ഈ രീതിയിൽ മുട്ട മസാല തയ്യാറാക്കിയിട്ടുണ്ടോ ?

മുട്ട മസാല കഴിച്ചിട്ടുണ്ടോ. പലയിടങ്ങളിലും മുട്ട മസാല വ്യത്യസ്തമായാണ് തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് കുരുമുളകിട്ട് വരട്ടിയ മുട്ട മസാല എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി നാലു മുട്ട പുഴുങ്ങി എടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി എണ്ണയിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ ടീസ്പൂൺ കുരുമുളക് പൊടി, ആവശ്യമായ ഉപ്പും ചേർത്ത് ഇളക്കുക. ശേഷം പുഴുങ്ങി വെച്ചിട്ടുള്ള മുട്ടയെ പകുതിയായി മുറിച്ച ശേഷം ഈ മസാലയിലേക്ക് വെക്കുക.

ശേഷം ഒരു ബ്രൗൺ കളർ ആകുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് രണ്ട് സൈഡും മൂപ്പിച്ചു എടുത്തു മാറ്റുക. ഇനി ബാക്കിയുള്ള എണ്ണയിൽ കാൽ ടീസ്പൂൺ ജീരകം ചേർത്ത് പൊട്ടിക്കുക. എന്നിട്ട് മൂന്നു സവാള പൊടിയായി അരിഞ്ഞ ശേഷം എണ്ണയിലേക്ക് ചേർത്ത് വഴറ്റുക. ഇനി വാടി വന്ന ഉള്ളിയിലേക്ക് ഒന്നര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മൂപ്പിക്കുക. എന്നിട്ട് രണ്ട് പച്ചമുളക് കീറിയതും, കുറച്ചു കറിവേപ്പിലയും, ചേർത്ത് ഒന്നും കൂടി വഴറ്റി എടുക്കുക.

ശേഷം എല്ലാം നല്ല പോലെ മൂപ്പിച്ച ശേഷം രണ്ട് തക്കാളി മിക്സിയിൽ അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത തക്കാളി ഈ ഉള്ളിക്കൊപ്പം ചേർത്ത് ഇളക്കുക. ശേഷം തക്കാളി എണ്ണ തെളിയുന്നത് വരെ മൂപ്പിക്കുക. എന്നിട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്‌സാക്കുക. ഇനി മൂത്തു വന്ന മസാലയിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, രണ്ട് ടീസ്പൂൺ കുരുമുളക് പൊടിയും ചേർത്ത് നന്നായി മസാല മൂപ്പിക്കുക. ശേഷം കാൽ ടീസ്പൂൺ ഗരം മസാലയും, ചേർത്ത് മസാല നന്നായി വേവിക്കുക.

ശേഷം ഡ്രൈ ആയി വന്ന മസാലയിലേക്ക് കാൽ കപ്പ് വെള്ളം ചേർത്തുമസാല ഇളക്കി കുറുക്കി എടുക്കുക. എന്നിട്ട് ഉപ്പ് പകമാണോ എന്ന് നോക്കുക. എന്നിട്ട് ടോസ്റ്റാക്കി എടുത്ത മുട്ടയെ ഈ മസാലയുടെ മുകളിലായി വെച്ച് കൊടുക്കുക. ശേഷം മസാലയുമായി മുട്ട പതുക്കെ ഇളക്കി മിക്‌സാക്കുക. എന്നിട്ട് ഫ്ളയിം ഓഫ് ചെയ്തു സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ കുരുമുളകിട്ട് വരട്ടിയ മുട്ട മസാല തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ മുട്ട മസാല തയ്യാറാക്കി നോക്കണേ.

Leave a Reply