ഇന്ന് നമുക്ക് ഒരു അടിപൊളി ഡെസേർട്ട് തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ ഡെസേർട്ട് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കി എടുക്കാൻ കഴിയും. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ ഡെസേർട്ട് തയ്യാറാക്കുന്നത് എന്ന്. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് അര കപ്പ് പഞ്ചസാര ചേർക്കുക. എന്നിട്ട് പഞ്ചസാരയെ കാരമലൈസ് ചെയ്തെടുക്കുക. ശേഷം കാരമലൈസായി വന്ന പഞ്ചസാരയിലേക്ക് രണ്ട് ടേബിൾ സ്പൂൺ ബട്ടർ ചേർത്തിളക്കുക.
ഇനി പഞ്ചസാരയും, ബട്ടറും നല്ലപോലെ മെൽറ്റായി വന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് ഇതിലേക്ക് കാൽ കപ്പ് വിപ്പിംഗ് ക്രീം ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് എല്ലാം നല്ലപോലെ യോജിച്ചുവരുന്നത് വരെ ഇളക്കുക. ഇനി നാല് സ്‌ലൈസ്ഡ് ബ്രെഡ് സൈഡ് ഭാഗം മാറ്റിയ ശേഷം രണ്ടായി മുറിച്ചെടുക്കുക. എന്നിട്ട് വലിയ ഒരു പാത്രം എടുക്കുക. എന്നിട്ട് ഓരോ ബ്രെഡും നേരെത്തെ തയ്യാറാക്കിയ സോസിൽ ടിപ്പ് ചെയ്തെടുക്കുക.
എന്നിട്ട് ആ പാത്രത്തിലേക്ക് തന്നെ വെക്കുക. ശേഷം കാൽ കപ്പ് വിപ്പിംഗ് ക്രീം ബീറ്റാക്കി എടുക്കുക. എന്നിട്ട് ക്രീമിനെ ബ്രെഡിന്റെ മുകളിലേക്ക് തേച്ചു പിടിപ്പിക്കുക. ഇനി അതിന്റെ മുകളിലേക്ക് നേരത്തെ തയ്യാറാക്കി എടുത്ത സോസ് സ്പ്രെഡ്ടാക്കുക. എന്നിട്ട് കുറച്ചു കാഷ്യൂ ക്രഷ് ചെയ്തത് ഇതിന്റെ മുകളിലായി ഇട്ട് ഡെക്കറേറ്റ് ചെയ്യുക. ശേഷം ഫ്രിഡ്ജിലേക്ക് വെച്ച് നല്ല പോലെ തണുപ്പിച്ചതിനു ശേഷം സെർവ് ചെയ്യാം.
അപ്പോൾ വളരെ ടേസ്റ്റിയായ ഡെസേർട്ട് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിലൊരു ഡെസേർട്ട് തയ്യാറാക്കി നോക്കണേ. കാരമേൽ സോസിൽ തയ്യാറാക്കിയത് കൊണ്ട് തന്നെ നല്ല രുചിയാണിത്. ഒരിക്കൽ കഴിച്ചുനോക്കിയാൽ പിന്നെ എപ്പോഴും നിങ്ങൾക്ക് കഴിക്കുവാൻ തോന്നും. കേക്കിനെക്കാൾ രുചിയാണിത്. എല്ലാവരും ഈ രീതിയിലൊരു ഡെസേർട്ട് തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.
