എല്ലാ ദിവസവും മീനോ പച്ചക്കറികളോ അങ്ങനെ എന്തെങ്കിലും കാണും കറി വെക്കാൻ. എന്നാൽ ഇതൊന്നും ഇല്ലാത്ത ദിവസം എന്ത് കറിവെക്കും
എന്ന് വിഷമിക്കുന്നവർക്കായി ഇതാ ഒരു അടിപൊളി കറി. വീട്ടിൽ എപ്പോഴും കാണുന്ന ചേരുവകൾ തന്നെ മതിയാകും ഈ കറി തയ്യാറാക്കാൻ. അപ്പോൾ ഇനി കാണാം എങ്ങനെയാണ് ഈ വേറെയ്റ്റി കറി ഉണ്ടാക്കുന്നത് എന്ന്. ഒരു സവാള, രണ്ട് തക്കാളി, മൂന്ന് പച്ചമുളക്,ഒരു തണ്ട് കറിവേപ്പില ഇത്രയാണ് ഈ കറിക്ക് ആവശ്യമായ സാധനങ്ങൾ.
ആദ്യം ഒരു സവാള വളരെ ചെറുതായിട്ട് അരിഞ്ഞെടുക്കുക. ശേഷം തക്കാളിയും വളരെ ചെറുതായി അരിഞ്ഞെടുക്കുക. ഇനി അരിഞ്ഞെടുത്ത സവാളയും തക്കാളിയും ഒരു ബൗളിലേക്ക് മാറ്റാം. ഇനി അരിഞ്ഞെടുത്ത തക്കാളി കൂടി സവാളയുടെ കൂടെ ഇട്ടുകൊടുക്കാം. നല്ല പഴുത്ത തക്കാളി വേണം ഈ കറി തയ്യാറാക്കാനായി വേണ്ടത്. ഇനി മൂന്ന് പച്ചമുളക് വളരെ ചെറുതായി അരിഞ്ഞതും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക.
ഇനി പൊടിയായി അരിഞ്ഞെടുത്ത കറിവേപ്പില കൂടി ഈ ബൗളിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് കൈ കൊണ്ട് നല്ല പോലെ മിക്‌സാക്കാം. കൈ കൊണ്ട് തിരുമ്മി എടുത്താൽ മാത്രമേ തക്കാളിയുടെയും സവാളയുടെയും ജ്യൂസ് നല്ല പോലെ ഇറങ്ങി വരുള്ളൂ. ഇനി രണ്ട് ടേബിൾ സ്പൂണോളം വിനാഗിരി കൂടി ഇതിലേക്ക് ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിക്കുക.
ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ വളരെ പെട്ടന്ന് ചെയ്തെടുക്കാനും കഴിയുന്ന ഈ കറി എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഈ ഒരൊറ്റ കറി മാത്രം മതിയാകും വയറു നിറയെ ചോറുണ്ണാൻ. മിന്നൂസ് ടേസ്റ്റി കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
