ബേക്കറിയിൽ നിന്നും വാങ്ങുന്ന മൈസൂർ പാക്ക് ഇഷ്ടമാണോ ? എങ്കിൽ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

ബേക്കറിയിൽ വാങ്ങാൻ കിട്ടുന്ന സ്വീറ്റുകളിൽ നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു സ്വീറ്റാണ് മൈസൂർപാക്ക്. എന്നാൽ ഇന്ന് നമുക്ക് കടയിൽ നിന്നും വാങ്ങുന്ന അതെ രുചിയിലുള്ള മൈസൂർ പാക്ക് എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ. അതിനായി ഒരു പാനിലേക്ക് ഒരു കപ്പ് കടലമാവ് ചേർത്ത് കൊടുക്കുക. എന്നിട്ട് കടലമാവിനെ ലോ ഫ്ളൈമിലിട്ട് നല്ലപോലെ ഒന്ന് വറുത്തെടുക്കുക. 7 മിനിട്ടോളം ലോ ഫ്ളൈമിൽ വറുത്തെടുത്ത കടല മാവിനെ ഒരു പാത്രത്തിലേക്ക് മാറ്റുക.

എന്നിട്ട് മാവ് ചൂടാറി വരുമ്പോൾ ഒന്ന് അരിച്ചെടുക്കുക. ഇനി മൈസൂർ പാക്ക് സെറ്റാക്കാൻ വേണ്ടിയിട്ടുള്ള ഒരു ട്രെയിലേക്ക് കുറച്ചു നെയ്യ് തടവുക. എന്നിട്ട് അതിലേക്ക് ഒരു ബട്ടർ പേപ്പർ വച്ച് കൊടുത്ത ശേഷം അതിലേക്കും നെയ്യ് തടകി കൊടുക്കുക. ഇനി ഒരു ഗ്ലാസ് നെയ്യ് ചൂടാക്കിയെടുക്കുക. ശേഷം ചൂടായി വന്ന നെയ്യിനെ പകുതിയോളം നേരത്തെ വറുത്തെടുത്ത കടല മാവിലേക്ക് ചേർത്ത് ഒന്ന് മിക്‌സാക്കി എടുക്കുക. ലൂസായി വന്ന മിക്സിനെ ഒരു പാത്രത്തിലേക്ക് എടുക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വയ്ക്കുക. എന്നിട്ട് പാനിലേക്ക് ഒരു ഗ്ലാസ് പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം പഞ്ചസാരയിലേക്ക് അര ഗ്ലാസ് വെള്ളവും കൂടി ചേർത്ത് ഒറ്റ നൂൽ പരുവം വരെ ഇളക്കുക. ശേഷം പഞ്ചസാരപ്പാനി നല്ലപോലെ ഉരുകി വരുമ്പോൾ ഒരു നൂലുപോലെ വരുന്നുണ്ടെങ്കിൽ അതാണ് പഞ്ചസാര ലായനിയുടെ പരുവം. എന്നിട്ട് നേരത്തെ നെയ്യ് ചേർത്ത് വെച്ചിട്ടുള്ള കടലമാവിനെ പഞ്ചസാര ലായനിയിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക.

എന്നിട്ട് ലോ ഫ്ളൈമിലിട്ട് നല്ലപോലെ ഇളക്കി പാനിൽ നിന്നും വിട്ടുവരുന്ന പരുവം വരെ ഇളക്കുക. എന്നിട്ട് ബാക്കിയുള്ള നെയ്യും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് കടല മാവിൻറെ മിക്സിനെയും നല്ലപോലെ ഇളക്കി കൊടുക്കുക. പിന്നെ കടലമാവിൽ നിന്നുള്ള നെയ് പുറത്തേക്ക് വന്നു നല്ലപോലെ പാനിൽ നിന്ന് വിട്ടു വരാനായി തുടങ്ങുമ്പോൾ ഒരു ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം ഫ്ളയിം ഓഫ് ചെയ്യുക. ഇനി പെട്ടെന്ന് തന്നെ നേരത്തെ സെറ്റാകാൻ ആയിട്ടുള്ള ട്രെയിലേക്ക് ചേർത്ത് കൊടുക്കുക.

എന്നിട്ട് ഒരു സ്പൂൺ കൊണ്ട് മുകൾഭാഗം നല്ലപോലെ ലെവലാക്കി കൊടുക്കുക. എന്നിട്ട് രണ്ട് മണിക്കൂറോളം ഇത് തണുക്കാനായി മാറ്റി വയ്ക്കുക. എന്നിട്ട് ഒരു പ്ലേറ്റിലേക്ക് മാറ്റുക. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള നല്ല സോഫ്റ്റ് ആയിട്ടുള്ള മൈസൂർപാക്ക് ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു സ്വീറ്റ് റെസിപ്പിയാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ റെസിപ്പി എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page