ഇന്നൊരു വേറേയ്റ്റി പായസം കുടിച്ചാലോ. അതെ വളരെ വ്യത്യസ്തമായ കഴിക്കാൻ ഏറെ സ്വാദേറിയ ഈ പായസം തണ്ണിമത്തൻ വെച്ചിട്ടാണ് ചെയ്യുന്നത്. ഇനി കണ്ടാലോ ഈ പായസം എങ്ങനെ തയ്യാറാക്കാം എന്ന്. ആദ്യം ചെറുതായി അരിഞ്ഞെടുത്ത രണ്ടു കപ്പ് തണ്ണിമത്തൻ എടുക്കുക. നല്ല പോലെ പാകമായ തണ്ണിമത്തനാണ് ഈ പായസം തയ്യാറാക്കാനായി എടുക്കേണ്ടത്. ഇനി തണ്ണിമത്തൻ വേവിച്ചെടുക്കാനായി ഒരു പാൻ അടുപ്പിലേക്ക് വെച്ച് അതിൽ തണ്ണിമത്തൻ ചേർത്ത് കൊടുക്കുക. ശേഷം രണ്ടു ടേബിൾ സ്പൂൺ പഞ്ചസാര കൂടി ഇതിന്റെ കൂടെ ചേർത്ത് കൊടുക്കുക.
ലോ ഫ്ളൈമിലിട്ട് കുറച്ചു നേരം തണ്ണിമത്തൻ വേവിക്കുമ്പോഴേക്കും ഇതിലെ വെള്ളം നല്ല പോലെ ഇറങ്ങി വരുന്നതാണ്. ഇനി വേറൊരു പാനിലേക്ക് ഒരു ലിറ്റർ പാൽ ചേർത്ത് കൊടുക്കുക. ഇനി പാൽ നല്ല പോലെ തിളപ്പിച്ചെടുക്കുക. ഇനി പാലിലേക്ക് ഒരു അഞ്ചു ടേബിൾ സ്പൂണോളം പഞ്ചസാര കൂടി പാലിലേക്ക് ചേർത്ത് കൊടുക്കുക. ഇനി രണ്ടു ടേബിൾ സ്പൂൺ പാൽപ്പൊടി പാലിൽ മിക്സ് ചെയ്തു എടുക്കുക. ഇനി ഈ മിക്സിനെ തിളപ്പിക്കാനായി വെച്ച പാലിലേക്ക് ചേർത്ത് നല്ല പോലെ ഇളക്കി കൊടുക്കുക.
ഇനി മൂന്നോ നാലോ ഏലക്ക കൂടി ചതച്ചു പാലിലേക്ക് ചേർത്ത് കൊടുക്കാം. ശേഷം നല്ല പോലെ തിളച്ചു വന്ന പാലിലേക്ക് ഒരു സ്പൂൺ അരിപ്പൊടി കുറച്ചു വെള്ളത്തിൽ മിക്സ് ചെയ്തു പാലിലേക്ക് ചേർത്ത് കൊടുക്കുക. നല്ല പോലെ ഇളക്കി കൊടുത്ത ശേഷം ഒന്ന് കുറുകി വന്നാൽ പാൽ അടുപ്പിൽ നിന്നും മാറ്റാം. ഇനി നേരത്തെ വേവിക്കാനായി വെച്ചിരുന്ന തണ്ണിമത്തൻ വെള്ളമൊക്കെ വറ്റി നല്ല പോലെ വെന്തു വന്നിട്ടുണ്ട്. ഇനി തണ്ണിമത്തൻ മിക്സിനെ പാലിലേക്ക് ചേർത്ത് കൊടുക്കുക.
ഇനി ഒരു നുള്ളു ഉപ്പും കൂടി ഈ പായസത്തിലേക്ക് ചേർത്ത് കൊടുക്കുക. ഇനി വീണ്ടും അടുപ്പിൽ വെച്ച് അഞ്ചു മിനിറ്റോളം ലോ ഫ്ളൈമിലിട്ട് നല്ല പോലെ തിളപ്പിച്ചെടുക്കുക. അഞ്ചു മിനിട്ടിനു ശേഷം പായസം നല്ല പോലെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ പായസം തയ്യാറാക്കി നോക്കണേ. ഈ റെസിപ്പി ഇഷ്ടമായാൽ ആമീസ് യമ്മി ട്രീറ്റ്‌സ് എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും മറക്കല്ലേ.