നിലത്തേക്ക് തെറിച്ചുവീണ ജിത്തുവിനെ വാസുദേവൻ ഓടിവന്ന് പിടിച്ചെഴുന്നേൽപ്പിച്ചു നിർത്തി.
ഈ സമയമാണ് അകത്തുനിന്നുള്ള ബഹളം കേട്ട് മഹേന്ദ്രന്റെ ഗാർഡുകൾ അകത്തേക്ക് കയറി വന്നത്.
അവരെ കണ്ടതും മഹേന്ദ്രൻ അവരെ നോക്കി *** പറഞ്ഞുകൊണ്ട് പറഞ്ഞു.
നോക്കി നിൽക്കാതെ ഇവറ്റകളെ എല്ലാം പിടിച്ച് പുറത്താക്ക്!
കേൾക്കേണ്ട താമസം അവൻ്റെ ഗാർഡ്സുകൾ വന്ന് ജിത്തുവിനെയും വാസുദേവനെയും ശ്രീകലയെയും പിടിച്ച് പുറത്തേക്ക് *** കൊണ്ടുപോകുവാൻ ശ്രമിച്ചു. ഇതിനിടയിൽ ജിത്തു മുറുകിയ മുഖത്തോടെ മഹേന്ദ്രനെ നോക്കി *** പറഞ്ഞു.
ഇതിവിടെ അവസാനിച്ചു എന്ന് കരുതേണ്ട മഹേന്ദ്ര ദേവ വസിഷ്ഠ. നീ ഇപ്പോൾ കളിച്ചിരിക്കുന്ന കളി ഇതിന് പകരം ചോദിച്ചില്ലെങ്കിൽ ഞാൻ അണിമംഗലത്ത് ജിതേന്ദ്രൻ അല്ല. നിന്റെ കൺമുന്നിൽ നിന്നും തന്നെ ഇവളെ ഞാൻ *** ഇരിക്കും. പറയുന്നത് ഈ ജിതേന്ദ്രനാണ് ഓർത്തു വെച്ചോ നീ…
ജിത്തു ഗാർഡ്സിന്റെ കയ്യിൽ കിടന്നു കുതറിക്കൊണ്ട് മഹേന്ദ്രനെ നോക്കി *** പറഞ്ഞു.
അത് കേട്ടതും ഭയന്നുകൊണ്ട് നിൽക്കുന്ന ദേവയുടെ കയ്യിൽ മുറുകെപ്പിടിച്ച് അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് മഹേന്ദ്രൻ ജിത്തുവിനോട് പറഞ്ഞു.
എന്നാൽ എനിക്ക് അതൊന്നും കാണണമല്ലോ ജിതേന്ദ്ര. എന്റെ പെണ്ണിനെ എന്നിൽ നിന്നും അകറ്റുന്ന കാര്യം നീ മനസ്സിൽ ചിന്തിച്ചാൽ പോലും പിന്നെ നീ *** ഓർത്തുവച്ചോ എന്റെ ഈ വാക്കുകൾ…
മുറുകിയ മുഖത്തോടെ നിൽക്കുന്ന മഹേന്ദ്രനെയും മഹേന്ദ്രനെ *** പാകത്തിന് എന്തിനും എന്നപോലെ നിൽക്കുന്ന ജീതേന്ദ്രനെയും ഭയത്തോടെ നോക്കി നിന്നു ദേവ ആ സമയം.
*** അവരെ മൂന്നു പേരെയും ഗാർഡുകൾ പുറത്തേക്കിറക്കുമ്പോൾ ശ്രീകലയുടെ കത്തുന്ന കണ്ണുകൾ ദേവയെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അത് കണ്ടതും അവൾക്ക് മുൻപിലേക്ക് കയറി നിന്നുകൊണ്ട് അവരെ കണ്ണിമ വെട്ടാതെ മുറുകിയ മുഖത്തോടെ മഹേന്ദ്രനും നോക്കി നിന്നു.
എല്ലാവരും പോയി കഴിഞ്ഞതും ഒരു മഴ ആർത്തുലച്ചു പെയ്തു തോർന്ന പ്രതിധ്വനിയായിരുന്നു അവിടെ ഉള്ളവർക്ക് തോന്നിയത്.
തങ്ങളുടെ മുന്നിൽ തലകുമ്പിട്ട് നിൽക്കുന്ന ദേവയെയും മഹേന്ദ്രനെയും നോക്കിക്കൊണ്ട് ഹരിശങ്കർ അല്പം ഗൗരവത്തോടെ തന്നെ അവരോട് ചോദിച്ചു.
