നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും തയ്യാറാക്കാറുള്ള ഒരു പലഹാര മാണ് പൂരി. നമ്മൾ പലപ്പോഴും പൂരി തയ്യാറാക്കുമ്പോൾ എണ്ണ കുടിക്കുന്നു എന്നുള്ള പരാതി പലർക്കുമുണ്ട്. എന്നാൽ ഇന്ന് നമുക്ക് എണ്ണ ഒട്ടും കുടിക്കാത്ത നല്ല സോഫ്റ്റ് പഫി പൂരി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ടു കപ്പ് റവ ചേർത്ത് കൊടുക്കുക. വറുത്തതോ വറുക്കാത്തതോ ആയ റവ എടുക്കാവുന്നതാ ണ്. ശേഷം റവയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റിയ ശേഷം നല്ലപോലെ പൊടിച്ചെടുക്കുക.
ശേഷം പൊടിച്ചെടുത്ത റവയിലേക്ക് പാകത്തിനുള്ള ഉപ്പും രണ്ട് ടീസ്പൂൺ ഓയിലും ചേർത്ത് നല്ലപോലെ മിക്‌സാക്കുക. എന്നിട്ട് കുറെച്ചെയായി വെള്ളം ചേർത്ത് റവയെ നല്ല സ്മൂത്തായി കുഴച്ചെടുക്കുക. ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ വേണം ഈ മാവിനേയും കുഴച്ചെടുക്കാൻ. നല്ല സ്മൂത്തായി കുഴച്ചെടുത്ത റവയെ അടച്ച് അരമണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വയ്ക്കുക. അര മണിക്കൂറായപ്പോൾ റവ നല്ലപോലെ കുതിർന്നു വന്നിട്ടുണ്ട്. വീണ്ടും ഒന്നുകൂടി മാവിനെ കുഴച്ചെടുത്ത ശേഷം ചെറിയ ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക.
എല്ലാ മാവിനേയും ചെറിയ ചെറിയ ബോളുകളായി ഉരുട്ടിയെടുത്ത ശേഷം കൗണ്ടർ ടോപ്പിൽ കുറച്ച് എണ്ണ തടവുക. ശേഷം ഓരോ ബോളും പരത്തിയെടുക്കുക. ഒരുപാട് കട്ടിയുമല്ല ഒരുപാട് തിന്നുമല്ല ആ ഒരു പരുവത്തിൽ വേണം ഈ മാവിനെയും പരത്തി എടുക്കാൻ. എന്നിട്ട് ഒരു ചട്ടിയിൽ അര ഭാഗത്തോളം എണ്ണ വച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് പരത്തി വച്ചിട്ടുള്ള ഓരോ പൂരിയും ഇട്ടുകൊടുക്കുക. എന്നിട്ട് ഒരു സൈഡ് കുമിളകൾ പോലെ പൊങ്ങി വരാൻ തുടങ്ങുമ്പോൾ തിരിച്ചിട്ടു കൊടുക്കുക.
എന്നിട്ട് രണ്ടു സൈഡ് മൂപ്പിച്ച് പൊങ്ങി വരുമ്പോൾ കോരിയെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള പൂരി തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പിയാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
