നുറുക്ക് ഗോതമ്പും പഴവും കൊണ്ട് മിനിറ്റുകൾക്കുള്ളിൽ നല്ല കറുമുറെ സ്നാക്ക്.

നമ്മുടെയെല്ലാം മിക്കവാറും വീടുകളിൽ കാണുന്ന ഒരു സാധനമാണ് നുറുക്ക് ഗോതമ്പും പഴവും, മുട്ടയും. എന്നാൽ ഇന്ന് നമുക്ക് ഈ മൂന്നു ചേരുവ കൊണ്ടൊരു കിടിലൻ സ്നാക്ക് ഉണ്ടാക്കുന്നത് എങ്ങനെയാണ്‌ എന്ന് നോക്കാം. ആദ്യം ഒരു കപ്പ് നുറുക്ക് ഗോതമ്പ് നല്ല പോലെ കഴുകി വെള്ളം ഊറ്റി കളയുക. ശേഷം ഈ ഗോതമ്പിനെ ഒരു പാനിലേക്ക് മാറ്റിയ ശേഷം നന്നായി വറുക്കുക. അഞ്ചു മിനിറ്റോളം മീഡിയം ഫ്ളൈമിൽ വറുത്ത ശേഷം ഫ്ളയിം ഓഫ് ചെയ്യുക, ശേഷം ഗോതമ്പിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി ആ പാനിൽ തന്നെ ഒരു ടീസ്പൂൺ നെയ്യ് ചേർക്കുക.

ഇനി ചൂടായി വന്ന നെയ്യിലേക്ക് മൂന്ന് ടേബിൾ സ്പൂൺ തേങ്ങാ ചിരകിയത് ചേർത്തിളക്കുക. ശേഷം തേങ്ങയെ ഒരു മിനിറ്റോളം വറുക്കുക. വറുത്തെടുത്ത തേങ്ങാ ഒരു സൈഡിലേക്ക് മാറ്റിയ ശേഷം ഒരു മുട്ട സൈഡിലായി ഒഴിച്ച് ചിക്കി തോർത്തി എടുക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്യുക. ഇനി നേരത്തെ വറുത്തു വെച്ച നുറുക്ക് ഗോതമ്പിനെ ഒരു മിക്സിയുടെ ജാറിലിട്ട് പൊടിക്കുക. നല്ല പോലെ പൊടിച്ചെടുക്കാൻ മറക്കരുത്. ശേഷം രണ്ട് നേന്ത്രപ്പഴം ആവിയിൽ പുഴുങ്ങി എടുക്കുക. ശേഷം ഉടച്ചെടുക്കുക. എന്നിട്ട് പഴത്തിലേക്ക് ഒന്നര ടീസ്പൂൺ ഷുഗർ ചേർത്ത് ഇളക്കുക. ഇനി കാൽ ടീസ്പൂൺ സോഡാപ്പൊടിയും, നേരത്തെ പൊടിച്ച നുറുക്ക് ഗോതമ്പ് കുറെച്ചെയായി ചേർത്ത് നന്നായി കുഴച്ചെടുക്കുക.

ചപ്പാത്തി മാവ് കുഴച്ചെടുക്കുന്ന പരുവത്തിൽ കുഴക്കുക. ശേഷം ഓരോ ബോളുകളായി ഉരുട്ടി എടുക്കുക. ശേഷം രണ്ട് ബോളുകളായി ഉരുട്ടി എടുത്ത മാവിനെ കൗണ്ടർ ടോപ്പിലിട്ട് പരത്തുക. ശേഷം നല്ല പോലെ പരത്തിയ മാവിന്റെ മുകളിലായി ഫില്ലിങ് നിരത്തി വെച്ച് കൊടുക്കുക. ശേഷം മറ്റേ ബോളും പരത്തിയ ശേഷം ഫില്ലിങ് വെച്ചതിന്റെ മുകളിലായി വെച്ച് കൊടുക്കുക. ശേഷം രണ്ടും കൂടി സൈഡ് ഒട്ടിക്കുക. എന്നിട്ട് ഇഷ്ടമുള്ള ഷെയ്പ്പിൽ സ്നാക്ക് മുറിച്ചെടുക്കുക.

ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് ചൂടായി വന്ന പാനിൽ എണ്ണ ചേർത്ത് തിളപ്പിക്കുക. എന്നിട്ട് ഓരോ സ്നാക്കായി ഇട്ട് ഫ്രൈ ആക്കി എടുക്കുക. രണ്ട് സൈഡും മൂത്തു വന്നാൽ കോരി മാറ്റാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ നുറുക്ക് ഗോതമ്പ് കൊണ്ടുള്ള ഹെൽത്തിയായ സ്നാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഫ്രൈ ആക്കി നോക്കണേ. നേന്ത്രപ്പഴം ഉണ്ടെങ്കിൽ ഈ സ്നാക്ക് തീർച്ചയായും ഉണ്ടാക്കാൻ മറക്കല്ലേ. ഇവാസ് വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page