നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് ബിസ്കറ്റ്. എന്നാൽ ഈ ബിസ്കറ്റ് വെച്ച് നമുക്ക് ഒരു ടേസ്റ്റി പുഡ്ഡിംഗ് ഉണ്ടാക്കിയാലോ. അതെ വളരെ സ്വാദേറിയ ഈ പുഡ്ഡിംഗ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി അൻപത് ഗ്രാം ബട്ടർ ഒരു പാനിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം അര കപ്പ് പൊടിച്ച പഞ്ചസാരയും ചേർത്ത് ബീറ്റാക്കുക. ശേഷം ഒരു കപ്പ് വിപ്പിംഗ് ക്രീമും, അര ടീസ്പൂൺ വാനില എസെൻസും ചേർത്ത് ബീറ്റാക്കുക.
ഇനി തിക്കായി വന്ന മിക്സ് മാറ്റി വെക്കുക. എന്നിട്ട് ഒരു പുഡ്ഡിംഗ് ട്രേയിലേക്ക് ഏതെങ്കിലും ബിസ്കറ്റ് കോഫി മിക്സിൽ ടിപ്പ് ചെയ്തു ട്രേയുടെ അടിഭാഗത്തായി നിരത്തി വെക്കുക. ട്രേയുടെ അടി ഭാഗം മുഴുവൻ ഇതുപോലെ ബിസ്കറ്റ് കൊണ്ട് കവർ ചെയ്ത ശേഷം ബീറ്റാക്കി എടുത്ത ക്രീം അടുത്ത ലെയർ ആയി വെച്ച് കൊടുക്കുക. ഇനി കുറച്ചു ചോക്ലേറ്റ് ഗണാഷ് മുകളിലായി സ്പ്രെഡ്ടാക്കി കൊടുക്കുക. എന്നിട്ട് വീണ്ടും മുകളിലായി ബിസ്കറ്റ് കോഫി മിക്സിൽ ടിപ്പ് ചെയ്തു മുകളിലായി വെച്ച് കൊടുക്കുക.
വീണ്ടും ബീറ്റാക്കി എടുത്ത ക്രീം വെച്ച് കൊടുക്കുക. ഇനി ചോക്ലേറ്റ് ഗണാഷ് മുകളിലായി ഒഴിച്ച ശേഷം ഇതിന്റെ എല്ലാ ഭാഗത്തും എത്തിക്കുക. ശേഷം ഫ്രീസറിൽ വെച്ച് നന്നായി തണുപ്പിച്ചെടുക്കുക. മൂന്നു മണിക്കൂറോളം വെച്ചാൽ മതിയാകും. ഇനി ഫ്രിഡ്ജിൽ നിന്നും എടുത്ത ശേഷം സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ പുഡ്ഡിംഗ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഷാനാസ് കുക്കിങ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
