തന്റെ മുന്നിൽ ആരോ നിൽക്കുന്നത് പോലെ തോന്നിയ അരവിന്ദൻ തന്റെ കണ്ണുകൾ ശ്രമപ്പെട്ടു വലിച്ചു തുറന്നപ്പോൾ കണ്ടു മുന്നിലായി നിൽക്കുന്ന രാധികയെ..
അരവിന്ദന് രാധികയോട് എന്തൊക്കെയോ പറയണം എന്നുണ്ട്.. പക്ഷേ വാ തുറക്കുവാൻ കൂടി സാധിക്കുന്നില്ലായിരുന്നു..
മുഖം മതിലിന്മേൽ ഇട്ടു ഉരതിയത് കൊണ്ടായിരിക്കാം അരവിന്ദന്റെ മുഖത്തിന്റെ ഷേപ്പ് പോലും മാറിപ്പോയിട്ടുണ്ട്…
തന്റെ തൊട്ടടുത്തായിട്ടുള്ള ചെയറിന്മേൽ കാലിൻമേൽ കാലും കയറ്റി വെച്ചിരിക്കുന്ന രാധിക അരവിന്ദനെ നോക്കിക്കൊണ്ട് പറഞ്ഞു..
അരവിന്ദ തന്റെ ഈ അവസ്ഥ കാണുമ്പോൾ എനിക്ക് ദുഃഖം തോന്നുന്നുണ്ട് എന്ത് ചെയ്യാം ദൈവവിധിയായി കണ്ടാൽ മതി പക്ഷേ എങ്ങനെയാണ് തനിക്ക് ആക്സിഡന്റ് പറ്റിയത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്… എന്തായാലും ഇത്രയൊക്കെയല്ലേ സംഭവിച്ചിട്ടുള്ളൂ..
ഞാൻ ഡോക്ടറോട് സംസാരിച്ചിരുന്നു ഡോക്ടർ പറഞ്ഞത് തനിക്കിനി എഴുന്നേറ്റ് നടക്കുവാൻ സാധിക്കില്ല എന്നാണ്…
അതുകൊണ്ട്…
ഇനി രാധിക എന്താണ് പറയാൻ പോകുന്നതെന്ന് കേൾക്കുവാൻ വേണ്ടി ആകാംക്ഷയോടെ അരവിന്ദൻ രാധികയുടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി നിന്നു..
അതുകൊണ്ട് അരവിന്ദ പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് എനിക്കിനി തന്നെ കൊണ്ട് യാതൊരു ഉപകാരവും ഇല്ല.. ഇനിയിപ്പോൾ തന്റെ കാര്യങ്ങൾ ഒന്നും നോക്കേണ്ട ആവശ്യം ഒന്നും എനിക്ക് ഇല്ല.. നിനക്ക് പാർവതിയെ കിട്ടണമായിരുന്നു അതുകൊണ്ടായിരുന്നല്ലോ നീ എന്റെ കൂടെ നിന്നത്..
ഇനിയിപ്പോൾ അതൊന്നും നടക്കുന്ന കാര്യമല്ല നീ ഈ കിടപ്പിൽ തന്നെ ജീവിതകാലം മുഴുവൻ കിടക്കേണ്ടിവരും എനിക്കാണെങ്കിൽ നിന്നെ പോലത്തെ ഒരുത്തനെ തലയിൽ കയറ്റി വെച്ച് നടക്കുവാനുള്ള സമയം ഒന്നുമില്ല… അതുകൊണ്ട് ഇത് നമ്മൾ തമ്മിലുള്ള അവസാനത്തെ കൂടിക്കാഴ്ചയാണ് ഇനി ഒരിക്കലും കാണാൻ സാധിക്കാതിരിക്കട്ടെ..
തന്റെ അസുഖം വേഗം ഭേദപ്പെടാൻ ഞാൻ പ്രാർത്ഥിക്കാം.. അത്രയും പറഞ്ഞ് തന്റെ വില കൂടിയ ബാഗിൽ നിന്നും സൺഗ്ലാസ് എടുത്ത് കണ്ണിൽ വച്ചുകൊണ്ട് അരവിന്ദനെ നോക്കി രാധിക പതിയെ പുറത്തേക്ക് ഇറങ്ങിപ്പോയി..
ഒരു നിമിഷം ശ്വാസം എടുക്കാൻ പോലും മറന്നു അരവിന്ദൻ രാധിക പോകുന്നത് നോക്കി നിന്നുപോയി.
കാരണം അവന്റെ അവസാനത്തെ പ്രതീക്ഷയായിരുന്നു രാധിക ഇപ്പോൾ അവളും തന്നെ കൈയൊഴിഞ്ഞിരിക്കുന്നു…
ആദ്യമായി അരവിന്ദന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഇറ്റ് വീണു ചെയ്തുകൂട്ടിയ പാപങ്ങളെല്ലാം അവന്റെ മുന്നിലൂടെ ഒരു തിരശ്ശീല കണക്കെ ഓടിമറിഞ്ഞു കൊണ്ടേയിരുന്നു….