എന്താ ഇതൊക്കെ ഇന്ദ്ര? നേരത്തെ നീ വന്നവരുടെ മുന്നിൽ പറഞ്ഞ കാര്യമെല്ലാം സത്യമാണോ? ഞങ്ങൾ പോലും അറിയാതെ എപ്പോഴാണ് നീ ഇവളെ വിവാഹം കഴിച്ചത്? എനിക്ക് അറിയണം.
അമ്മാവൻ എന്നോട് ക്ഷമിക്കണം. ഞാൻ അവിടെ നിന്ന് ഭദ്രയെ കൂട്ടിക്കൊണ്ടുവന്നു എന്നുള്ളത് സത്യമാണ്. പക്ഷേ ഏതു നിമിഷം വേണമെങ്കിലും അവളെ അവർക്ക് ഇവിടെ നിന്നും കൊണ്ടുപോകാം. കാരണം എന്തൊക്കെ പറഞ്ഞാലും ശ്രീകല എന്ന് പറയുന്നവർ ഭദ്രയുടെ അമ്മയാണ്. നമ്മുടെ വക്കീലുമായി സംസാരിച്ചപ്പോൾ അദ്ദേഹമാണ് എനിക്ക് ഈ വഴി പറഞ്ഞു തന്നത്. കാര്യം ഇവൾ പ്രായപൂർത്തിയായ പെൺകുട്ടിയാണ്, കോർട്ട് എവിടെ വേണമെങ്കിലും ഇവൾക്ക് നിൽക്കുവാനുള്ള അധികാരവും അവകാശവും നൽകും. പക്ഷേ അതിനെല്ലാം സമയം എടുക്കും. അതുവരെ കുട്ടി സ്വന്തം അമ്മയുടെ അടുത്ത് നിൽക്കണമെന്ന് കോടതി വിധിച്ചാൽ ഇവളുടെ ജീവിതം ജിത്തുവിന്റെ കയ്യിൽ എന്നെന്നേക്കുമായി *** എന്ന് തോന്നിയതുകൊണ്ട് മാത്രമാണ് ഞാൻ ഈ വഴി തിരഞ്ഞെടുത്തത്.
ഭദ്രയോട് കാര്യം പറഞ്ഞപ്പോൾ അവൾക്കും സമ്മതമാണ്. പിന്നെ ഒന്നും നോക്കിയില്ല, സ്വകാര്യമായി വിവാഹം രജിസ്റ്റർ ചെയ്തു. ഇപ്പോൾ ഇവൾക്ക് ആരെയും ഭയക്കാതെ പഠിക്കാനും സ്വന്തം ജീവിതം നോക്കുവാനും കഴിയുമല്ലോ. അത്രയും പറഞ്ഞു മഹേന്ദ്രൻ മുകളിലേക്ക് കയറിപ്പോയി.
എല്ലാം കേട്ടുകൊണ്ട് അവിടെനിന്ന മഹേശ്വരിയ്ക്കും സൗഭാഗ്യത്തിനും ബാക്കിയുള്ളവർക്കും സന്തോഷം അടക്കുവാൻ സാധിച്ചില്ല. മഹേന്ദ്രനെ കൊണ്ട് ഒരു വിവാഹം കഴിപ്പിക്കുക എന്നത് അല്പം ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. എപ്പോഴൊക്കെ വിവാഹം കഴിക്കാൻ അവർ നിർബന്ധിക്കുമ്പോഴും ഇപ്പോൾ വേണ്ട എന്ന് പറഞ്ഞ് മഹേന്ദ്രൻ പലപ്പോഴായി ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഇപ്പോൾ താൻ മനസ്സിൽ ഇഷ്ടപ്പെട്ട പെൺകുട്ടിയെ തന്നെ അവൻ വിവാഹം കഴിച്ചതിൽ സത്യത്തിൽ വസിഷ്ഠ മാൻഷനിൽ ഉള്ളവർക്കും വളരെ സന്തോഷമായി.
