ഇന്ന് നമുക്ക് ഒരു വേറെയ്റ്റി പായസം കുടിച്ചാലോ. ലുക്കിലും ടേസ്റ്റിലും പൊളിയാണ് കേട്ടോ

ഇന്ന് നമുക്ക് ഒരു വേറെയ്റ്റി പായസം തയ്യാറാക്കിയാലോ. അതെ പൈൻ ആപ്പിൾ ഇഷ്ടപ്പെടുന്നവർ കഴിക്കാൻ കൊതിക്കുന്ന ഒരു പായസം കൂടിയാണ് ഇത്. അപ്പോൾ നമുക്ക് നോക്കാം വളരെ സ്പെഷ്യലായ ഈ പായസം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. അതിനായി ഒരു കപ്പ് ചൗവരി കുറച്ചു വെള്ളത്തിൽ കുതിരാനായി ഇട്ടു വെക്കുക. ഇനി പതിനഞ്ചു മിനിറ്റോളം വെള്ളത്തിൽ നിന്നും കഴുകി ഊറ്റി എടുക്കുക. ഇനി അടി കട്ടിയുള്ള ഒരു പാത്രത്തിൽ അര ലിറ്റർ പാൽ തിളപ്പിക്കാനായി അടുപ്പിലേക്ക് വെക്കുക.

ഇനി ഈ പാലിലേക്ക് ചൗവരി കൂടി ചേർത്ത് കൊടുക്കുക. ഇനി നല്ല പോലെ ഇളക്കിയ ശേഷം ഇത് വേവിക്കാനായി വെക്കുക. എന്നിട്ട് ഒന്ന് കുറുകി വരാൻ തുടങ്ങുന്ന പാലിലേക്ക് കാൽ കപ്പ് കണ്ടെൻസ്ഡ് മിൽക്ക് ചേർത്ത് ഇളക്കുക. ഇനി ഒരു നുള്ളു ഉപ്പും ചേർത്ത് ചൗവരി വേവിച്ചെടുക്കുക. ഒരു എട്ട് മിനിറ്റായപ്പോൾ ചൗവരി നല്ല പോലെ വെന്തു കുറുകി വന്നിട്ടുണ്ട്. ഈ സമയം കാൽ ടീസ്പൂൺ പൈൻ ആപ്പിൾ എസ്സെൻസ് ചേർത്ത് ഇളക്കുക. ഇനി മാറ്റി വെക്കുക. ഇനി ഒരു പാനിലേക്ക് പൈനാപ്പിൾ ജെല്ലി പാക്കറ്റിലുള്ള പകുതി മിക്സ് ചേർത്ത് കൊടുക്കുക.

ശേഷം ഒരു കപ്പ് ചൂടുള്ള വെള്ളത്തിൽ ജെല്ലി അലിയിച്ച ശേഷം അര കപ്പ് തണുത്ത വെള്ളം കൊണ്ട് ജെല്ലി റെഡിയായിട്ടുണ്ട്. ഇനി മൂന്നു ഗ്ലാസ്സിലേക്ക് ഈ മിക്സ് കാൽ ഭാഗത്തോളം ചേർത്ത് കൊടുക്കുക. ഇനി അഞ്ചു മിനിറ്റോളം ഈ മിക്സ് ഫ്രീസറിൽ വെച്ച് സെറ്റാക്കി എടുക്കുക. ഇനി ഒരു കപ്പ് പൈൻ ആപ്പിൾ നുറുക്കിയത് എടുക്കുക. ശേഷം ഒരു കപ്പിന്റെ മൂന്നിൽ ഒരു ഭാഗം പഞ്ചസാര ചേർത്ത് ഇളക്കുക. ഇനി രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് ഇത് അടുപ്പിലേക്ക് വെക്കുക.

ഇനി വെന്തു കിട്ടിയ പൈൻ ആപ്പിൾ മാറ്റി വെക്കുക. ശേഷം നേരത്തെ ഫ്രീസറിൽ വെച്ചിരുന്ന ജെല്ലി എടുക്കുക. അതിന്റെ മുകളിലേക്ക് ചൗവരിയും പാലും വേവിച്ച മിക്സ് മൂന്നു ഗ്ലാസിലും ഒരേ അളവിൽ ചേർത്ത് കൊടുക്കുക. ഇനി ഈ മിക്‌സും ഫ്രീസറിൽ വെക്കുക. ശേഷം ഏറ്റവും മുകളിലായി വേവിച്ചു വെച്ചിട്ടുള്ള പൈൻ ആപ്പിൾ ചേർത്ത് കൊടുക്കുക. ഇനി നല്ല പോലെ തണുപ്പിച്ച ശേഷം സെർവ് ചെയ്യുക. കുക്കിങ് ഇറ്റ് സിമ്പിൾ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page