നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും കാണാറുള്ള ഒരു സാധനമാണ് നുറുക്കു ഗോതമ്പ്. നുറുക്ക് ഗോതമ്പ് കൊണ്ട് പല ടേസ്റ്റിയായ റെസിപ്പിസും നമുക്ക് തയ്യാറാക്കാൻ കഴിയും. എന്നാൽ ഇന്ന് നമുക്ക് നുറുക്ക് ഗോതമ്പും ഫ്രൂട്ട്സും കൊണ്ട് ഒരു അടിപൊളി ഫ്രൂട്ട് സലാഡ് തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം വളരെ ടേസ്റ്റിയായിട്ടുള്ള ഫ്രൂട്ട്സ് സലാഡ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. അതിനായി അരക്കപ്പ് നുറുക്കുഗോതമ്പ് നല്ലപോലെ കഴുകിയെടുക്കുക.
എന്നിട്ട് കുറച്ചു ചൂടുവെള്ളം ചേർത്ത് ഗോതമ്പിനെ അരമണിക്കൂറോളം കുതിർത്തി എടുക്കുക. ശേഷം നല്ലപോലെ കുതിർന്നു കിട്ടിയ ഗോതമ്പിനെ വെള്ളം മാറ്റിയശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം ഒരു കപ്പ് വെള്ളവും ചേർത്ത് ഗോതമ്പിനെ നല്ല സ്മൂത്തായി അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മിക്സിനെ അരക്കപ്പ് വെള്ളവും ചേർത്തിളക്കിയശേഷം ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. ശേഷം അരിച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക.
ഇനി ഒരു പാത്രത്തിലേക്ക് ഒരു പഴം പൊടിയായി അരിഞ്ഞതും, അരക്കപ്പ്
മാങ്ങ പൊടിയായരിഞ്ഞത്, ഒരു ആപ്പിൾ പൊടിയായരിഞ്ഞത്, ഒരു മാതളം ഇതളുകളായി ഇളക്കിയത് എന്നിവ ചേർക്കുക. ഇനി ഏതൊക്കെ ഫ്രൂട്ട്സുകളാണ് നമ്മുടെ കയ്യിലുള്ളത് അതെല്ലാം നമുക്ക് ഈ ഫ്രൂട്ട്സ് സലാഡിലേക്ക് ചേർക്കാവുന്നതാണ്. എല്ലാ ഫ്രൂട്ട്സും പൊടിയായി അരിഞ്ഞ ശേഷം 3 ടീസ്പൂൺ പഞ്ചസാരയും കൂടി ഫ്രൂട്സിലേക്ക് ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം ഫ്രൂട്സിനെ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് എടുക്കുക.
ഇനി ഒരു സോസ് പാനിലേക്ക് അരിച്ച് എടുത്തിട്ടുള്ള നുറുക്ക് ഗോതമ്പ് മിക്സ് ചേർത്ത് കൊടുക്കുക. ശേഷം അതിനൊപ്പം മൂന്ന് കപ്പ് പാലും കൂടി ചേർത്ത് കൊടുക്കുക. ശേഷം ഫ്ലെയിം ഓണാക്കി മീഡിയം ഫ്ലൈമിൽ വെച്ച് നല്ലപോലെ ഇളക്കുക. ശേഷം മധുരത്തിന് ആവശ്യമായ കാൽക്കപ്പ് കണ്ടൻസ്ഡ് മിൽക്ക് കൂടി ചേർത്ത് മിക്‌സാക്കുക. ഇനി മധുരം വേണമെന്നുണ്ടെങ്കിൽ ആവശ്യത്തിനുള്ള പഞ്ചസാരയും കൂടി ചേർത്ത് മിക്‌സാക്കുക. ശേഷം എല്ലാംകൂടി നല്ലപോലെ ഇളക്കി വേവിക്കുക. ശേഷം നല്ലപോലെ തിളച്ചു വന്ന പാലിനെ ഒന്നു കുറുകി വരുന്നതുവരെ ഇളക്കിക്കൊടുക്കുക.
ഒന്നു കുറുകി വന്ന മിക്സിനെ ഫ്ലെയിം ഓഫ് ചെയ്തു കൊടുക്കുക. എന്നിട്ട് തണുക്കാനായി വയ്ക്കുക. ശേഷം തണുത്തു വന്ന മിക്സിലേക്ക് മുക്കാൽ ടീസ്പൂൺ വാനില എസ്സെൻസ് ചേർത്ത് ഇളക്കുക. ശേഷം മിക്സിനെ നേരത്തെ തയ്യാറാക്കി വെച്ചിട്ടുള്ള ഫ്രൂട്സിലേക്ക് ചേർത്തുകൊടുക്കുക. എന്നിട്ട് ഫ്രൂട്ട്സും ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ശേഷം കുറച്ചുനേരം ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ശേഷം സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള നുറുക്കുഗോതമ്പ് കൊണ്ട് തയ്യാറാക്കിയ ഫ്രൂട്ട്സ് സലാഡ് ഇവിടെ തയ്യാറായിട്ടുണ്ട്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
