ഇതാണ് മക്കളെ ബിരിയാണി ഒരു തവണ എങ്കിലും ഈ ബിരിയാണിയുടെ ടേസ്റ്റ് അറിയണം

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു ഫിഷ് ബിരിയാണി ഉണ്ടാക്കിയാലോ. വളരെ സിമ്പിളായി ചെയ്തെടുക്കാൻ പറ്റുന്ന ഈ ബിരിയാണി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഏതെങ്കിലും മീൻ നല്ല പോലെ കഴുകി വട്ടത്തിൽ അരിഞ്ഞെടുക്കുക. ശേഷം മീനിലേക്ക് രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടിയും, അര ടീസ്പൂൺ പെരിഞ്ജീരകം പൊടിച്ചതും, കാൽ ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, ഒന്നേകാൽ ടീസ്പൂൺ കുരുമുളക് പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടേബിൾ സ്പൂൺ വറുത്ത അരിപ്പൊടിയും ചേർത്ത് മിക്‌സാക്കുക.

ഇനി ഒരു നാരങ്ങയുടെ നീരും, ആവശ്യത്തിന് ഉപ്പും ചേർത്ത് മീനിലേക്ക് തേച്ചു പിടിപ്പിക്കുക. ശേഷം അര മണികൂറോളം മീനിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. എന്നിട്ട് ഒരു സവാള നീളത്തിൽ അരിഞ്ഞ ശേഷം പാനിലിട്ട് ഫ്രൈ ആക്കുക. ശേഷം കുറച്ചു നട്ട്സും കിസ്മിസും കൂടി ഫ്രൈ ആക്കി എടുക്കുക. ഇനി അര മണിക്കൂറിനു ശേഷം മീൻ ഫ്രൈ ആക്കി എടുക്കുക. ശേഷം കുറച്ചു എണ്ണയിൽ ആറ് പച്ചമുളക് ചതച്ചതും, അഞ്ചു സവാള നീളത്തിൽ അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും ചേർത്ത് സവാള വഴറ്റുക. ഇനി രണ്ടര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കുക.

ഇനി ഒരു ടീസ്പൂൺ കാശ്‌മീരി മുളക്പൊടിയും, മുക്കാൽ ടീസ്പൂൺ കുരുമുളക് പൊടിയും, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടീസ്പൂൺ ബിരിയാണി മസാല, ചേർത്ത് ഇളക്കുക. ശേഷം മൂന്നു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് ഇളക്കുക. ഇനി കുറച്ചു മല്ലിയില, കുറച്ചു പൊതീനയിലയും ചേർത്ത് മിക്‌സാക്കുക. ശേഷം മസാലയിലേക്ക് മീൻ ചേർത്ത് അടച്ചു വെച്ച് വേവിക്കുക. എന്നിട്ട് നാലു ഗ്ലാസ് അരി എടുത്തു അത് വേവിച്ച ശേഷം ഈ മസാലയിലേക്ക് ചേർത്ത് ഇളക്കുക.

ശേഷം ധം ചെയ്തു എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഫിഷ് ബിരിയാണി റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വളരെ ടേസ്റ്റിയായ ഒരു ഫിഷ് ബിരിയാണി ആണ് ഇത്. ഗെസ്റ്റുകളൊക്കെ വരുമ്പോൾ അവർക്ക് കൊടുക്കാൻ പറ്റുന്ന ടേസ്റ്റിയായ ഈ ബിരിയാണി മതി. ഫാത്തിമാസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

<iframe width=”1280″ height=”720″ src=”https://www.youtube.com/embed/YdT4puotvA0″ frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

Leave a Reply