മുപ്പത് മിനിറ്റുകൊണ്ട് ഏത് നേരവും കഴിക്കാൻ പറ്റിയ റവ ഇഡ്ഡലി.

നമ്മുടെ പ്രഭാത ഭക്ഷണങ്ങളിൽ എല്ലാവർക്കും ഏറെ പ്രിയപ്പെട്ടതും കഴിക്കാൻ ഏറെ സ്വാദേറിയതുമായ ഒരു പലഹാരമാണ് ഇഡ്ഡലി. എന്നാൽ എന്നും ഇഡ്ഡലി തയ്യാറാക്കുന്നത് പച്ചരി കുതിർത്തി അരച്ചിട്ടല്ലേ. എന്നാൽ ഇന്ന് നമുക്ക് റവ വെച്ചിട്ട് ഇഡ്ഡലി ഉണ്ടാക്കിയാലോ. അതെ വളരെ സോഫ്റ്റായ ടേസ്റ്റിയായ ഇഡ്ഡലി റവ വെച്ചിട്ടും തയ്യാറാക്കാൻ കഴിയും. അപ്പോൾ കണ്ടാലോ എങ്ങനെയാണ് റവ വെച്ചിട്ട് ഇഡ്ഡലി ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക.

ശേഷം പാനിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക. ഇനി കടുക് പൊട്ടി വന്നാൽ ഒരു ടീസ്പൂൺ ചെറിയ ജീരകം ചേർത്ത് കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ ഉഴുന്ന് പരിപ്പും,ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത്, ഒരു പച്ചമുളക്,കുറച്ചു കറിവേപ്പില, ഇനി ഒരു സവാളയുടെ പകുതി ചെറുതായി അരിഞ്ഞതും ചേർത്ത് ഒന്ന് വാട്ടി എടുക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ ബീൻസ് അരിഞ്ഞത്, നാല് ടേബിൾ സ്പൂൺ ക്യാരറ്റ്, കാൽ ടീസ്പൂൺ കായപ്പൊടി,കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ചേർത്ത് മിക്‌സാക്കിയ ശേഷം ഒന്നര കപ്പ് റവ ചേർത്ത് കൊടുക്കുക.

ഇനി നല്ല പോലെ റവയെ മൂപ്പിച്ചെടുക്കുക. ശേഷം നല്ല പോലെ മൂത്തു വന്ന റവയിലേക്ക് ആവശ്യത്തിന് വേണ്ട ഉപ്പും കൂടി ചേർത്ത് ഇളക്കുക. ഇനി ഫ്ളൈയിം ഓഫ് ചെയ്തു ചൂടാറാനായി വെക്കുക. ഇനി തണുത്തു വന്ന റവ മിക്സിലേക്ക് മുക്കാൽ കപ്പ് പുളിപ്പില്ലാത്ത തൈരും മുക്കാൽ കപ്പ് സാദാരണ വെള്ളവും ചേർത്ത് നന്നായിട്ട് മിക്‌സാക്കുക. ഇനി പതിനഞ്ചു മിനിറ്റോളം മാവിനെ റെസ്റ്റ് ചെയ്യാനായി മാറ്റി വെക്കുക. ഇനി ഡ്രൈ ആയി വന്ന മാവിൽ ഒരു നാല് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് കാൽടീസ്പൂൺ ബേക്കിങ് സോഡയും ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക. ഇനി ഇഡ്ഡലി തട്ടിൽ മാവ് കോരിയൊഴിച്ചു ഇഡ്ഡലി വേവിച്ചെടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ ഇഡ്ഡ്ലി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. നല്ല ടേസ്റ്റും സോഫ്റ്റുമാണ് കഴിക്കാൻ. എല്ലാവരും ട്ര ചെയ്തു നോക്കണേ. അബി ഫിറോസ് മമ്മി വ്‌ളോഗർ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഇനിയും നല്ല നല്ല റെസിപ്പികൾക്കായി ഈ ചാനൽ ഫോള്ളോ ചെയ്യൂ.

 

Leave a Reply

You cannot copy content of this page