വേനൽക്കാലം ആയതുകൊണ്ട് തന്നെ അസ്ഹന്യമായ ചൂടാണ് ഓരോ ദിവസവും കൂടി വരുന്നത്. ചൂട് കൂടി വരുന്നതിനനുസരിച്ചു എയർ കണ്ടീഷണർ വാങ്ങുന്നവരുടെ എണ്ണവും കൂടി വരികയാണ്. എന്നാൽ ചൂടിന്റെ കാഠിന്യം കൊണ്ടാണ് പലരും ഏസീ വാങ്ങാൻ നിർബന്ധിതർ ആകുന്നതും, എന്നാൽ കറൻറ്റ് ബില്ല് വരുമ്പോഴോ പലരുടെയും കണ്ണ് തള്ളുന്നതും സ്വാഭാവികമാണ്. എന്നാൽ കുറച്ചു കാര്യങ്ങൾ നാം മനസ്സിലാക്കി പ്രവർത്തിച്ചാൽ ഏസി കൊണ്ട് കൂടുതലായി ഉണ്ടാകാവുന്ന കറന്റ് ബില്ലിനെ നമുക്ക് നിയന്ത്രിച്ചു നിർത്താൻ കഴിയും.
അതിനായി കേരള ഇലക്ട്രിസിറ്റി ബോർഡ് പുറത്തുവിട്ട കുറച്ചു കാര്യങ്ങൾ അരിഞ്ഞിരിക്കാം. സാദാരണ കണ്ടുവരുന്ന ഒരു ടൺ എയർ കണ്ടീഷണർ ഇരുപത്തിരണ്ട് മണിക്കൂർ പ്രവർത്തിച്ചാൽ അതിനു ആറ് യൂണിറ്റ് വൈധ്യുതിയാണ് ചിലവാക്കുന്നത്. എന്നാൽ എയർ കണ്ടീഷണറുകളിൽ വൈധ്യുതി ലാഭിക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ചെയ്തു നോക്കൂ. അതിനായി വീടിന്റെ പുറത്തുള്ള ചുമരുകളിലും, വീടിന്റെ ടെറസിലും വെള്ള നിറത്തിലുള്ള പൈന്റ്‌റ് ഉപയോഗിക്കുക. അതുമാത്രമല്ല ജനലുകൾക്കും ഭിത്തികൾക്കും ഷെയ്ഡ് നിർമിക്കുന്നതും, വീടിനു ചുറ്റും മരങ്ങൾ വെച്ച് പിടിപ്പിക്കുന്നതും വീടിനുള്ളിലെ ചൂട് കുറയ്ക്കാൻ സഹായിക്കും.
ഏസി വാങ്ങുന്ന സമയത്തു ഫൈവ് സ്റ്റാർ ലേബലുള്ള ഏസികൾ വാങ്ങുവാൻ ശ്രദ്ധിക്കുക. എയർ കണ്ടീഷണറുകൾ കടിപ്പിച്ച മുറികളിൽ ജനലുകൾ, വാതിലുകൾ, ദ്വാരങ്ങൾ എന്നിവയിലൂടെ വായു കടക്കില്ല എന്ന് ഉറപ്പുവരുത്തുക. ഫിലമെൻറ്റ് ബൾബ് പോലുള്ള ചൂട് പുറപ്പെടുവിക്കുന്ന ബൾബുകൾ ഏസി ഉള്ള റൂമുകളിൽ നിന്നും ഒഴിവാക്കുക. എയർ കണ്ടീഷണറിൻറെ ഫിൽറ്റർ എല്ലാ മാസവും വൃത്തിയാക്കുക. എയർ കണ്ടീഷനറിന്റെ ടെമ്പറേച്ചർ സെറ്റിങ് 22 ഡിഗ്രി സെൽഷ്യസിൽ നിന്നും ഓരോ ഡിഗ്രി കൂടുമ്പോഴും അഞ്ചു ശതമാനം വരെ വൈധ്യുതി ഉപയോഗം കുറയും. ആയതിനാൽ 25 ഡിഗ്രി സെൽഷ്യസിൽ തെർമോസ്റ്റാറ്റ് സെറ്റ് ചെയ്യുന്നതാണ് നല്ലത്.
ഏസിയുടെ കണ്ടെൻസാർ ഇരിക്കുന്ന ഭാഗം ചൂടുള്ളതായാൽ സ്വാഭാവികമായും ഊർജ്ജനഷ്ടം സംഭവിക്കാം. ഏസിയുടെ കണ്ടെൻസറിന്റെ ചുറ്റും വായു സഞ്ചാരം ഉറപ്പ് വരുത്തുക. കുറഞ്ഞ ചൂട് അനുഭവപ്പെട്ട സമയങ്ങളിൽ തീർച്ചയായും സീലിംഗ് ഫാനോ ടേബിൾ ഫാനോ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇത്തരത്തിലുള്ള കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ കറന്റ്റ് ബില്ല് നിയന്ത്രിച്ചു കൊണ്ടുപോകാൻ കഴിയും.

by