പല തരത്തിലുള്ള പുട്ട് നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് മാമ്പഴ പുട്ട് ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ പുട്ട് എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ളതായിരിക്കും. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് പുട്ട് പൊടിയും ഒരു മാമ്പഴം ചെറുതായി അരിഞ്ഞതും, ഒരു മാമ്പഴം പേസ്റ്റാക്കിയതും, ഒരു മുറി തേങ്ങാ ചിരകിയതും, ഇത്രയും ചേരുവകളാണ് ഈ മാമ്പഴ പുട്ട് തയ്യാറാക്കാനായി വേണ്ടത്.
ശേഷം ഒരു വലിയ പാത്രത്തിലേക്ക് പുട്ട് പൊടി മാറ്റുക. എന്നിട്ട് മാവിലേക്ക് കുറച്ചു മാത്രം ഉപ്പ് ചേർത്ത് ഇളക്കുക. ഇനി മാവിലേക്ക് കുറെച്ചെയായി മാമ്പഴ ജ്യൂസ് ചേർത്ത് മാവ് സാദാരണ പുട്ടിന് മാവ് നനക്കുന്നത് പോലെ നനച്ചെടുക്കുക. മാവ് ആദ്യം നനയ്ക്കുമ്പോൾ കുറച്ചു നനവ് കൂടുതലായി തോന്നുന്നത് പോലെ മാവ് നനച്ചെടുക്കുക. ശേഷം നല്ല പോലെ നനച്ചെടുത്ത മാവിനെ ഒന്ന് ഇരുപത് മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇരുപത് മിനിട്ടിനു ശേഷം മാവ് നല്ല പോലെ നനഞ്ഞു കിട്ടിയിട്ടുണ്ട്. ശേഷം മാവിനെ ഒന്നും കൂടി ഇളക്കിയ ശേഷം ഒരു പുട്ട് കുടത്തിൽ അര ഭാഗത്തോളം വെള്ളം വെച്ച് തിളപ്പിക്കുക.
ശേഷം പുട്ട് കുറ്റിയിലേക്ക് ചില്ലിട്ട ശേഷം കുറച്ചു തേങ്ങാ ഇട്ടു കൊടുക്കുക. എന്നിട്ട് അതിന്റെ മുകളിലേക്ക് ഒരു പിടി പുട്ട് പൊടി ചേർക്കുക. ശേഷം അതിന്റെ മുകളിലേക്ക് ഒരു ടേബിൾ സ്പൂൺ മാമ്പഴം ചെറുതായി അരിഞ്ഞത് ചേർക്കുക. എന്നിട്ട് അതിന്റെ മുകളിലേക്ക് ഒരു പിടി മാവും തേങ്ങയും ചേർക്കുക. വീണ്ടും ലേയറുപോലെ മാമ്പഴവും ചേർത്ത് കൊടുക്കുക. എന്നിട്ട് അവസാനം തേങ്ങാ ചിരകിയതും ചേർത്ത് അടച്ചു വെച്ച് പുട്ട് കുടത്തിലേക്ക് വെക്കുക.
ശേഷം അഞ്ചു മിനിറ്റോളം മീഡിയം ഫ്ളൈമിൽ വെച്ച് പുട്ട് ആവിയിൽ വേവിച്ചെടുക്കുക. നല്ല പോലെ വെന്തുവന്ന പുട്ടിനെ ഒരു പാത്രത്തിലേക്ക് നീക്കി മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ മാമ്പഴ പുട്ട് തയ്യാറായിട്ടുണ്ട്. വളരെ കുറച്ചു ചേരുവകൾ കൊണ്ടാണ് ഈ പുട്ട് തയ്യാറാക്കി ഇരിക്കുന്നത്. തീർച്ചയായും ഈ പുട്ട് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നതായിരിക്കും. എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ.