അവർ എല്ലാവരും ദേവയെ സ്നേഹപൂർവ്വം ഇറുകെ കെട്ടിപ്പുണർന്ന് നേറുകയിൽ ചുംബിക്കുകയും ആശ്ലേഷിക്കുകയും ചെയ്തു. പക്ഷേ അപ്പോഴും ദേവയുടെ മുഖത്ത് ഒരു നിർവികാരതയായിരുന്നു. തലവേദനയാണ്, താൻ അല്പസമയം ഒന്ന് കിടന്നോട്ടെ എന്ന് പറഞ്ഞ് മഹേശ്വരിയോട് സമ്മതം വാങ്ങി ദേവ പതിയെ മുകളിലേക്ക് നടന്നു നീങ്ങി.
മുറിയിൽ കയറി കതക് ചേർത്ത് അടച്ച് കണ്ണാടിക്ക് മുൻപിൽ നിൽക്കുമ്പോൾ കഴുത്തിൽ കാണുന്ന മഞ്ഞച്ചരടിൽ കോർത്ത താലി അവളുടെ കഴുത്തിൽ ഒരു അലങ്കാരമായി കിടക്കുന്നത് ദേവ അല്പസമയം നോക്കി നിന്നു.
അവൾ ഓർക്കുകയായിരുന്നു രണ്ട് ദിവസം മുന്നേ മഹേന്ദ്രൻ തന്നോട് പറഞ്ഞ കാര്യങ്ങൾ.
കോളേജിൽ നിന്നും അന്ന് തന്നെ കൂട്ടിക്കൊണ്ടുവരാൻ വന്നത് മഹേന്ദ്രനായിരുന്നു.
സത്യത്തിൽ അദ്ദേഹത്തെ കണ്ടതും ഞാൻ ഒന്നു ഞെട്ടി.
കയറ്…
ആ നോട്ടവും ഗൗരവമുള്ള സംസാരവും കേട്ടതും പിന്നെ ഒന്നും നോക്കിയില്ല, വേഗം കാറിൽ കയറി.
എവിടേക്കാണ് പോകുന്നതെന്ന് പോലും ചോദിക്കുവാനുള്ള ധൈര്യം ഇല്ലായിരുന്നു തനിക്ക്.
ഒടുവിൽ കടൽത്തീരത്ത് വണ്ടി കൊണ്ടുവന്ന് നിർത്തിയപ്പോൾ താൻ സംശയത്തോടെ ആ മുഖത്തേക്ക് നോക്കി. തന്നെ നോക്കിക്കൊണ്ട് തന്നെ ഡോർ തുറന്ന് മഹേന്ദ്രൻ ഇറങ്ങിയതും തൊട്ടുപിറകെ താനും.
അല്പസമയം രണ്ടുപേരും ഒന്നും സംസാരിച്ചില്ല, കടൽത്തിരകൾ നോക്കി അങ്ങനെ നിന്നു.
അവസാനം സംസാരത്തിന് തുടക്കമിട്ടത് അദ്ദേഹം തന്നെയായിരുന്നു.
കാര്യങ്ങൾ വിശദമായിത്തന്നെ പറഞ്ഞുതന്നു. എപ്പോൾ വേണമെങ്കിലും അമ്മ എന്ന് പറയുന്നവർ തന്നെ വീണ്ടെടുക്കുവാൻ ശ്രമിക്കുമെന്നും, അന്ന് ഒരുപക്ഷേ അദ്ദേഹത്തിന് തന്നെ സഹായിക്കുന്നതിന് പരിമിതി ഉണ്ടാകുമെന്നും കേട്ടതും തന്റെ ശരീരം ഭയത്താൽ വിറയ്ക്കുന്നത് താൻ അറിയുന്നുണ്ടായിരുന്നു. അവസാന പ്രതീക്ഷയായിരുന്നു വസിഷ്ഠ മാൻഷൻ. എങ്ങനെയെങ്കിലും പഠിച്ച് നല്ലൊരു നിലയിൽ എത്തുക എന്നത് എന്റെ സ്വപ്നമായിരുന്നു. ജിതേന്ദ്രൻ എന്ന് പറയുന്നവന്റെ കണ്ണുകളിൽ നിന്നും ഓടിയൊളിക്കുക, അതിന് വിദ്യാഭ്യാസമല്ലാതെ മറ്റൊരു വഴിയില്ല എന്ന് മനസ്സിലായത് കൊണ്ടാണ് ഇവിടെ കോളേജിൽ ചേർന്നത് പോലും. പക്ഷേ ഇപ്പോൾ കാര്യങ്ങൾ കൈവിട്ടു പോകും എന്ന് അദ്ദേഹം തന്നെ പറയുമ്പോൾ ഞാൻ എന്ത് ചെയ്യും? ഒരു പിടിവള്ളി ഇല്ലാതെ നിൽക്കേണ്ട അവസ്ഥയിലായിപ്പോയിരുന്നു അന്ന് ഞാൻ.