വേദന കൊണ്ട് ശരീരം നുറുങ്ങുമ്പോൾ അവൻ ഓർക്കുകയായിരുന്നു തന്റെ ഭാര്യയെ പാർവതിയുടെ ചേച്ചിയെ… അവളിലെ നന്മ ആ സമയം അരവിന്ദൻ തിരിച്ചറിയുകയായിരുന്നു..
രാത്രി പുറത്തെ ബാൽക്കണിയിലൂടെ കാഴ്ചകൾ കണ്ടു നിൽക്കുകയാണ് അനൂപ് സാർ പക്ഷേ അവന്റെ മനസ്സിൽ മുഴുവൻ പാർവതിയായിരുന്നു…
ഇന്നിപ്പോൾ ഭക്ഷണം കഴിക്കുമ്പോൾ അമ്മ പറഞ്ഞതും അത് തന്നെയായിരുന്നു ഒരു വിവാഹം..
വിവാഹത്തെക്കുറിച്ച് പറയുമ്പോൾ തന്നെ അനൂപിന്റെ മനസ്സിലേക്ക് ആദ്യം എത്തിയ മുഖം പാർവതിയുടെതാണ്…
എങ്ങനെയാ പെണ്ണെ നീ ഈ അനൂപിന്റെ മനസ്സിലേക്ക് ഇങ്ങനെ ഇടിച്ചു കയറി വന്നത് സത്യം പറയാലോ എന്റെ സ്വപ്നത്തിൽ പല രാത്രികളിലും ഉറക്കം പോലും നഷ്ടപ്പെടുത്തി നീ എന്റെ മനസ്സിലേക്ക് ഇങ്ങനെ ഇടിച്ചു കയറി വരുന്നത് എന്തിനാണ് പെണ്ണേ…
പുറത്തെ ആകാശത്ത് കാണുന്ന പൂർണ്ണ ചന്ദ്രനിലേക്ക് നോക്കിക്കൊണ്ട് അനൂപ് സ്വയം അവനോട് തന്നെ പറഞ്ഞു…
എന്തായാലും അധികം വൈകിപ്പിക്കില്ല.. ഈ അനൂപിന്റെ പെണ്ണായി ഈ തറവാട്ടിലേക്ക് നിന്നെ ഞാൻ കൊണ്ടുവരും അധികം വൈകാതെ തന്നെ കാത്തിരുന്നൊ നീ പാർവതി ഈ അനൂപിന്റെ മാത്രം പെണ്ണാകുവാൻ..
പാർവതിയുടെ മുഖം മനസ്സിൽ നിറച്ചുകൊണ്ട് അനൂപ് നിദ്രയെ പുൽകി..
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
മഹേഷ് ഏട്ടാ ഇപ്പോൾ എങ്ങനെയുണ്ട്…
കുഴപ്പമില്ല മോളെ ഇനി രണ്ടാഴ്ചയ്ക്കകം ഇവിടെ നിന്നും ഇറങ്ങാം എന്നാണ് വൈദ്യർ പറഞ്ഞത്..
എന്തായാലും ഞാൻ ഒന്ന് ഇവിടെ നിന്ന് എഴുന്നേൽക്കട്ടെ ആദ്യം എനിക്ക് കാണേണ്ടത് എന്റെ ഭാര്യയെ തന്നെയാണ്… എന്നെ ഈ അവസ്ഥയിൽ ആക്കിയിട്ട് ഇറങ്ങിപ്പോയതാണ് അന്ന് പിന്നീട് തിരിഞ്ഞു നോക്കുക കൂടി ചെയ്തിട്ടില്ല… പുകഞ്ഞ കൊള്ളി പുറത്ത്.. അത്രയേ കരുതുള്ളു ഈ മഹേഷ്… കാണിച്ചുകൊടുക്കുന്നുണ്ട് ഈ ഞാനാരാണെന്ന് അവൾക്ക്..
