നല്ല ക്രിസ്പിയായ പൂരിയും ഒരു കിടിലൻ ചേരുവ ചേർത്തുണ്ടാക്കിയ പൂരിഭാജിയും.

ഇന്ന് നമുക്കൊരു കിടിലൻ ഭാജി ഉണ്ടാക്കിയാലോ. കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടമാകുന്ന ഒരു റെസിപ്പി ആയിരിക്കും ഇത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം പുഴുങ്ങി വെച്ചിട്ടുള്ള മൂന്നു പൊട്ടറ്റോ കൈ കൊണ്ട് പുഴുങ്ങി ഉടച്ചെടുക്കുക. ശേഷം ഒരു പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി ചൂടായി വന്ന എണ്ണയിലേക്ക് ഒരു ടീസ്പൂൺ ഉലുവയും, ഒരു ടീസ്പൂൺ ജീരകവും, നാലു പച്ചമുളക് നീളത്തിൽ കീറിയതും ചേർത്ത് ഇളക്കുക.

ഇനി ഒരു ചെറിയ പീസ് ഇഞ്ചി നീളത്തിൽ അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും, ഒരു സവാള ചെറുതായി അരിഞ്ഞതും, ചേർത്ത് വഴറ്റുക. ശേഷം ആവശ്യത്തിനുള്ള ഉപ്പും, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഇനി ക്യാരറ്റും, ഉടച്ചെടുത്ത പൊട്ടറ്റോയും ചേർത്ത് ഇളക്കുക. ഇനി ഒരു കപ്പ് പാൽ ചേർത്ത് ഇളക്കുക. ശേഷം പാലിൽ ഇത് വേവിച്ചെടുക്കുക. എന്നിട്ട് രണ്ട് നുള്ളു പഞ്ചസാരയും ചേർത്ത് ഇളക്കുക. ശേഷം വെളിച്ചണ്ണയിൽ കടുകും, വറ്റൽമുളകും, താളിച്ചു കറിയിലേക്ക് ചേർക്കുക.

ഇനി ഒരു കപ്പ് ആട്ടയും ഒരു കപ്പ് മൈദയും, രണ്ട് ടേബിൾ സ്പൂൺ റവയും, ആവശ്യത്തിന് ഉപ്പും, ഒരു കപ്പ് വെള്ളവും ചേർത്ത് മാവിനെ പൂരിക്ക് പരുവത്തിൽ കുഴച്ചെടുക്കുക. ശേഷം മാവിനെ പരത്തി എണ്ണയിൽ ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പൂരിയും ഭാജിയും റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഷെഫ് ഷെമീംസ് വേറെയിട്ടീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page