പക്ഷേ ഒരു സൊല്യൂഷൻ എന്നപോലെ ഒരു വിവാഹം, ആ ഒരു ഉടമ്പടി മുൻപിലേക്ക് വെച്ചതും സത്യത്തിൽ ഞെട്ടിത്തരിച്ചു പോയി. കാരണം ഒരിക്കലും ഞാൻ അദ്ദേഹത്തെ അങ്ങനെ കണ്ടിട്ടില്ല. അല്ലെങ്കിൽ തന്നെ പ്രണയം എന്നൊരു വാക്ക് കേൾക്കുമ്പോൾ തന്നെ എനിക്കൊരു വികാരം തോന്നാറില്ല, അല്ലെങ്കിൽ അങ്ങനെയൊരു കാര്യത്തെക്കുറിച്ച് താൻ ഇതുവരെ ചിന്തിച്ചിട്ടില്ല. തറവാട്ടിൽ ഉള്ളപ്പോൾ വീണയും വേണിയും വരെ പറയും അവർക്ക് കൂടെ പഠിക്കുന്ന പയ്യന്മാരോട് തോന്നുന്ന കാര്യങ്ങളെക്കുറിച്ച്.
തനിക്ക് അങ്ങനെയൊന്നും ആരോടും തോന്നിയില്ല. അല്ലെങ്കിൽ തന്റെ മുന്നിലൂടെ നടക്കുന്ന ചെറുക്കന്മാരെ ഒന്ന് തലയുയർത്തി നോക്കുക പോലുമില്ല എന്നതാണ് സത്യം. കാരണം ജിതേന്ദ്രന്റെ മുഖം ഓർമ്മയിലേക്ക് വരുമ്പോഴേക്കും തന്റെ മനസ്സിൽ അങ്ങനെയൊരു ചിന്ത പോലും പെട്ടെന്ന് ഇല്ലാതെയാവുകയാണ് പതിവ്.
മഹേന്ദ്രന്റെ ശബ്ദമാണ് അവളെ ഓർമ്മകളിൽ നിന്നും തിരിച്ചു കൊണ്ടുവന്നത്.
ഭദ്ര, താനൊന്നും പറഞ്ഞില്ല. നോക്ക് ഭദ്ര, ഇത് തന്നെ ഇപ്പോൾ രക്ഷിക്കാൻ വേണ്ടി ഞാൻ ചെയ്യുന്ന ചെറിയൊരു സഹായം, അങ്ങനെ കരുതിയാൽ മതി.
തന്നെപ്പോലെ ബ്രില്ലിയന്റ് ആയ ഒരു കുട്ടിയുടെ ജീവിതം അങ്ങനെ തുലഞ്ഞു പോകരുത് എന്നുള്ള എന്റെ ഒരു ആഗ്രഹം കൊണ്ട് മാത്രം. പിന്നെ ഞാൻ തന്റെ കഴുത്തിൽ ഒരു താലികെട്ടിയാലും തന്നെ തനിക്ക് എപ്പോൾ വേണമെങ്കിലും ഒരു ഡിവോഴ്സ് ഞാൻ നൽകുന്നതായിരിക്കും. ഇതിപ്പോൾ മറ്റുള്ളവരുടെ മുന്നിൽ നമ്മൾ ഭാര്യഭർത്താക്കന്മാർ ആണെങ്കിലും തന്നെ ഒരിക്കലും എനിക്ക് അങ്ങനെ കാണുവാൻ സാധിക്കില്ല. കാരണം ഞാൻ ഒരു പെൺകുട്ടിയെ സ്നേഹിച്ചിരുന്നു. വീട്ടുകാർ ആരും അറിയാതെ ഞാൻ അവളെ വിവാഹം കഴിച്ചതാണ്. പക്ഷേ ഒരാഴ്ചത്തെ വിവാഹജീവിതം… അവളെ ഒരു അപകടരൂപത്തിൽ എനിക്ക് എന്നെന്നേക്കുമായി നഷ്ടമായി. ഇതൊന്നും ആർക്കും അറിയാത്ത മഹേന്ദ്രന്റെ പഴയ ഭൂതകാല രഹസ്യങ്ങളാണ്. ഇതിപ്പോൾ തന്നോട് ഞാൻ പറയാൻ കാരണം, ഒരിക്കലും തന്നെ എനിക്കൊരു ഭാര്യയായി കാണുവാൻ സാധിക്കില്ല എന്നും എന്റെ മനസ്സിൽ അവൾ മാത്രമായിരിക്കും എന്റെ പെണ്ണ്. എന്തിനു പറയുന്നു, അവളുടെ ഓർമ്മയിൽ മാത്രമാണ് ഞാൻ ഇപ്പോൾ ജീവിക്കുന്നത് പോലും. ഇനി മുന്നോട്ടും അങ്ങനെ തന്നെയായിരിക്കും.
