ഇത് നിങ്ങളുടെ വീട്ടിലുണ്ടോ എങ്കിൽ തീർച്ചയായും ഉപകാരപ്പെടും

ഇപ്പോൾ മിക്കവാറും വീടുകളിലും കാണുന്ന ഒരു സാധനമാണ് വെജിറ്റബിൾ കട്ടർ. വീട്ടമ്മമാർക്ക് ഒരുപാട് ഹെൽപ്ഫുൾ ആയ ഒരു കട്ടറാണിത്. ഏത് പച്ചക്കറിയായാലും ഫ്രൂട്സായാലും വളരെ പെട്ടന്ന് തന്നെ നമുക്ക് പാകത്തിനുള്ള അളവിൽ മുറിച്ചെടുക്കാൻ പറ്റുന്ന ഒരു കട്ടർ കൂടിയാണിത്. എന്നാൽ മിക്കവാറും പേരുടെ ഒരു പരാതിയാണ് ഈ കട്ടറിന്റെ ബ്ലൈഡിലെ മൂർച്ച പെട്ടന്ന് തന്നെ പോകുന്നു എന്നത്. എന്നാൽ ഇനിമുതൽ ആ പരാതിയുണ്ടാകില്ല.

എന്നാൽ ഇന്ന് നമുക്ക് ബ്ലൈഡിന്റെ മൂർച്ച കൂട്ടാനായി ഒരു സൂത്രം പ്രയോഗിച്ചാലോ. ഒരു രൂപ പോലും ചിലവില്ലാത്ത ഒരു വിദ്യയാണിത്. നമ്മുടെയെല്ലാം വീടുകളിൽ ഒഴിയാതെ കാണുന്ന ഒരു സാധനമാണ് മുട്ട. എന്നാൽ ഇന്ന് നമുക്ക് ഈ മുട്ട എടുക്കുമ്പോൾ അതിന്റെ തോടിനെ നല്ലപോലെ കഴുകി ഉണക്കി എടുക്കുക. ശേഷം അതിനെ ഈ ചോപ്പറിലേക്ക് ഇട്ട് നല്ലപോലെ പൊടിച്ചെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ചോപ്പറിന്റെ മൂർച്ച കൂടി വരുന്നതും, അതുപോലെ തന്നെ ചോപ്പർ ക്‌ളീനായി കിട്ടാനും ഈ മുട്ട തോട് ഏറെ സഹായിക്കും.

ഇനി കുറച്ചു തരികളോട് പിടിച്ചെടുത്ത മുട്ട തോടിനെ മിക്സിയുടെ ജാറിലിട്ട് നല്ലപോലെ പൊടിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ മിക്സിയുടെ ബ്ലൈടിന് മൂർച്ച കൂടുകയും, മിക്സിയുടെ ഇടയിലുള്ള അഴുക്കിനെ കളയുകയും ചെയ്യുന്നു. എല്ലാവരും ഈ ഒരു വിദ്യ പ്രയോഗിച്ചു നോക്കണേ. വളരെ ഉപകാരപ്രദമായ ഒരു അറിവാണിത്.

Leave a Reply