മീനായാലും ചിക്കാനായാലും ഫ്രൈ ചെയ്യുന്നതായിരിക്കും നമുക്ക് എല്ലാം ഏറെ ഇഷ്ടം. എന്നാൽ കാടക്കോഴി കൊണ്ട് ഒരു അടിപൊളി ഫ്രൈ ഉണ്ടാക്കിയാലോ. അതിനായി അഞ്ചു ചെറിയ സൈസിലുള്ള കാട ഇറച്ചി നല്ല പോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം കാടയിലേക്ക് ആവശ്യത്തിന് ഉപ്പും, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, ഒന്നര ടേബിൾ സ്പൂൺ നാരങ്ങാനീരും, ചേർത്ത് കൈ കൊണ്ട് നന്നായി ഇളക്കി മിക്‌സാക്കുക. ശേഷം കുറച്ചു നേരം ചിക്കൻ റെസ്റ്റ് ചെയ്യാനായി വെക്കുക.
ശേഷം ചിക്കനിലേക്ക് ഒന്നര ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടിയും, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ പെരിഞ്ജീരകം പൊടിച്ചതും, മുക്കാൽ ടീസ്പൂൺ ഗരം മസാലയും, ഒന്നര ടേബിൾ സ്പൂൺ വറ്റൽമുളക് ക്രഷ് ആക്കിയതും, രണ്ടു ടീസ്പൂൺ അരിപ്പൊടിയും, രണ്ടു ടീസ്പൂൺ കോൺഫ്ലോറും, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നല്ല പോലെ ഇളക്കി മിക്‌സാക്കുക. ശേഷം വീണ്ടും ഇരുപത് മിനിറ്റോളം ചിക്കൻ റെസ്റ്റ് ചെയ്യാനായി വെക്കുക.
ശേഷം ഒരു ചട്ടിയിൽ മുക്കാൽ ഭാഗത്തോളം എണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം എണ്ണയിലേക്ക് റെസ്റ്റ് ചെയ്യനായി വെച്ചിരുന്ന ചിക്കൻ ചേർത്ത് ഫ്രൈ ചെയ്യുക. ഇനി തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ചെയ്യാൻ മറക്കല്ലേ. ശേഷം കുറച്ചു കറിവേപ്പിലയും മൂന്നു പച്ചമുളകും കൂടി ഇട്ട് ഫ്രൈ ആക്കി ചിക്കനിലേക്ക് ചേർക്കുക. ശേഷം എല്ലാ ചിക്കനും ഇതുപോലെ ഫ്രൈ ആക്കി എടുക്കുക. ഇനി ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ശേഷം എണ്ണയിലേക്ക് മൂന്നു അല്ലി വെളുത്തുള്ളി ചെറുതായി മുറിച്ചതും, ഒരു ടേബിൾ സ്പൂൺ ഇഞ്ചി ചെറുതായി മുറിച്ചതും, നാല് ചെറിയ ഉള്ളി ചെറുതായി മുറിച്ചതും, ചേർക്കുക.
ശേഷം ഒരു ടീസ്പൂൺ വറ്റൽമുളക് ക്രഷ് ആക്കിയതും ചേർത്ത് ഇളക്കി മൂപ്പിച്ച ശേഷം കുറച്ചു കറിവേപ്പിലയും, ചേർത്ത് ഇളക്കുക. ശേഷം ഈ മസാലയിലേക്ക് ഫ്രൈ ആക്കി വെച്ചിട്ടുള്ള കാട ചേർത്ത് നന്നായി യോജിപ്പിക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ കാട ഫ്രൈ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ കാട ഫ്രൈ ആക്കി നോക്കണേ. ചോറിനും പലഹാരങ്ങൾക്കുമെല്ലാം വളരെ ടേസ്റ്റിയാണ് ഈ കാട ഫ്രൈ. ഒരുതവണ കഴിച്ചവർക്ക് തീർച്ചയായും ഇഷ്ടമാകും. കാട മാത്രമല്ല സാദാരണ ചിക്കൻ പൊരിക്കുമ്പോഴും ഈ രീതിയിൽ ഫ്രൈ ചെയ്യാൻ മറക്കല്ലേ.
