ബ്ലാക്ക് കാരന്റ്റ് ഐസ് ക്രീം കഴിച്ചിട്ടുണ്ടോ. എന്താ രുചി.

നിങ്ങൾ ബ്ലാക്ക് കാരന്റ്റ് ഐസ്ക്രീം കഴിച്ചിട്ടുണ്ടോ. ഐസ്‌ക്രീമുകളിൽ രുചിയേറിയ ഫ്‌ളേവറുകളിൽ ഒന്നാണ് ഈ ഐസ്ക്രീം. അപ്പോൾ നമുക്ക് ഇന്ന് ഐസ്ക്രീം എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു കപ്പ് ഫ്രഷ് ക്രീം എടുക്കുക. ശേഷം ക്രീം നന്നായി ബീറ്റാക്കുക. ശേഷം ബീറ്റാക്കി എടുത്ത ക്രീമിലേക്ക് ഇരുന്നൂറ് മില്ലീ കണ്ടെൻസ്ഡ് മിൽക്ക് എടുക്കുക. ശേഷം ഇത് രണ്ടും കൂടി നന്നായി ബീറ്റാക്കുക. ശേഷം ബോട്ടിലിൽ വരുന്ന ബ്ലാക്ക് കരണ്ട് ആണ് എടുത്തിട്ടുള്ളത്. അത് ആദ്യം മൂന്നു ടേബിൾ സ്പൂണോളം ചേർക്കുക.

ശേഷം വീണ്ടും നന്നായി ബീറ്റാക്കുക. എന്നിട്ട് വീണ്ടും നാല് ടേബിൾ സ്പൂൺ ബ്ലാക്ക് കരണ്ടും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് വീണ്ടും നന്നായി ബീറ്റാക്കുക. ശേഷം മൂന്നു ടേബിൾ സ്പൂൺ ബ്ലാക്ക് മുന്തിരിയും ചേർത്ത് ഒന്നും കൂടി ബീറ്റാക്കുക. ശേഷം എല്ലാം ചേർത്ത് നന്നായി ബീറ്റാക്കിയ ശേഷം ഒരു ട്രേയിലേക്ക് ഒഴിക്കുക. ശേഷം നന്നായി ടാപ്പ് ചെയ്യുക. എന്നിട്ട് മുകളിൽ ഒരു പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കവർ ചെയ്യുക.

ശേഷം അതിന്റെ മുകളിൽ ട്രേയുടെ മൂടി കൊണ്ട് അടക്കുക. എന്നിട്ട് ഫ്രീസറിൽ ഇത് എട്ട് മണിക്കൂറോളം സെറ്റാക്കാനായി വെക്കുക. അപ്പോൾ എട്ട് മണിക്കൂറായപ്പോൾ ഐസ്ക്രീം നന്നായി സെറ്റായി വന്നിട്ടുണ്ട്. ശേഷം സ്‌കൂപ്പ് ചെയ്തു സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ബ്ലാക്ക് കറൻറ്റ് ഐസ്ക്രീം സെറ്റായി വന്നിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ഐസ്ക്രീം സെറ്റാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു ഐസ്‌ക്രീമാണ് ഇത്. എല്ലാവരും തീർച്ചയായും ഈ ഐസ്ക്രീം ട്രൈ ചെയ്തു നോക്കണേ.

Leave a Reply