വെള്ളക്കടല കറി രുചി കൂടാൻ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ.

ചോറിനും പലഹാരങ്ങൾക്കുമെല്ലാം ഒപ്പം കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണ് കടലക്കറി. വെള്ളക്കടല കൊണ്ടുള്ള കറിയായിരിക്കും എല്ലാവർക്കും വളരെ ഇഷ്ടം. എന്നാൽ ഇന്ന് നമുക്ക് വെള്ളക്കടല കൊണ്ട് ഒരു അടിപൊളി കറി തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ കറി തയ്യാറാക്കുന്നത് എന്ന്. അതിനായി അരക്കിലോ വെള്ളക്കടല വെള്ളത്തിലിട്ട് കുതിർത്തി എടുക്കുക. ശേഷം ഒരു കുക്കറിലേക്ക് കഴുകി വൃത്തിയാക്കി കുതിർത്ത് വെച്ചിട്ടുള്ള കടല ചേർത്തു കൊടുക്കുക.

ശേഷം കടലയിലേക്ക് രണ്ട് ഗ്ലാസ് വെള്ളവും ചേർത്ത് കുക്കർ അടച്ചുവെച്ച് ആദ്യം ഹൈ ഫ്ളൈമിൽ ഒരു വിസിലും പിന്നീട് ലോ ഫ്‌ളൈമിൽ 10 മിനിറ്റ് കൂടി വേവിച്ചെടുക്കുക. അപ്പോൾ 10 മിനിറ്റായപ്പോൾ കടല പാകത്തിന് വെന്തു വന്നിട്ടുണ്ട്. ശേഷം മറ്റൊരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്തു കൊടുക്കുക. ശേഷം ഒരു ചെറിയ കഷണം ഇഞ്ചിയും, പത്ത് പീസ് വെളുത്തുള്ളിയും കൂടി നല്ലപോലെ ചതചെടുക്കുക.

ശേഷം വഴറ്റിയെടുത്ത വെളുത്തുള്ളി ഇഞ്ചി മിക്സിലേക്ക് 2 സവാള പൊടിയായി അരിഞ്ഞത് ചേർത്ത് നല്ലപോലെ വഴറ്റുക. സവാള പകുതി വെന്തുവരുമ്പോൾ ആവശ്യത്തിന് ഉപ്പും 3 പച്ചമുളക് അരിഞ്ഞതും ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം മൂത്തുവന്ന സവാളയിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും, രണ്ടര ടേബിൾ സ്പൂൺ മല്ലിപൊടിയും, കാൽ ടേബിൾസ്പൂൺ കുരുമുളകുപൊടിയും, ഒന്നര ടേബിൾസ്പൂൺ
കാശ്മീരി മുളകുപൊടിയും ചേർത്ത് നല്ലപോലെ വഴറ്റുക.

ശേഷം അരിഞ്ഞു വെച്ചിട്ടുള്ള രണ്ട് തക്കാളി കൂടി മസാലയിലേക്ക് ചേർത്ത് ഇളക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് ഇതെല്ലാം നല്ലപോലെ വേവിച്ചെടുക്കുക. ഇനി മസാലയും തക്കാളിയുമെല്ലാം നല്ലപോലെ വെന്തുടഞ്ഞു വരുമ്പോൾ അരടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും, ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം മുക്കാൽ ടീസ്പൂൺ പെരുംജീരക പൊടിയും ചേർത്ത് നല്ലപോലെ ഇളക്കി ഒരു മിനിട്ടോളം ലോ ഫ്ളൈമിൽ വഴറ്റുക. ഇനി ഈ മസാലയിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെള്ളക്കടല ചേർത്ത് ഇളക്കുക. എന്നിട്ട് ചൂടായി വന്ന മസാലയെ ഫ്ളയിം ഓഫ് ചെയ്തു തണുക്കാനായി വെക്കുക. തണുത്തു വരുമ്പോൾ മിക്സിയുടെ ജാറിലേക്ക് മാറ്റി നന്നായി അരച്ചെടുക്കുക.

ശേഷം അരച്ചെടുത്ത മസാലയെ പാനിലേക്ക് ചേർത്ത് കുറച്ചു വെള്ളം കൂടി കലക്കി ഒഴിക്കാം. എന്നിട്ട് ഫ്ളയിം ഓണാക്കിയ ശേഷം മസാല ഒന്നുകൂടി ചൂടാക്കിയ ശേഷം വേവിചു വെച്ചിട്ടുള്ള ബാക്കിയുള്ള കടലയും കൂടി മസാലയിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ശേഷം കറിക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കറി ഒന്നുംകൂടി നല്ലപോലെ തിളപ്പിക്കുക. ശേഷം അര ടീസ്പൂൺ കസൂരിമേത്തിയും കുറച്ച് മല്ലിയില അരിഞ്ഞതും ചേർത്ത് ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള കടലക്കറി തയ്യാറായിട്ടുണ്ട് എല്ലാവരും ഈ രീതിയിൽ കടലക്കറി തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page