ഇതൊരു ഒന്നൊന്നര സ്നാക്ക് തന്നെ എന്താ രുചി.

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്കാണ് നാഗേറ്റ്സ്. എന്നാൽ ഇന്ന് നമുക്ക് ഒരു വെജിറ്റബിൾ നാഗേറ്സ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം എണ്ണയിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞത്, ഒരു ക്യാരറ്റ് പൊടിയായി അരിഞ്ഞത്, ഒരു കപ്പ് ക്യാബേജ് ചെറുതായി അരിഞ്ഞതും, ചേർത്ത് നന്നായി വഴറ്റുക. ശേഷം ഒന്ന് വാടി വന്ന മിക്സിലേക്ക് ഒരു ടേബിൾ സ്പൂൺ ക്യാപ്‌സിക്കം അരിഞ്ഞത് ചേർത്ത് ഇളക്കുക.

ഇനി ഈ വെജിറ്റബിൾസിലേക്ക് ആവശ്യത്തിനുള്ള ഉപ്പ്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ ടീസ്പൂൺ മുളക്പൊടി, മുക്കാൽ ടീസ്പൂൺ കുരുമുളക്പൊടി, ഒരു ടീസ്പൂൺ നാരങ്ങാ നീര്, എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു മൂന്നു പൊട്ടറ്റോ തൊലി കളഞ്ഞു പുഴുങ്ങി വെച്ചിട്ടുണ്ട്. അത് ഈ സമയം ഈ മിക്സിലേക്ക് ചേർത്ത് യോജിപ്പിക്കുക. ശേഷം എല്ലാം കൂടി ഇളക്കി മിക്‌സാക്കി എടുക്കുക. എന്നിട്ട് ഫ്ളൈയിം ഓഫ് ചെയ്യുക. ശേഷം തണുത്തുവന്ന മിക്സിലേക്ക്
നാല് ടേബിൾ സ്പൂൺ ബ്രെഡ് പൊടി ചേർത്ത് മിക്‌സാക്കുക.

എന്നിട്ട് എല്ലാം കൂടി നല്ല പോലെ ഇളക്കി ഉരുട്ടി എടുക്കാൻ പാകത്തിന് ആക്കി എടുക്കുക. ഇനി ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലോർ പൗഡറും, മൂന്ന് ടേബിൾ സ്പൂൺ മൈദയും ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിനുള്ള ഉപ്പും, കുറച്ചു കുരുമുളക്പൊടിയും ചേർത്ത് കുറച്ചു വെള്ളത്തിൽ കലക്കുക. എന്നിട്ട് നേരത്തെ തയ്യാറാക്കി വെച്ച വെജിറ്റബിൾ മിക്സിനെ കയ്യിൽ കുറച്ചു എണ്ണ തടകിയ ശേഷം ഒരു സ്‌കോയാർ ഷെയ്പ്പിൽ പരത്തുക. ശേഷം എല്ലാം ഷെയ്‌പ്പാക്കിയ ശേഷം ആദ്യം മൈദ മിക്സിൽ കോട്ട് ചെയ്തു ബ്രെഡ് പൊടിയിൽ പൊതിഞ്ഞെടുക്കുക.

എല്ലാം ഇതുപോലെ ചെയ്ത ശേഷം പത്തു മിനിറ്റോളം ഫ്രീസറിൽ വെച്ച് തണുപ്പിക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ വെജിറ്റബിൾ നാഗേറ്റ്സ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് നാഗേറ്റ്സ് തയ്യാറാക്കി നോക്കണേ. കുട്ടികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്കാണ് ഇത്. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page