ഹൽവ കഴിക്കാൻ ആർക്കാ ഇഷ്ടമില്ലാത്തത് അല്ലെ. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു ഹൽവ വെറും മൂന്നു ചേരുവകൾ കൊണ്ട് തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് അര കപ്പ് മൈദമാവ് എടുക്കുക. ശേഷം മൈദയെ ഒരു പാൻ ചൂടാക്കി അതിലേക്ക് ചേർക്കുക. ഇനി ലോ ഫ്ളൈമിൽ മൈദ ഒന്ന് വറുത്തെടുക്കുക. ശേഷം അഞ്ചു മിനിറ്റോളം ലോ ഫ്ളൈമിൽ വറുത്തെടുത്ത മൈദയെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം അര കപ്പ് സാദാരണ വെള്ളം ചേർത്ത് മൈദ മാവിനെ കലക്കി എടുക്കുക.
ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒന്നര കപ്പ് ശർക്കര പൊടിച്ചതും, അര കപ്പ് വെള്ളവും ചേർത്ത് ഇളക്കുക. ഇനി ശർക്കര ഒന്ന് ഉരുക്കി എടുക്കുക. ശേഷം ഉരുക്കി എടുത്ത ശർക്കര പാനിയെ അരിച്ചു മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുക. ഇനി അരിച്ചെടുത്ത ശർക്കര പാനിയെ അതെ പാനിലേക്ക് തന്നെ മാറ്റുക. ശേഷം ഇത് തിളച്ചു വരുമ്പോൾ നേരത്തെ കലക്കി വെച്ച മൈദ മാവ് ശർക്കര പാനിയിലേക്ക് ഒഴിക്കുക. ലോ ഫ്ളൈമിലിട്ടു വേണം ഇത് ഇളക്കി കുറുക്കി എടുക്കാൻ. ഇനി ശർക്കരയും മൈദയും കുറുകാൻ തുടങ്ങുമ്പോൾ ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക.
ശേഷം കൈ വിടാതെ ഇളക്കി ഈ മിക്സ് വേവിക്കുക. ഇനി കുറച്ചും കൂടി കുറുകി വരാനായി തുടങ്ങുമ്പോൾ ഒരു ടേബിൾ സ്പൂൺ നെയ്യും കൂടി ഇതിലേക്ക് ചേർത്ത് ഇളക്കുക. ഇനി കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചതും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഈ മിക്സ് പാനിൽ നിന്നും വിട്ടുവരാനായി തുടങ്ങുമ്പോൾ ഫ്ളയിം ഓഫ് ചെയ്യാം. ഇനി ഏത് പാത്രത്തിലാണ് ഹൽവ സെറ്റാക്കുന്നത് അതിലേക്ക് കുറച്ചു നെയ്യ് തടവുക. ശേഷം ഹൽവ മിക്സ് അതിലേക്ക് മാറ്റുക. എന്നിട്ട് ഒരു സ്പൂണിൽ കുറച്ചു നെയ്യ് തടവുക. ശേഷം ഹൽവ മിക്സിന്റെ മുകൾഭാഗം ഒന്ന് ഷെയ്പ്പാക്കുക. ശേഷം മുകളിലായി കുറച്ചു നട്ട്സും കിസ്സ്മിസ്സും ഇട്ട് സെറ്റാക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഹൽവ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഹൽവ തയ്യാറാക്കി നോക്കണേ.
