നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു ചെടിയാണ് റോസ്. എന്നാൽ പലരുടെയും പരാതിയാണ് ഇത് പൂക്കുന്നില്ല എന്നത്. എന്നാൽ ഒരു കുലയിൽ തന്നെ ഒരുപാട് പൂവിടുന്നതാണ് നമുക്ക് ഏറെ ഇഷ്ടം. എന്നാൽ ഇന്ന് നമുക്ക് എങ്ങനെയാണ് ചെടികളിൽ പൂവ് കുലകുത്തി പൂക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പൂവ് പൂത്താൽ തന്നെ ഒരു കമ്പ് കൊണ്ട് ഈ പൂത്ത തണ്ടിനെ സപ്പോർട്ടായി കെട്ടി കൊടുക്കുക. അപ്പോൾ വീണ്ടും വീണ്ടും മൊട്ടുകൾ വന്നു പൂവ് പൂക്കുന്നതായിരിക്കും. അല്ലെങ്കിൽ ഒരു പൂവിന്റെ ഭാരം കൊണ്ട് തണ്ട് ഒടിഞ്ഞു വീഴുന്നതാണ്.
ശേഷം പൂത്തു വാടി വരുമ്പോൾ പൂവിന്റെ തണ്ടോട് കൂടി പൂവിനെ മുറിച്ചു മാറ്റുക. എന്നാൽ മാത്രമേ അവിടെ വീണ്ടും മുള പൊട്ടി പൂവ് ഉണ്ടാകുകയുള്ളൂ. ഇനി ഒരുപാട് പൂവ് ഉണ്ടാക്കാനായി ഒരു മാജിക്കൽ ഫെർട്ടിലൈസേർ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രം എടുക്കുക. ശേഷം പാത്രത്തിലേക്ക് ഒരു ഗ്ലാസ് വെള്ളം ചേർക്കുക. ശേഷം വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ ഉലുവയും, ഒരു ടീസ്പൂൺ തേയിലയും ചേർക്കുക. ശേഷം ഈ മിക്സിനെ അടുപ്പിലേക്ക് മാറ്റുക. എന്നിട്ട് നന്നായി വെട്ടി തിളപ്പിക്കുക.
ശേഷം വെട്ടി തിളച്ചു വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. ഇനി ഈ മിക്സിനെ ഒരു ആഴ്ചയോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരാഴ്ച ആകുമ്പോൾ ഈ മിക്സ് ഒരു മിക്സിയുടെ ജാറിലിട്ട് അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത മിക്സിനെ ഒരു തുണിയിൽ കെട്ടി അരിച്ചെടുക്കുക. ശേഷം ഒരു കപ്പോളം പിഴിഞ്ഞെടുത്ത മിക്സ് കിട്ടിയിട്ടുണ്ട്. ശേഷം ഈ മിക്സിലേക്ക് മൂന്ന് കപ്പ് വെള്ളം കൂടി ചേർത്ത് മിക്‌സാക്കുക. ഒരു ഗ്ലാസ് മിക്സിന് മൂന്നു ഗ്ലാസ് വെള്ളം ചേർത്ത് ഇളക്കുക.
ശേഷം ഒരു സ്പ്രേ ബോട്ടിലിലേക്ക് ഈ മിക്സ് ഒഴിക്കുക. എന്നിട്ട് ചെടികളുടെ തണ്ടിലും ഇലകളിലും ഈ മിക്സ് സ്പ്രേ ചെയ്തു കൊടുക്കുക. എല്ലാ ദിവസവും ഈ മിക്സ് ചെടികളിൽ സ്പ്രേ ചയ്യുക. ഈ ലികുഡ് ചെടികൾ പെട്ടന്ന് വളരാനും വളരെ പെട്ടന്ന് പൂവിടാനും സഹായിക്കുന്ന ഒന്നാണ്. പച്ചക്കറികളിലും ഈ ഒരു മിശ്രിതം ഏറെ ഉപകാരപ്രദമായിരിക്കും. ഒരു കീടനാശിനി കൂടിയാണ് ഈ ലികുഡ്. അപ്പോൾ എല്ലാവരും ഇങ്ങനെ ചെയ്‌താൽ നിങ്ങൾക്കും ഈസിയായി ഒരു പൂന്തോട്ടം തയ്യാറാക്കാവുന്നതാണ്.
