റേഷൻ കടയിലെ ചണ ചാക്ക് കൊണ്ടൊരു കിടിലൻ ചെടിച്ചട്ടി

നമ്മുടെ വീടിനെ ഭംഗിയാക്കാനായി നാം ആദ്യം ചെയ്യുന്ന ഒരു കാര്യമാണ് നമ്മുടെ വീട്ടുമുറ്റത്തു ചെടികൾ നട്ട് വളർത്തുന്നത്. എന്നാൽ ചെടികൾ നടാനായി എപ്പോഴും ചെടി ചട്ടികൾ വാങ്ങുക എന്നത് കുറച്ചു ചിലവുള്ള കാര്യം തന്നെയാണ്. എന്നാൽ ഇന്ന് നമുക്ക് ചെടികൾ നടാനായി നല്ല ഭംഗിയുള്ള ചെടി ചട്ടികൾ എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കുന്നത് എന്ന് നോക്കാം. വെറും 15 രൂപ മാത്രം ചിലവിലാണ് ഈ ചട്ടികൾ നിർമ്മിച്ചിരിക്കുന്നത്. ചണ ചാക്കാണ് ഈ ചട്ടി നിർമ്മിക്കാനായി വേണ്ടത്.

ഇനി ചാക്കിന്റെ സൈഡിലായി കാണുന്ന തയ്ച്ച ഭാഗം മുറിച്ചു മാറ്റുക. എന്നിട്ട് ഈ ചാക്കിനെ ചതുരാകൃതിയിൽ 3 ഭാഗമാക്കി മുറിക്കുക. ഇനി ഒരു ചെറിയ പെയിൻറ് ബക്കറ്റിനെ തല കീഴായി കിടക്കുവാൻ വേണ്ടി ഒരു കമ്പി തീയിൽ ചൂടാക്കിയ ശേഷം ബക്കറ്റിൻറെ നടുവിലായി ഒരു ഹോളിട്ട് കൊടുക്കുക. എന്നിട്ട് ആ ഹോളിലൂടെ ഒരു കയർ കെട്ടിയ ശേഷം മുകളിലായി കെട്ടിയിടുക. ശേഷം ചാക്കിന്റെ നടുവിലായി ഒരു ഹോളിട്ട് കൊടുക്കുക.

ഇനി 3 കിലോ സിമെന്റ്റ് എടുക്കുക. ശേഷം അതിലേക്ക് കുറെച്ചെയായി വെള്ളം ചേർത്ത് കലക്കിയെടുക്കുക. എന്നിട്ട് ഒരു ബക്കറ്റിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളമെടുക്കുക. എന്നിട്ട് ചാക്കിനെ വെള്ളത്തിലേക്ക് ഇട്ട് നല്ലപോലെ മുക്കുക. എന്നിട്ട് വെള്ളം പിഴിഞ്ഞെടുക്കുക. ശേഷം ചാക്കിനെ സിമെന്റ്റ് മിക്സിലേക്ക് മുക്കുക. എന്നിട്ട് 10 മിനിറ്റോളം ചാക്കിനെ സിമെൻറ്റിൽ തന്നെ ഇട്ട് വെക്കുക. എന്നിട്ട് നേരത്തെ തൂക്കിയിട്ട ബക്കറ്റിലെന്റെ മുകളിലായി ഒരു പ്ലാസ്റ്റിക് കവർ ഇറക്കി വെക്കുക.

ശേഷം സിമെൻറ്റിൽ നിന്നും ചാക്കിനെ എടുത്തു ആ ബക്കറ്റിൻറെ മുകളിലായി ഇട്ട് താഴേക്ക് ഷെയ്‌പ്പാക്കി കൊടുക്കുക. ശേഷം ഒരു ബക്കറ്റിന്റെ ഷെയ്പ്പിലെ പോലെ ഒന്ന് നുറുകളായി ചുരുട്ടി കൊടുക്കുക. ബക്കറ്റ് നിലത്തു തട്ടാതെ വേണം വെച്ച് കൊടുക്കാൻ. ശേഷം ഇതിനെ രണ്ട് ദിവസത്തോളം വെയിലത്ത് വെച്ച് ഉണക്കി എടുക്കുക. 2 ദിവസമായപ്പോൾ ചാക്ക് നല്ലപോലെ ഉണങ്ങി നല്ല കട്ടിയായി കിട്ടിയിട്ടുണ്ട്. ശേഷം അതിൽ നിന്നും ബക്കറ്റിനെ അകത്തി പതുക്കെ ഇളക്കി എടുക്കുക.

എന്നിട്ട് ചട്ടിക്ക് കൂടുതൽ ഉറപ്പ് കിട്ടാനായി കുറച്ചു സിമെന്റ്റ് വെള്ളത്തിൽ കലക്കിയ ശേഷം ചട്ടിയിൽ തേച്ചു പിടിപ്പിക്കുക. എന്നിട്ട് ഉണക്കി എടുക്കുക. ഇനി ഉണങ്ങി വന്നാൽ കുറെച്ചെയായി വെള്ളം നനച്ചു കൊടുക്കുക. എന്നിട്ട് ഏതെങ്കിലും നല്ല കളർ കൊണ്ട് പെയിന്റ് അടിച്ചു കൊടുക്കുക. ശേഷം ഉണങ്ങി വന്നാൽ മണ്ണ് നിറച് ചെടി നട്ട് പിടിപ്പിക്കാവുന്നതാണ്. അപ്പോൾ ഇനിമുതൽ ഒരുപാട് പൈസകൾ മുടക്കി ചെടി ചട്ടികൾ വാങ്ങുകയേ വേണ്ട. സിമ്പിളായി നമുക്ക് വീട്ടിൽ ചെയ്തെടുക്കാൻ കഴിയും.

Leave a Reply

You cannot copy content of this page