അതേ ഏട്ടാ ഏട്ടനെ നോക്കാത്ത ഒരു ഭാര്യയെ ഇനി എന്റെ മഹാേശേട്ടന് ആവശ്യമില്ല ഒരു ഏട്ടത്തി അവളുടെ വിചാരം അവൾ മാത്രമുള്ള ഈ ലോകത്ത് എല്ലാം തികഞ്ഞവൾ എന്നാണ്… .. ഒഴിവാക്കി കളയണം ഏട്ടാ ഇങ്ങനെയുള്ള ഒരുത്തിയെയൊന്നും നമ്മുടെ തറവാട്ടിലേക്ക് കയറ്റുവാൻ കൂടി കൊള്ളില്ല…
എന്റെ ഏട്ടന് എന്റെ ഏട്ടന്റെ കാൽചുവട്ടിൽ ഒരു പട്ടിയെപ്പോലെ കിടക്കുന്ന ഭാര്യയാണ് ആവശ്യം… അങ്ങനെയൊരു പെണ്ണിനെ അധികം വൈകാതെ തന്നെ ഞാൻ ഏട്ടന് കണ്ടുപിടിച്ചു തരുന്നുണ്ട് ഇവളോട് പോകുവാൻ പറ ഒരു മൃദുല ഹും…
അതെ മോളെ ഞാനും അതുതന്നെയാണ് കരുതുന്നത്… അവളെപ്പോലത്തെ ഒരുത്തിയെ ഒന്നും ഈ മഹേഷിന് വേണ്ട.. ഞാനൊന്ന് കൈഞ്ഞൊടിച്ചാൽ 100 പെൺകുട്ടികൾ വന്ന് ക്യൂ നിൽക്കും… അവളുടെ അഹങ്കാരം ഞാൻ തീർത്തു കൊടുക്കുന്നുണ്ട് ആദ്യം ഞാൻ ഇവിടെ നിന്നും ഒന്ന് ഇറങ്ങട്ടെ..
മഹേഷിന്റെ മുഖത്തേക്ക് നോക്കിയിരിക്കുമ്പോൾ രാധികയുടെ മനസ്സിൽ മൃദുലയുടെ മുഖമായിരുന്നു അന്ന് തന്നെ വെല്ലുവിളിച്ച് പോയവളാണ് അവൾ കാണിച്ചു തരുന്നുണ്ട് നിന്നെ ഞങ്ങളുടെ തറവാട്ടിൽ നിന്ന് നിന്നെ അടിച്ചിറക്കിയില്ലെങ്കിൽ എന്റെ പേര് രാധിക എന്നല്ല…
ഈ സമയം രാധികയുടെ മുഖത്ത് മൃതലയോടുള്ള പക തെളിഞ്ഞു കാണാനുണ്ടായിരുന്നു…
ആദത്തിന്റെ നഗ്നമായ നെഞ്ചിൽ തല ചേർത്ത് ഉറങ്ങുകയാണ് പാർവതി…
സമയം പുലർച്ചെ മൂന്നു മണി ആയിട്ടേയുള്ളൂ… എന്തോ ഒരു ദുസ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റതാണ് ആദം… എന്തുകൊണ്ട് പിന്നീട് അവന് ഉറക്കം വന്നില്ല..
തന്റെ നെഞ്ചിലെയായി പറ്റിച്ചേർന്നുകിടക്കുന്ന പാർവതിയെ കണ്ടതും ആദത്തിന് ഒരു കുസൃതി തോന്നി..
തന്റെ വിരലുകൾ കൊണ്ട് അവൻ അവളുടെ മുഖതുടെ പതിയെ വിരലോടിച്ചതും പാർവതി ഒന്ന് ചിണുങ്ങി കൊണ്ട് ആദത്തിന്റെ നെഞ്ചിലേക്ക് ഒന്നും കൂടെ ചേർന്നു കിടന്നു..
അവൾ എഴുന്നേൽക്കുന്നില്ല എന്ന് കണ്ടതും ആദം തന്റെ കൈവിരലുകൾ കൊണ്ട് പാർവതിയുടെ വലതുമാറിനെ ഒന്ന് അമർത്തി..
പെട്ടെന്ന് തന്നെ പാർവതി തന്റെ കണ്ണുകൾ വലിച്ചു തുറന്നു..
ഇ.. ഇച്ചായാ… വേ.. വേണ്ട….
അവന്റെ കൈകളെ വിടിവിക്കുവാൻ ഒരു പാഴ് ശ്രമം നടത്തിക്കൊണ്ട് അവൾ കിടന്ന കിടപ്പിൽ തന്നെ ഒന്ന് കുതറിപ്പോയി..
പക്ഷേ പാർവതിയെ തന്റെ നഗ്നമായ ശരീരത്തിലേക്ക് ചേർത്തു കിടത്തിക്കൊണ്ട് അവൻ അവളെ ഒന്നു മറച്ചു കിടത്തി…
ഇപ്പോൾ ആദം മുകളിലും പാർവതി അവന്റെ താഴെയുമായി ബെഡിൽ കിടക്കുകയാണ്…
പാർവതിക്ക് ആദത്തിന്റെ കണ്ണിൽ കാണുന്ന പ്രണയത്തെ കണ്ടതും അറിയാതെ തന്നെ അവളുടെ ശരീരം ഒന്ന് വിറച്ചു പോയി…
പാർവതി എന്തോ പറയുവാൻ ഒരുങ്ങിയതും അതിന് മുന്നേ ആദത്തിന്റെ ചുണ്ടുകൾ പാർവതിയുടെ ശങ്കു പോലുള്ള കഴുത്തിൽപതിഞ്ഞിരുന്നു..
തുടരും
