചേർത്ത് ഇളക്കുക. ഇനി കുറെച്ചെയായി വെള്ളം ചേർത്ത് മാവിനെ കലക്കി എടുക്കുക. മാവ് കലക്കുമ്പോൾ കുറച്ചു കട്ടിയിൽ വേണം കലക്കി എടുക്കാൻ. ശേഷം കലക്കി എടുത്ത മാവിനെ അടച്ചു വെക്കുക. ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിൽ ആവശ്യമായ എണ്ണ ചേർത്ത് കൊടുക്കുക.
ശേഷം എണ്ണ ചൂടായി വന്നാൽ ഓരോ അരിഞ്ഞു വെച്ചിട്ടുള്ള പഴവും മാവിൽ മുക്കി എണ്ണയിലേക്ക് ചേർത്ത് കൊടുക്കുക. ഒന്ന് ചൂടായി വരുമ്പോൾ തന്നെ മാവ് പൊങ്ങി വരുന്നതാണ്, പഴം പൊരിയുടെ പുറം ഭാഗം നല്ല ക്രിസ്പിയാണ്. തൈര് ചേർത്തത് കൊണ്ടാണ് പഴംപൊരി ഇത്രയും ടേസ്റ്റാകുന്നത്. ശേഷം രണ്ട് സൈഡും മൂത്തു വന്നാൽ പഴം പൊരി കോരി മാറ്റുക. വളരെ ടേസ്റ്റിയായ ഒരു സ്നാക്കാണ് ഇത്. മൈ കിച്ചൺ വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