തന്റെ പ്രശ്നങ്ങളെല്ലാം കഴിഞ്ഞാൽ ലീഗലി ഞാൻ തനിക്ക് ഡിവോഴ്സ് നൽകുന്നതാണ്.
ഇന്നൊരു ദിവസം മുഴുവൻ താൻ ആലോചിക്ക്. നാളെ സമ്മതമാണെങ്കിൽ രാവിലെ 10 മണിക്ക് കൃഷ്ണപുരം ക്ഷേത്രത്തിൽ വച്ച് നമുക്ക് വിവാഹിതരാകാം, അതും ആരും അറിയാതെ തന്നെ.
അത്രയും പറഞ്ഞ് പിന്തിരിഞ്ഞു നടക്കുന്നവനെ ഒരു ഉൾക്കിടിലത്തോടെ ദേവ നോക്കി നിന്നു.
ഓർമ്മകളിൽ നിന്നും ഞെട്ടി ഉണർന്നതും ദേവയുടെ കണ്ണുകളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വീണു. പക്ഷേ അതെന്തിനാണെന്ന് അവൾക്ക് പോലും അറിയില്ലായിരുന്നു.
”ഞാൻ ഒരു പെൺകുട്ടിയെ സ്നേഹിച്ചിരുന്നു. വീട്ടുകാർ ആരും അറിയാതെ ഞാൻ അവളെ വിവാഹം കഴിച്ചതാണ്. പക്ഷേ ഒരാഴ്ചത്തെ വിവാഹജീവിതം… അവളെ ഒരു അപകടരൂപത്തിൽ എനിക്ക് എന്നെന്നേക്കുമായി നഷ്ടമായി…”
മഹേന്ദ്രൻ അന്ന് കടൽത്തീരത്ത് വച്ച് തന്നോട് തുറന്നു പറഞ്ഞ കാര്യങ്ങൾ അവളുടെ മനസ്സിലൂടെ പോയ്ക്കൊണ്ടിരുന്നു. ആരായിരിക്കും ആ പെൺകുട്ടി? എന്തായിരിക്കും അവളുടെ പേര്? അറിയാതെ തന്നെ ദേവ, മഹേന്ദ്രൻ ചാർത്തിയ താലിയിൽ മുറുകെ പിടിത്തമിട്ടു കഴിഞ്ഞിരുന്നു അപ്പോഴേക്കും.
ആാാാാ! ആാാാാ!
ജിത്തുവിന്റെ മുറിയിൽ നിന്നും എന്തൊക്കെയോ *** ശബ്ദം കേട്ട് ഓമന പേടിച്ചുവിറച്ച് താഴെ നിന്നുകൊണ്ട് മുകളിലെ അവന്റെ മുറിയിലേക്ക് നോക്കി നിന്നു.
എല്ലാം കേട്ടിട്ട് മുറുകിയ മുഖത്തോടെ വാസുദേവൻ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. ഇടയ്ക്ക് ശ്രീകലയെ നോക്കുവാനും അയാൾ മറന്നില്ല. എന്നാൽ ശ്രീകല ഒന്നും മിണ്ടാതെ ഒരേ ഇരിപ്പ് ഇരിക്കുകയാണ്. ആ മുഖത്തെ ശാന്തത കാണുന്തോറും വാസുദേവന്റെ മുഖം വിളറി വെളുത്തു. കാരണം ഇതുപോലൊരു ശാന്തത ശ്രീകലയുടെ മുഖത്ത് തെളിഞ്ഞത് വർഷങ്ങൾക്ക് മുമ്പാണെന്നുള്ള കാര്യം അയാൾ ഭയത്തോടെ ഓർത്തെടുക്കുവാൻ മറന്നില്ല.
(തുടരും…)
