എന്നും നമ്മൾ അരി കുതിർത്തിയ ശേഷം അരച്ചിട്ടല്ലേ ഇഡ്ഡലി തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് അരിപ്പൊടി കൊണ്ട് നല്ല പഞ്ഞിപോലെ സോഫ്റ്റായ ഇഡ്ഡലി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ആദ്യം ഒരു കപ്പ് അരിപ്പൊടി ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം അരിപ്പൊടിക്ക് ഒപ്പം കാൽ കപ്പ് റവ കൂടി ചേർത്ത് കൊടുക്കുക. വറുക്കാത്ത അരിപ്പൊടിയും വറുക്കാത്ത റവയുമാണ് ഈ ഇഡ്ഡലി തയ്യാറാക്കാനായി എടുക്കുന്നത്. ശേഷം രണ്ടും കൂടി നന്നായി മിക്‌സാക്കുക.
ഇനി അര കപ്പ് പുളിയില്ലാത്ത തൈരും കൂടി ഈ മിക്സിലേക്ക് ചേർത്ത് ഇളക്കുക. ശേഷം കുറെച്ചെയായി വെള്ളം ചേർത്ത് മാവിനെ കലക്കുക. സാദാരണ ഇഡ്ഡലി ഉണ്ടാക്കുമ്പോൾ എത്ര വെള്ളമാണോ വേണ്ടത് ആ ഒരു പരുവത്തിൽ വേണം ഈ മാവിനേയും കലക്കി എടുക്കാൻ. ഒട്ടും തന്നെ കട്ടയില്ലാതെ വേണം മാവിനെ കലക്കി എടുക്കാൻ. ഇനി മാവിലേക്ക് ആവശ്യമായ ഉപ്പും, കാൽ ടീസ്പൂൺ ബേക്കിങ് സോഡയും ചേർത്ത് നന്നായി കലക്കി യോജിപ്പിക്കുക.
ഇനി ഒരു ഇഡ്ഡലി തട്ടിലേക്ക് കുറച്ചു എണ്ണ തടവുക. ശേഷം ഇഡ്ഡലി പാത്രം വെള്ളവും വെച്ച് അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന വെള്ളത്തിലേക്ക് തട്ട് വെച്ച് കൊടുക്കുക. എന്നിട്ട് മാവ് എല്ലാ കുഴിയിലേക്കും ഒഴിക്കുക. ശേഷം അടച്ചു വെച്ച് ഇഡ്ഡലി വേവിക്കുക. പത്തു മിനിട്ടാണ് ഈ ഇഡ്ഡലി വെന്തു കിട്ടാൻ വേണ്ട സമയം. പത്തു മിനിറ്റായപ്പോൾ നല്ല പൂവ് പോലെ സോഫ്റ്റായ ഇഡ്ഡലി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ ഇഡ്ഡലി ട്രൈ ചെയ്തു നോക്കണേ. വളരെ സിമ്പിളായി ചെയ്തെടുക്കാൻ പറ്റുന്ന ഒരു ബ്രേക്ഫാസ്റ്റാണ് ഇത്.

by