മിക്കവാറും വീടുകളിലും കാണുന്ന ഒരു സാധനമാണ് പാക്കെറ്റ് അരിപ്പൊടി. എന്നാൽ ഈ അരിപ്പൊടി കൊണ്ട് നിങ്ങൾ വട ഉണ്ടാക്കിയിട്ടുണ്ടോ. എന്നാൽ നല്ല മൊരിഞ്ഞ വട അരിപ്പൊടി കൊണ്ട് തയ്യാറാക്കാൻ കഴിയും. അപ്പോൾ നമുക്ക് എങ്ങനെയാണ് പാക്കെറ്റ് അരിപ്പൊടി കൊണ്ട് നല്ല ക്രിസ്പി വട ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ഉരുളക്കിഴങ്ങും ഒരു ക്യാരറ്റും കൂടി തൊലി കളഞ്ഞു നല്ല പോലെ കഴുകി എടുക്കുക. ശേഷം ഇവ രണ്ടും ഒരു ഗ്രേറ്ററിൽ വെച്ച് ഗ്രേറ്റാക്കി എടുക്കുക. ചെറിയ ക്യാരറ്റും ചെറിയ ഒരുപൊട്ടാറ്റോയും മതിയാകും.
ശേഷം ഗ്രേറ്റാക്കിയ ഉരുളക്കിഴങ്ങിലെയും ക്യാരറ്റിലെയും വെള്ളം ഒന്ന് പിഴിഞ്ഞ് കളയുക. ഇനി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അരിപ്പൊടി, രണ്ട് നുള്ള് ജീരകം, ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചത്, രണ്ട് പച്ചമുളക്, കുറച്ചു മല്ലിയില, ഒരു സവാള പൊടിയായി അരിഞ്ഞത്, കാൽ ടീസ്പൂൺ കുരുമുളക് ചതച്ചത്, രണ്ട് ടേബിൾ സ്പൂൺ തൈര്, ഒന്നര ഗ്ലാസ് വെള്ളം ആവശ്യത്തിന് ഉപ്പ്, രണ്ട് നുള്ള് മഞ്ഞൾപൊടി, ചേർത്ത് എല്ലാം കൂടി നല്ല പോലെ കട്ടയില്ലാതെ ഇളക്കി മിക്‌സാക്കുക. ശേഷം അടുപ്പിൽ വെച്ച് ഈ മിക്സ് ഒന്ന് ഇളക്കി ഇളക്കി കുറുക്കി എടുക്കുക.
ശേഷം ഒരു ബോള് പോലെ കിട്ടിയ മിക്സിലേക്ക് ഗ്രേറ്റാക്കിയ ക്യാരറ്റും ഉരുളക്കിഴങ്ങും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി ചേർത്ത് എല്ലാം കൂടി വീണ്ടും നല്ല സ്മൂത്തായി കുഴച്ചെടുക്കുക. ശേഷം കുറച്ചു മല്ലിയില കൂടി ചേർത്ത് ഇളക്കുക. ശേഷം കൈ ഒന്ന് നനച്ച ശേഷം മാവിൽ നിന്നും ഓരോ ഉരുള എടുക്കുക. ശേഷം കയ്യിൽ വെച്ച് ഉരുട്ടി പരത്തിയ ശേഷം ചൂണ്ടു വിരൽ ഒന്ന് നനയ്ക്കുക. എന്നിട്ട് നടുവിലായി ഒരു ഹോൾ ഇട്ടു കൊടുക്കുക. ശേഷം എല്ലാ വടയും തയ്യാറാക്കി ഒരു പാത്രത്തിൽ വെക്കുക.
എന്നിട്ട് ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഓരോ വടയായി ഇട്ടു ഫ്രൈ ആക്കി കോരി എടുക്കുക. ഇങ്ങനെ ഉണ്ടാക്കിയാൽ നല്ല മൊരിഞ്ഞ വട ആർക്കും സിമ്പിളായി ഉണ്ടാക്കാം. എല്ലാവരും ഇങ്ങനെ ഒന്ന് വട തയ്യാറാക്കി നോക്കണേ. നമ്മൾ ഉണ്ടാക്കുന്ന ഉഴുന്ന് വടയെക്കാൾ ഇരട്ടി രുചിയാണ് ഈ വടക്ക്. പുറമെ ക്രിസ്പിയും ഉള്ളിൽ സോഫ്റ്റുമായ വട ഇങ്ങനെ തയ്യാറാക്കിയാൽ കിട്ടുന്നതാണ്.

by